Flash News
Archives

Europe

protests-in-germany-against-changing-Nazi-era-abortion-law

ഗർഭച്ഛിദ്ര നിയമ ഭേദഗതിക്കെതിരെ ജര്‍മനിയില്‍ പ്രതിഷേധം

Published:13 February 2019

ഗർഭച്ഛിദ്രം നടത്തിക്കൊടുക്കുമെന്ന് പരസ്യം നല്‍കുന്നത് വിലക്കുന്ന വ്യവസ്ഥ ഒഴിവാക്കി, പരസ്യം നല്‍കാന്‍ ഡോക്റ്റര്‍മാര്‍ക്ക് അനുമതി നല്‍കുന്ന തരത്തിലാണ് ഭേദഗതി.

ബര്‍ലിന്‍: നാസി കാലഘട്ടം മുതല്‍ നിലനില്‍ക്കുന്ന ഗർഭച്ഛിദ്ര നിയന്ത്രണ നിയമത്തില്‍ ഭേദഗതി വരുത്താനുള്ള ജര്‍മന്‍ സര്‍ക്കാരിന്‍റെ തീരുമാനത്തില്‍ വ്യാപക പ്രതിഷേധം. ഇതിന്‍റെ ഭാഗമായി രാജ്യവ്യാപകമായി പ്രകടനങ്ങള്‍ സംഘടിപ്പിക്കാനും വിവിധ സംഘടനകൾ തീരുമാനിച്ചു.

1930 കളില്‍ നാസി ഭരണകൂടം ഏര്‍പ്പെടുത്തിയ വ്യവസ്ഥകളിലാണ് ഭേദഗതി വരുത്തുന്നത്. ഗർഭച്ഛിദ്രം നടത്തിക്കൊടുക്കുമെന്ന് പരസ്യം നല്‍കുന്നത് വിലക്കുന്ന വ്യവസ്ഥ ഒഴിവാക്കി, പരസ്യം നല്‍കാന്‍ ഡോക്റ്റര്‍മാര്‍ക്ക് അനുമതി നല്‍കുന്ന തരത്തിലാണ് ഭേദഗതി. ബ്രെമന്‍, ബര്‍ലിന്‍, ഡ്രെസ്ഡന്‍, ഫ്രാങ്ക്ഫര്‍ട്ട്, മ്യൂണിച്, സ്റ്റുട്ട്ഗര്‍ട്ട്, ഓള്‍ഡന്‍ബര്‍ഗ് തുടങ്ങി മുപ്പതോളം നഗരങ്ങള്‍ക്ക് ഇതു ബാധകമാകും. നിലവില്‍ ഗർഭച്ഛിദ്രം സംബന്ധിച്ച് പരസ്യം നല്‍കുന്നവര്‍ക്ക് രണ്ടു വര്‍ഷം തടവും പിഴയും ഏര്‍പ്പെടുത്തുന്ന തരത്തിലുള്ള വ്യവസ്ഥയാണ് നിലവിലുള്ളത്.


വാർത്തകൾ

Sign up for Newsletter



top