ISL-2018-219
21
October 2018 - 4:57 am IST
Flash News
Archives

Wellness

ഗെയിം കളിക്കുന്നവരുടെ ശ്രദ്ധയ്ക്ക്, വലിയ 'വില' കൊടുക്കേണ്ടി വരും...

Published:22 April 2018

ഡബ്ല്യൂ എച്ച് ഒയുടെ നേതൃത്വത്തിൽ ഇന്‍റർനാഷണൽ ക്ലാസിഫിക്കേഷൻ ഒഫ് ഡിസീസ് (ഐഎസ്ഡി) എന്നൊരു എൻസൈക്ലോപീഡിയ പുറത്തിറക്കുന്ന പതിവുണ്ട്. ലോകമെമ്പാടുമുള്ള ഹെൽത്ത് ഏജൻസികളുടെ നിരീക്ഷണങ്ങൾ ഉൾപ്പെടുത്തി എല്ലാ വർഷവും പുതുക്കുന്ന പട്ടികയാണിത്. 2018ൽ പുറത്തിറങ്ങാനിരിക്കുന്ന പട്ടികയിൽ, ഇതാദ്യമായി ഗെയിമിങ് അഡിക്ഷൻ ഒരു രോഗമായി ഉൾപ്പെട്ടിട്ടുണ്ട്

ഒന്നോ രണ്ടോ അല്ല അഞ്ചു പത്തും മണിക്കൂറുകൾ ഗെയിമുകൾക്ക് മുന്നിൽ കുത്തിയിരിക്കുന്നവരാണ് ഇന്നത്തെ തലമുറ. എന്നാൽ ഈ കുത്തിയിരുപ്പ് അത്ര നല്ലതല്ലെന്ന് ഒരുപക്ഷേ മിക്കവർക്കും അറിയും. എന്നാലിപ്പോൾ മണിക്കൂറുകളോളം ഗെയിമുകൾക്ക് മുന്നിൽ കുത്തിയിരിക്കുന്നവർ രോഗികൾ തന്നെയാണെന്നു പറയുന്നു ലോകാരോഗ്യ സംഘടന (ഡബ്ല്യൂ എച്ച് ഒ). 

ഡബ്ല്യൂ എച്ച് ഒയുടെ നേതൃത്വത്തിൽ ഇന്‍റർനാഷണൽ ക്ലാസിഫിക്കേഷൻ ഒഫ് ഡിസീസ് (ഐഎസ്ഡി) എന്നൊരു എൻസൈക്ലോപീഡിയ പുറത്തിറക്കുന്ന പതിവുണ്ട്. ലോകമെമ്പാടുമുള്ള ഹെൽത്ത് ഏജൻസികളുടെ നിരീക്ഷണങ്ങൾ ഉൾപ്പെടുത്തി എല്ലാ വർഷവും പുതുക്കുന്ന പട്ടികയാണിത്. 2018ൽ പുറത്തിറങ്ങാനിരിക്കുന്ന പട്ടികയിൽ, ഇതാദ്യമായി ഗെയിമിങ് അഡിക്ഷൻ ഒരു രോഗമായി ഉൾപ്പെട്ടിട്ടുണ്ട്. 

കുളിയും ഭക്ഷണവും ഉറക്കവുമൊക്കെ മറന്നാണ് പലരും ഗെയിമിങ്ങിന് പിന്നാലെ സഞ്ചരിക്കുന്നത്. വിഡിയൊ ഗെയിം അഡിക്ഷനാണ് ഇതിൽ ഏറ്റവും അപകടകാരി. വിഷാദരോഗം, ചുറ്റുപാടിൽ നിന്നുള്ള അകൽച്ച തുടങ്ങി ഇവർ മരണത്തിലേക്ക് വരെ പോകുന്ന പ്രതിസന്ധിയാണ് ഈ ലഹരി സൃഷ്ടിക്കുന്നത്.

അനിയന്ത്രിതമായ ഗെയിമിങ് സ്വഭാവം, മറ്റെന്ത് വിഷയങ്ങളേക്കാളും മുൻതൂക്കം ഗെയിമിങ്ങിന് നൽകൽ, ഇതുമായി ബന്ധപ്പെട്ട് ഉണ്ടാക്കുന്ന അസുഖങ്ങൾ തുടങ്ങി വലിയ നിർവചനമാണ് അഡിക്ഷന് നൽകിയിരിക്കുന്നത്. സ്വഭാവത്തിലെ വ്യത്യാസമെന്നാൽ വ്യക്തിയുടെ സാധാരണ ജീവിതത്തെയും സാമൂഹിക ജീവിതത്തെയും ബാധിക്കുന്ന വ്യത്യാസമെന്നർത്ഥം. താത്ക്കാലിക പട്ടികയിൽ ഉൾപ്പെടുത്തിയെങ്കിലും അവസാന ലിസ്റ്റിൽ ഗെയിമിങ് ഉൾപ്പെടുമോ എന്നത് വ്യക്തമല്ല. പക്ഷെ, അമെരിക്കൻ സൈക്യാട്രിക് അസോസിയേഷന്‍റെ പ്രസിദ്ധീകരണങ്ങളിൽ, 2013 മുതൽ, ഗെയിമിങ് ഒരു മാനസിക വൈകല്യമായി ഉൾപ്പെടുത്തിയിട്ടുണ്ട്.


വാർത്തകൾ

Sign up for Newsletter



top