Flash News
Archives

Reviews

adar-love

കൗമാര പ്രണയവുമായി അഡാർ ലൗ ; നൂറിൻ മൂത്താണെന്ന് പ്രേക്ഷകർ

Published:14 February 2019

ഹരീഷ് കണാരന്‍ അവതിരിപ്പിച്ച പി ടി സാറിന്‍റെ കഥാപാത്രം നര്‍മ്മ മൂഹൂര്‍ത്തങ്ങള്‍ കൊണ്ടുവരുന്നുണ്ട്. റോഷന്‍ അബ്ദുല്‍ റഹൂഫ്, നൂറിന്‍ ഷെരിഫ്, അല്‍ത്താഫ് സലിം ,അനിഷ് ജെ മേനോന്‍, അരുണ്‍ കുമാര്‍, കോട്ടയം പ്രദീപ് തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു താരങ്ങള്‍.

ഒരു കണ്ണിറുക്കിലുടെ പ്രിയ പ്രകാശ്  വാര്യര്‍  എന്ന പുതുമുഖ താരം ഇന്ത്യയൊട്ടാകെ ചര്‍ച്ചയായി.മാണിക്ക മലരായ പൂവി എന്ന ഗാനം ഇതുവരെ കാണാത്ത വിധം യു ട്യൂബില്‍ വൈറലായി. ഒരു അടാര്‍ ലൗവിനായി കാത്തരിക്കാൻ നിരവധി കാരണങ്ങളാണ് ഉണ്ടായിരുന്നത്. 

എന്നാൽ പ്രേക്ഷകപ്രതീക്ഷയ്ക്ക് ഒപ്പം ചിത്രം ഉ‍യർന്നില്ലെന്ന സൂചനകളാണ് തീയറ്ററുകളിൽ നിന്ന് ലഭിക്കുന്ന പ്രതികരണം.കൗമാരപ്രണയം പറയുന്ന ചിത്രത്തിന്‍റെ കൂടുതൽ രംഗങ്ങളും ഒരുക്കിയിരിക്കുന്നത് സ്കൂളിനുള്ളിൽ തന്നെയാണ്.ചിത്രത്തിൽ സ്ക്രീൻ പ്രസൻസ് കൊണ്ടും പ്രകടനം കൊണ്ടും നൂറിൻ ഷെരീഫ് മിന്നിച്ചു എന്ന് എടുത്ത് പറയേണ്ടതാണ്. റോഷന്‍റെയും പ്രിയയുടെയും, നൂറിന്‍റെയും അവരുടെ സുഹൃത്തുകളുടെ കഥയാണ്  അഡാർ ലൗ

ചിത്രത്തിന്ന് സംവിധായകന്‍ ഒരു കളര്‍ഫുള്‍ മേക്കിങ്ങ് സ്‌റ്റൈലാണ് കൊണ്ടുവരാന്‍  ശ്രമിച്ചിരിക്കുന്നതെങ്കിലും ചിത്രത്തിന്‍റെ  കഥയും തിരക്കഥയും ദുര്‍ബലമായി പോയി.കലാഭവന്‍ മണിയുടെ പാട്ടുകള്‍, മത്സൃ തൊഴിലാളികളെ കുറിച്ചുള്ള സംഭാഷങ്ങള്‍ കൈയ്യടിതു നേടുന്നുവെങ്കിലും, മിക്ക  ഡയലോഗുകളും ക്ലീഷേയായി .ഒമര്‍ ലുലുവിന്‍റെ  മൂന്നാമത്തെ ചിത്രമാണ് ഒരു അഡാര്‍ ലവ്.

ഹരീഷ് കണാരന്‍ അവതിരിപ്പിച്ച പി ടി സാറിന്‍റെ കഥാപാത്രം നര്‍മ്മ മൂഹൂര്‍ത്തങ്ങള്‍ കൊണ്ടുവരുന്നുണ്ട്. റോഷന്‍ അബ്ദുല്‍ റഹൂഫ്, നൂറിന്‍ ഷെരിഫ്, അല്‍ത്താഫ് സലിം ,അനിഷ് ജെ മേനോന്‍, അരുണ്‍ കുമാര്‍, കോട്ടയം പ്രദീപ് തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു താരങ്ങള്‍.ഷാന്‍ റഹ്മാന്‍ ഒരുക്കിയ ചിത്രത്തിലെ ഗാനങ്ങളിൽ മാണിക്യ മലരായ പൂവി മാത്രമാണ് മികച്ചു നിന്നത്.

സീനു സിദ്ധാര്‍ത്ഥാണ് ചിത്രത്തിന്‍റെ ക്യാമറ കാഴ്ചകള്‍ ഒരിക്കിയിരിക്കുന്നത്. ഔസേപ്പച്ചന്‍ മൂവി ഹൗസ് നിർമ്മിച്ചിരിക്കുന്ന ചിത്രം തെന്നിന്ത്യയിൽ 2000 തിയറ്ററുകളിലാണ് റീലീസ് ചെയ്‌തിരിക്കുന്നത്.


വാർത്തകൾ

Sign up for Newsletter



top