Flash News
Archives

Europe

ലൈംഗിക ചൂഷണം: കര്‍ദിനാളിന്‍റെ പൗരോഹിത്യം മാർപാപ്പ റദ്ദാക്കി

Published:16 February 2019

വാഷിങ്ടൺ ആർച്ച് ബിഷപ്പായിരുന്ന തിയോഡോർ മക് കാരക്കിനെയാണ് തിരുവസ്ത്രം തിരിച്ചെടുത്ത് വൈദികവൃത്തിയിൽ നിന്നും മാർപാപ്പ പുറത്താക്കിയത്.

ആധുനിക സഭാ ചരിത്രത്തില്‍ ലൈംഗികാരോപണങ്ങളെ തുടര്‍ന്ന് പദവി ഒഴിയേണ്ടി വരുന്ന ഏറ്റവും ഉയര്‍ന്ന പുരോഹിതനാണ് മക് കാരിക്ക്. 

വത്തിക്കാൻ സിറ്റി: കൗമാരക്കാരനെ ലൈംഗികമായി ചൂഷണം ചെയ്ത മുൻ അമെരിക്കന്‍ കർദിനാളിന്‍റെ പൗരോഹിത്യം ഫ്രാൻസിസ് മാർപാപ്പ റദ്ദാക്കി. വാഷിങ്ടൺ ആർച്ച് ബിഷപ്പായിരുന്ന തിയോഡോർ മക് കാരക്കിനെയാണ് തിരുവസ്ത്രം തിരിച്ചെടുത്ത് വൈദികവൃത്തിയിൽ നിന്നും മാർപാപ്പ പുറത്താക്കിയത്. മക് കാരിക്കിന്‍റെ തിരുവസ്ത്രം തിരിച്ചെടുത്ത കാര്യം പ്രസ്താവനയിലൂടെയാണ് വത്തിക്കാൻ അറിയിച്ചത്. ആധുനിക സഭാ ചരിത്രത്തില്‍ ലൈംഗികാരോപണങ്ങളെ തുടര്‍ന്ന് പദവി ഒഴിയേണ്ടി വരുന്ന ഏറ്റവും ഉയര്‍ന്ന പുരോഹിതനാണ് മക് കാരിക്ക്. 

അമ്പതു വർഷം മുമ്പാണ് നടപടിക്ക് ആസ്പദമായ സംഭവം നടന്നത്. തുടർന്നു സഭാ നേതൃത്വം നടത്തിയ അന്വേഷണങ്ങളെ തുടര്‍ന്നാണ് മാർപാപ്പയുടെ നടപടി. 88കാരനായ മക് കാരിക്ക് കുറ്റക്കാരനാണെന്ന് ചർച്ച് കോടതി ജനുവരിയിൽ കണ്ടെത്തിയിരുന്നു. ഇതിനോടൊപ്പം, സെമിനാരി പഠനകാലത്ത് അധികാരം ഉപയോഗിച്ച് മക് കാരിക്ക് ലൈംഗിക വൃത്തിക്ക് നിര്‍ബന്ധിച്ചുവെന്ന് പൂര്‍വ വിദ്യാര്‍ഥികളും ഗുരുതര ആരോപണം ഉയർത്തിയിരുന്നു. എന്നാല്‍ ഈ ആരോപണങ്ങളോട് പ്രതികരിക്കാന്‍ മക് കാരിക്ക് തയ്യാറായില്ല. നേരത്തെ, മക് കാരിക്കിനെ കര്‍ദിനാള്‍ പദവിയില്‍ നിന്നും വത്തിക്കാൻ നീക്കം ചെയ്തിരുന്നു.


വാർത്തകൾ

Sign up for Newsletter



top