Flash News
Archives

Others

black-leopard1.jpg

നൂറ് വർഷങ്ങൾക്ക് ശേഷം കെനിയയിൽ ആഫ്രിക്കൻ കരിമ്പുലി

Published:13 February 2019

വന്യ ജീവികളുടെ ചിത്രങ്ങൾ പകർത്താനായി ബുറാദ് ലൂക്കസ് ജനുവരി ഒന്നു മുതൽ വനപ്രദേശത്ത് താമസിച്ചു വരുകയാണ്. വ്യത്യസ്തമായ ചിത്രങ്ങൾ പകർത്തനായി കാടിന്‍റെ വിവിധ പ്രദേശങ്ങളിൽ ക്യാമറകൾ സ്ഥാപിച്ചിരുന്നു.

നെയ്റോബി: നൂറ് വർഷത്തിനിടയിൽ കെനിയൻ വനാന്തരങ്ങളിൽ ആദ്യമായി കരിമ്പുലിയെ കണ്ടെത്തി. വന്യജീവി ഫോട്ടൊഗ്രഫറായ വിൽ ബുറാദ് ലൂക്കസാണ് അപൂർവ നിമിഷം ക്യാമറയിൽ പകർത്തിയത്. ഇത്രയും കാലത്തിനിടയിൽ ആഫ്രിക്കൻ വനാന്തരങ്ങളിലോ സമീപ പ്രദേശങ്ങളിലോ കരിമ്പുലിയെ കണ്ടെത്തിയിട്ടില്ല.

വന്യ ജീവികളുടെ ചിത്രങ്ങൾ പകർത്താനായി ബുറാദ് ലൂക്കസ് ജനുവരി ഒന്നു മുതൽ വനപ്രദേശത്ത് താമസിച്ചു വരുകയാണ്. വ്യത്യസ്തമായ ചിത്രങ്ങൾ പകർത്തനായി കാടിന്‍റെ വിവിധ പ്രദേശങ്ങളിൽ ക്യാമറകൾ സ്ഥാപിച്ചിരുന്നു.

അത്തരത്തിൽ പല സ്ഥലങ്ങളിലായി സ്ഥാപിച്ചിരുന്ന ക്യാമറയിലാണ് യാദൃശ്ചികമായി കരിമ്പുലി വന്നു പെട്ടത്. ക്യാമറയിലെടുത്ത ചിത്രങ്ങൾ പരിശോധിക്കുന്നതിനിടയിലാണ് വിൽ കരിമ്പുലിയുടെ ചിത്രങ്ങൾ കണ്ടത്. 1909 ന് ശേഷം കെനിയയിൽ ആദ്യമായാണ് കരിമ്പുലിയെ കണ്ടെത്തുന്നതെന്ന് അധികൃതർ സ്ഥിരീകരിച്ചു.


വാർത്തകൾ

Sign up for Newsletter



top