Flash News
Archives

Tradition

jayaram.jpg

ഏറ്റുമാനൂരിനെ ഭക്തിനിർഭരമാക്കി ജയറാമിന്‍റെ പഞ്ചാരി മേളം

Published:14 February 2019

ക്ഷേത്രത്തിനുള്ളിലെ ആസ്ഥാനമണ്ഡപത്തിൽ പുലർച്ചെ 12 മണിക്കാണ് ഏഴരപ്പൊന്നാന ദർശനം. ചിറയ്ക്കൽ കാളിദാസനാണ് ഏറ്റുമാനൂരപ്പന്‍റെ തിടമ്പേറ്റുന്നത്. പുലർച്ചെ രണ്ടിനാണ് വലിയ വിളക്ക്. 16ന് ആറാട്ടോടെ ഉത്സവം സമാപിക്കും.

കോട്ടയം: ഏറ്റുമാനൂർ മഹാദേവ ക്ഷേത്രത്തിലെ പ്രധാന ആകർഷങ്ങളിലൊന്നായ ഏഴരപ്പൊന്നാന എഴുന്നള്ളത്ത് ദർശനത്തിനായി ആസ്ഥാനമണ്ഡപം ഒരുങ്ങിക്കഴിഞ്ഞു.എട്ടാം ഉത്സവ ദിനമായ വ്യാഴാഴ്ച നടൻ ജയറാം ഉൾപ്പെടെയുള്ള 111 കലാകാരൻമാരുടെ സ്പെഷ്യൽ പഞ്ചവാദ്യം ഉത്സവമേളം കൊഴുപ്പിച്ചു. മണിക്കൂറുകൾ നീണ്ടുനിന്ന പഞ്ചാരിമേളം ഏറ്റുമാനൂരിനെ ഭക്തിനിർഭരമാക്കി.

ക്ഷേത്രത്തിനുള്ളിലെ ആസ്ഥാനമണ്ഡപത്തിൽ പുലർച്ചെ 12 മണിക്കാണ് ഏഴരപ്പൊന്നാന ദർശനം. ചിറയ്ക്കൽ കാളിദാസനാണ് ഏറ്റുമാനൂരപ്പന്‍റെ തിടമ്പേറ്റുന്നത്. പുലർച്ചെ രണ്ടിനാണ് വലിയ വിളക്ക്. 16ന് ആറാട്ടോടെ ഉത്സവം സമാപിക്കും.

 


വാർത്തകൾ

Sign up for Newsletter



top