ISL-2018-219
16
December 2018 - 4:17 am IST
Flash News
Archives

Analysis

അ​ഭി​മാ​ന​മാ​യി നീ​ര​ജ്

Published:22 April 2018

# പീ​റ്റ​ർ ജ​യിം​സ്

കോ​മ​ൺ​വെ​ൽ​ത്ത് ഗെ​യിം​സി​ൽ ഇ​ന്ത്യ​ൻ സ്വ​ർ​ണ​ക്കൊ​യ്ത്ത് പു​തു​മ​യ​ല്ല. എ​ന്നാ​ൽ, നീ​ര​ജി​ന്‍റെ ജാ​വ​ലി​ൻ പാ​ഞ്ഞ​തു ച​രി​ത്ര​ത്തി​ലേ​ക്കാ​യി​രു​ന്നു.

ഓ​സ്ട്രേ​ലി​യ​യി​ലെ ഗോ​ൾ​ഡ് കോ​സ്റ്റി​ൽ ദേ​ശീ​യ ഗാ​ന​ത്തി​നൊ​പ്പം ഇ​ന്ത്യ​ൻ പ​താ​ക ഉ​യ​ർ​ന്നു പാ​റി​യ​തു 26 ത‌​വ​ണ​യാ​ണ്. ഇ​തി​ൽ ഏ​റ്റ​വും സു​ന്ദ​ര​മു​ഹൂ​ർ​ത്തം ഏ​താ​യി​രു​ന്നു എ​ന്നു ചോ​ദി​ച്ചാ​ൽ, ഉ​ത്ത​രം പ​റ​യാ​ൻ ബു​ദ്ധി​മു​ട്ടും. പ​ക്ഷേ, ഓ​രോ ഇ​ന്ത്യ​ക്കാ​ര​നും അ​ഭി​മാ​ന​ത്തോ​ടെ വീ​ക്ഷി​ച്ച ഒ​രു മു​ഹൂ​ർ​ത്തം ഇ​തി​നി​ടെ ഉ​ണ്ടാ​യി​രു​ന്നു, ഒ​രു ഇ​രു​പ​തു​കാ​ര​ൻ പോ​ഡി​യ​ത്തി​ൽ അ​ഭി​മാ​ന​ത്തോ​ടെ നി​ന്ന ദി​വ​സം. അ​തു മ​റ്റാ​രു​മാ​യി​രു​ന്നി​ല്ല, നീ​ര​ജ് ചോ​പ്ര​യെ​ന്ന ഹ​രി​യാ​ന​ക്കാ​ര​ൻ. 

കോ​മ​ൺ​വെ​ൽ​ത്ത് ഗെ​യിം​സി​ൽ ഇ​ന്ത്യ​ൻ സ്വ​ർ​ണ​ക്കൊ​യ്ത്ത് പു​തു​മ​യ​ല്ല. എ​ന്നാ​ൽ, നീ​ര​ജി​ന്‍റെ ജാ​വ​ലി​ൻ പാ​ഞ്ഞ​തു ച​രി​ത്ര​ത്തി​ലേ​ക്കാ​യി​രു​ന്നു. 1930 മു​ത​ൽ ബ്രി​ട്ടി​ഷ് എം​പ​യ​ർ ഗെ​യിം​സ് എ​ന്ന് അ​റി​യ​പ്പെ​ട്ടി​രു​ന്ന കോ​മ​ൺ​വെ​ൽ​ത്ത് ഗെ​യിം​സി​ന്‍റെ ര​ണ്ടാം പ​തി​പ്പു മു​ത​ൽ ഇ​ന്ത്യ പ​ങ്കെ​ടു​ക്കു​ന്നു​ണ്ട്. അ​ങ്ങ​നെ 84 വ​ർ​ഷം നീ​ണ്ട കാ​ത്തി​രി​പ്പി​നൊ​ടു​വി​ൽ ജാ​വ​ലി​ൻ ത്രോ​യി​ൽ ഒ​രു ഇ​ന്ത്യ​ക്കാ​ര​ൻ നേ​ടു​ന്ന ആ​ദ്യ സ്വ​ർ​ണ​വും ക​ഴു​ത്തി​ല​ണി​ഞ്ഞാ​ണു നീ​ര​ജ് ഓ​സ്ട്രേ​ലി​യ​യി​ൽ നി​ന്നു മ​ട​ങ്ങി​യ​ത്. ട്രാ​ക്ക് ആ​ൻ​ഡ് ഫീ​ൽ​ഡി​ൽ നി​ന്ന് ഇ​ന്ത്യ​ക്ക് ല​ഭി​ക്കു​ന്ന നാ​ലാം സ്വ​ർ​ണ​മാ​യി​രു​ന്നു ഇ​ത്. 

ആ​രാ​ണ് നീ​ര​ജ് ചോ​പ്ര? ഈ ​പേ​ര് ഇ​ന്ത്യ​ൻ കാ​യി​ക​രം​ഗ​ത്തു പ​തി​യെ പ​റ​യാ​ൻ തു​ട​ങ്ങി​യി​ട്ട് ര​ണ്ട് വ​ർ​ഷം പി​ന്നി​ടു​ന്നു. 2016 ജൂ​ലൈ 24 നു ​പോ​ള​ണ്ടി​ലെ ബൈ​ദ്‌​ഗോ​ഷി​ലെ അ​ത്‌​ല​റ്റി​ക്‌​സ് സ്‌​റ്റേ​ഡി​യ​ത്തി​ല്‍ കൗ​മാ​രം വി​ട്ടു​മാ​റാ​ത്ത നീ​ര​ജ് ചോ​പ്ര​യെ​ന്ന പ​തി​നെ​ട്ടു​കാ​ര​ന്‍റെ ജാ​വ​ലി​ന്‍ മൂ​ളി​പ്പ​റ​ന്നു 86.48 മീ​റ്റ​റി​ല്‍ കു​ത്തി വീ​ണ​പ്പോ​ള്‍ അ​തു ലോ​കവേ​ദി​യി​ല്‍ ഇ​ന്ത്യ​ന്‍ അ​ത്‌​ല​റ്റി​ക്‌​സി​ന് പു​തി​യ മേ​ല്‍വി​ലാ​സ​മാ​ണു ന​ല്‍കി​യ​ത്. ത്രോ ​ഇ​ന​ങ്ങ​ളി​ല്‍ ഇ​ന്ത്യ​ൻ അ​ത്‌​ല​റ്റു​ക​ള‌ുടെ പേ​രു​ക​ൾ സീ​മ ആ​ന്‍റി​ലി​ലും കൃ​ഷ്ണ പു​നി​യ​യി​ലും വി​കാ​സ് ഗൗ​ഡ​യി​ലും ഒ​തു​ങ്ങി നി​ന്ന​പ്പോ​ൾ ഇ​ന്ത്യ​യെ പു​തി​യ ദൂ​ര​ങ്ങ​ളി​ലേ​ക്കും ഉ​യ​ര​ങ്ങ​ളി​ലേ​ക്കും കൈ​പ്പി​ടി​ച്ചു​യ​ര്‍ത്തു​ക​യാ​യി​രു​ന്നു നീ​ര​ജ്.
ജാ​വ​ലി​ന്‍ ത്രോ​യി​ല്‍ ഈ ​സീ​സ​ണി​ൽ സീ​നി​യ​ർ താ​ര​ങ്ങ​ൾ​ക്കി​ട​യി​ലെ ഏ​റ്റ​വും മി​ക​ച്ച എ​ട്ടാ​മ​ത്തെ പ്ര​ക​ട​നം, ജൂ​നി​യ​ര്‍ ലെ​വ​ലി​ൽ ഏ​റ്റ​വും മി​ക​ച്ച പ്ര​ക​ട​നം, ഇ​ന്ത്യ​യു​ടെ അ​ത്‌​ല​റ്റി​ക്‌​സ് ച​രി​ത്ര​ത്തി​ല്‍ ആ​ദ്യ​മാ​യി ലോ​ക റെ​ക്കോ​ഡ് നേ​ടു​ന്ന താ​രം, ലോ​ക അ​ത്‌​ല​റ്റി​ക് ചാം​പ്യ​ന്‍ഷി​പ്പി​ല്‍ ഇ​ന്ത്യ​യു​ടെ ആ​ദ്യ സ്വ​ര്‍ണം... ഹ​രി​യാ​ന​യി​ലെ പാ​നി​പ​ത് സ്വ​ദേ​ശി​യാ​യ നീ​ര​ജ് പോ​ള​ണ്ടി​ലെ വേ​ൾ​ഡ് ജൂ​നി​യ​ർ ചാം​പ്യ​ൻ​ഷി​പ്പി​ൽ തി​രു​ത്തി​ക്കു​റി​ച്ച റെ​ക്കോ​ഡു​ക​ൾ നി​ര​വ​ധി​യാ​യി​രു​ന്നു.

ഒ​രി​ക്ക​ലും പ​തി​വി​ല്ലാ​ത്ത രീ​തി​യി​ൽ പി​ന്നീ​ടു​ള്ള ഓ​രോ മീ​റ്റു​ക​ളി​ലും ജ‌ാ​വ​ലി​ൻ ത്രോ ​ഇ​ന്ത്യ​യു​ടെ മെ​ഡ​ൽ സാ​ധ്യ​ത​യു​ള്ള ഇ​ന​മാ​യി മാ​റി. എ​ന്നാ​ൽ, ഇം​ഗ്ല​ണ്ടും ഓ​സ്ട്രേ​ലി​യ​യും ‌ആ​ഫ്രി​ക്ക​ൻ രാ​ജ്യ​ങ്ങ​ളും പ​ങ്കെ​ടു​ക്കു​ന്ന കോ​മ​ൺ​വെ​ൽ​ത്ത് ഗെ​യിം​സി​ൽ ഈ ​ഇ​രു​പ​തു​ക​രാ​ൻ സ്വ​ർ​ണ​മ​ണി​യു​മെ​ന്നു ക​രു​തി‌​യ​വ​ർ ചു​രു​ക്ക​മാ​യി​രു​ന്നു. പ​ക്ഷേ, എ​ല്ലാ​ക​ണ്ണു​ക​ളി​ലും അ​ദ്ഭു​തം സ​മ്മാ​നി​ച്ച് നീ​ര​ജി​ന്‍റെ ജാ​വ​ലി​ൻ കു​ത്തി​നി​ന്ന​ത് 86.47 മീ​റ്റ​റി​ലാ​ണ്. ഈ ​ദൂ​രം മ​റി​ക​ട​ക്കു​ക​യാ​ണ് ഇ​നി ല​ക്ഷ്യ​മെ​ന്നു നീ​ര​ജ് പ​റ​യു​ന്നു.

"ജാ​വ​ലി​ൻ​ത്രോ​യി​ൽ‌ 90 മീ​റ്റ​ർ പി​ന്നി​ടു​ക​യാ​ണു ല​ക്ഷ്യം. ഒ​ളിം​പി​ക്സി​ലും ലോ​ക മ​ത്സ​ര​ങ്ങ​ളി​ലും മെ​ഡ​ൽ നേ​ടാ​നു​ള്ള അ​ടി​സ്ഥാ​ന ദൂ​ര​മാ​ണ​ത്. ഏ​ഷ്യ​ൻ ഗെ​യിം​സും ഒ​ളിം​പി​ക്സും ല​ക്ഷ്യ​മി​ട്ട് ഇ​ന്ത്യ​യി​ലും വി​ദേ​ശ​ത്തും പ​രി​ശീ​ല​നം ന​ട​ത്തും'', നീ​ര​ജ് ചോ​പ്ര പ​റ​ഞ്ഞു. 
"കോ​മ​ൺ​വെ​ൽ​ത്ത് ഗെ​യിം​സി​നു മു​ന്നോ​ടി​യാ​യി മൂ​ന്നു മാ​സം ജ​ർ​മ​നി​യി​ൽ ക​ഠി​ന​പ​രി​ശീ​ല​ന​ത്തി​ലാ​യി​രു​ന്നു. അ​വി​ടെ ഭ​ക്ഷ​ണം പോ​ലും ഞാ​ൻ സ്വ​ന്ത​മാ​യി പാ​കം ചെ​യ്തു ക​ഴി​ക്കു​ക​യാ​യി​രു​ന്നു. ഇ​ട​വേ​ള​ക​ളി​ല്ലാ​ത്ത പ​രി​ശീ​ല​ന​രീ​തി​യാ​ണു കോ​മ​ൺ​വെ​ൽ​ത്ത് സ്വ​ർ​ണം സ​മ്മാ​നി​ച്ച​ത്'', നീ​ര​ജ് വി​ജ​യ​ര​ഹ​സ്യം വെ​ളി​പ്പെ​ടു​ത്തു​ന്നു.

1984ലെ ​ലോ​സ് എ​യ്ഞ്ച​ൽ സ​മ്മ​ർ ഗെ​യിം​സി​ൽ 104.83 മീ​റ്റ​ർ ദൂ​രം പി​ന്നി​ട്ട ജ​ർ​മ​നി​യു​ടെ ഇ​തി​ഹാ​സ താ​രം യു​വി ഹോ​നാ​ണു ജ​ർ​മ​നി​യി​ൽ നീ​ര​ജി​നെ പ​രി​ശീ​ലി​പ്പി​ക്കു​ന്ന​ത്. ഇ​നി നീ​ര​ജി​ന്‍റെ യാ​ത്ര ഡ​​യ​​മ​​ണ്ട്​ ലീ​​ഗ്​ സീ​​രീ​​സി​ലേ​ക്കാ​ണ്. ദോ​​ഹ​​യി​​ൽ അ​​ടു​​ത്ത​​മാ​​സം നാ​​ലി​​നു തു​​ട​​ങ്ങു​​ന്ന ആ​​ദ്യ ലെ​​ഗ്ഗി​​ൽ നീ​ര​ജു​മു​ണ്ടാ​കും. 

ഹ​രി​യാ​ന​യി​ലെ പാ​നി​പ്പ​ട്ടി​ൽ ഖ​ന്ദ്ര ഗ്രാ​മ​ത്തി​ൽ 1997 ഡി​സം​ബ​ർ 24നാ​ണു നീ​ര​ജ് ജ​നി​ച്ച​ത്. ഗ്രാ​മ​ത്തി​ലെ എ​ല്ലാ​വ​രെ​യും പോ​ലെ ക്രി​ക്ക​റ്റി​ലാ​യി​രു​ന്നു നീ​ര​ജി​ന്‍റെ​യും ക​മ്പം. എ​ന്നാ​ൽ, അ​മ്മാ​വ​ന്‍റെ പ്രേ​ര​ണ​യി​ൽ സാ​യി​യി​ലെ​ത്തി​യ നീ​ര​ജ് പി​ന്നീ​ട് മി​ക​ച്ച ജാ​വ​ലി​ൻ താ​ര​മാ​യി ഉ​യ​ർ​ന്നു. ജ​ല​ന്ധ​റി​ലാ​യി​രു​ന്നു ആ​ദ്യ​കാ​ല പ​രി​ശീ​ല​നം. എ​ന്നാ​ൽ, മാ​താ​പി​താ​ക്ക​ൾ​ക്കു വ​ള​രെ ചെ​റു​പ്രാ​യ​ത്തി​ലേ അ​ത്ര​യും ദൂ​ര​ത്തേ​ക്കു മ​ക​നെ പ​റ​ഞ്ഞ​യ​യ്ക്കാ​ൻ താ​ത്പ​ര്യ​മു​ണ്ടാ​യി​രു​ന്നി​ല്ല. അ​തു​കൊ​ണ്ടു​ത​ന്നെ പാ​നി​പ്പ​ത്തി​ലെ സാ​യി കേ​ന്ദ്ര​ത്തി​ൽ തി​രി​ച്ചെ​ത്തി. അ​വി​ടെ​നി​ന്ന് ച​ണ്ഡി​ഗ​ഡി​ന​ടു​ത്ത് പ​ഞ്ച്കു​ല​യി​ലു​ള്ള സാ​യി കേ​ന്ദ്ര​ത്തി​ലേ​ക്കും മാ​റി​യ നീ​ര​ജ് ദേ​ശീ​യ ജൂ​നി​യ​ർ മീ​റ്റു​ക​ളി​ൽ മെ​ഡ​ലു​ക​ൾ സ്വ​ന്ത​മാ​ക്കി. ദേ​ശീ​യ ജൂ​നി​യ​ർ റെ​ക്കോ​ഡും ഇ​തി​നി​ടെ സ്വ​ന്ത​മാ​ക്കി. എ​ന്നാ​ൽ, പ​ഞ്ച്കു​ല​യി​ൽ ജാ​വ​ലി​നു മാ​ത്ര​മാ​യി പ​രി​ശീ​ല​ക​രു​ണ്ടാ​യി​രു​ന്നി​ല്ല. ഇ​തോ​ടെ​യാ​ണു പ​ട്യാ​ല​യി​ലെ ദേ​ശീ​യ ക്യാം​പി​ലേ​ക്കു നീ​ര​ജ് എ​ത്തു​ന്ന​ത്. അ​വി​ട​ത്തെ വി​ദ​ഗ്ധ​പ​രി​ശീ​ല​നം നീ​ര​ജി​നെ ലോ​കോ​ത്ത​ര താ​ര​ത്തി​ലേ​ക്കു​യ​ർ​ത്തി. ഇ​പ്പോ​ൾ നീ​ര​ജി​നൊ​പ്പം ഇ​ന്ത്യ​യും സ്വ​പ്നം കാ​ണു​ന്നു, ടോ​ക്കി​യോ​യി​ൽ 2020ൽ ​ഒ​രു ഒ​ളിം​പി​ക് മെ​ഡ​ൽ.

Tags :


വാർത്തകൾ

Sign up for Newsletter



top