Subpage Banner
Subpage Banner
21
September 2018 - 10:27 am IST
Flash News
Archives

Reviews

ആർട്ട് സിനിമയ്ക്കുള്ളിലെ കൊമേഴ്സ്യൽ സിനിമയായി ഹേയ് ജൂഡ്

Published:14 February 2018

# റ്റിറ്റോ ജോർജ്

നിവിൻ പോളിയുടെ വഴി മാറി നടക്കൽ കൂടിയാണ് ജൂഡ്. തന്‍റെ പതിവ് ഇമേജുകളിൽ നിന്ന് അയാൾ പുറത്തേയ്ക്ക് ഇറങ്ങിയിരിക്കുന്നു.

പതിവ് ശ്യാമപ്രസാദ് ചിത്രങ്ങളിൽ നിന്ന് വ്യത്യസ്ഥമാണ് ഹേയ് ജൂഡ്.അദേഹത്തിന്‍റെ മുൻകാല സിനിമകളെക്കാൾ വേഗത്തിലാണ് കഥ പറയുന്നത് നിവിൻ പോളിക്കൊപ്പം തൃഷ മലയാളത്തിലേക്ക് അരങ്ങേറ്റം നടത്തിയ ചിത്രം  മനുഷ്യ മനസിന്‍റെ സങ്കീർണ്ണതകളാണ് ശ്യാമപ്രസാദിന് പലപ്പോഴും ഇഷ്ടവിഷയം. ഇത്തവണയും പതിവ് തെറ്റിച്ചിട്ടില്ലെങ്കിലും നർമ്മത്തിലൂടെയാണ് അദേഹം കഥ പറയുന്നത്.

നമ്മൾ നിത്യജീവിതത്തിൽ കാണുന്ന പലരുടെയും ഉള്ളിലേക്കാണ് ശ്യാമപ്രസാദ് ക്യമറ തുറന്ന് വെച്ചിരിക്കുന്നത്. നിവിൻ പോളിയുടെ ജൂഡ് തന്നെയാണ് പ്രധാനകഥാപാത്രം. അയാൾക്ക് ചില സവിശേഷതകളുണ്ട്. ആ സവിശേഷതകളിലൂടെ യാത്ര ചെയ്യുമ്പോഴും അയാൾക്കുള്ളിൽ നടക്കുന്ന ചില ചോദ്യങ്ങൾ അവയുടെ ഉത്തരങ്ങൾ എല്ലാം കൂടിച്ചേരുന്നതാണ് ഹേയ് ജൂഡ്.

നിവിൻ പോളിയുടെ വഴി മാറി നടക്കൽ കൂടിയാണ് ജൂഡ്. തന്‍റെ പതിവ് ഇമേജുകളിൽ നിന്ന് അയാൾ പുറത്തേയ്ക്ക് ഇറങ്ങിയിരിക്കുന്നു. കടൽ മത്സ്യങ്ങളെ സ്നേഹിക്കുന്ന വെള്ളത്തിലിറങ്ങാൻ പേടിക്കുന്ന വണ്ടി ഓടിക്കാൻ അറിയാത്ത എന്നാൽ ജീവിതത്തിൽ സെറ്റ് ചെയ്ത് വെച്ചിരിക്കുന്ന കാര്യങ്ങളോട് സന്ധി ചെയ്യാത്ത ജൂഡായി നിവിൻ പോളി സ്ക്രീനിൽ ജീവിച്ചു എന്ന് പറയേണ്ടി വരും.

തൃഷയുടെ ക്രിസ്റ്റലാണ് മറ്റൊരു പ്രധാനകഥാപാത്രം. മലയാളത്തിലേക്കുള്ള അരങ്ങേറ്റം തൃഷയും മോശമാക്കിയില്ല. സിദ്ധിഖും, വിജയ് മേനോനും കഥാപാത്രങ്ങളെ പൂർണമായും ഉൾക്കൊണ്ട് നടത്തിയ അഭിനയം സിനിമയെ വേറൊരു ലെവലിലേക്ക് എത്തിച്ചു. നീന കുറുപ്പും, അപൂർവയും അവരുടെ ഭാഗം മോശമാക്കിയില്ല.

നിർമ്മൽ സഹദേവൻ, ജോർജ് എന്നിവരുടേതാണ് തിരക്കഥ. ഗിരീഷ് ഗംഗാധരന്‍റേതാണ് ക്യാമറ. ഔസേപ്പച്ചൻ ഒരുക്കിയിരിക്കുന്ന പശ്ചാത്തലസംഗീതവും എടുത്ത് പറയേണ്ടതാണ്. എല്ലാത്തരം പ്രേക്ഷകരെയും തൃപ്തിപ്പെടുത്തുന്ന ഹേയ് ജൂഡിനെ ഒറ്റവാചകത്തിൽ ആർട്ട് സിനിമയ്ക്കുള്ളിലെ കൊമേഴ്സ്യൽ സിനിമഎന്ന് വിശേഷിപ്പിക്കാം.


വാർത്തകൾ

Sign up for Newsletter



top