Flash News
Archives

Americas

fomaa-raising-fund-for-pulwama-martyrs-family

വീരമൃത്യു വരിച്ച ജവാന്മാരുടെ കുടുംബങ്ങൾക്ക് സഹായം നൽകുമെന്ന് ഫോമ

Published:18 February 2019

ഫോമായുടെ നേതൃത്വത്തില്‍ സംഭരിക്കുന്ന തുക വീരമൃത്യു വരിച്ച ജവാന്മാരുടെ കുടുംബങ്ങള്‍ക്ക്  മൊത്തമായി കൈമാറുന്നതായിരിക്കും. നമ്മളുടെ രക്ഷക്കായി നിന്നവർക്കൊപ്പം എന്നുമുണ്ടാവുമെന്ന സന്ദേശമാണ് ഫോമാ നൽകുന്നത്.

ഡാളസ്: വീരമൃത്യു വരിച്ച സൈനികർക്കായി വടക്കെ അമെരിക്കയിലെ മലയാളി സംഘടനയായ ഫോമായുടെ നേതൃത്വത്തിൽ സഹായധന സമാഹരണം നടത്തുന്നു. ഇതിന്‍റെ അനൗപചാരികമായ ഉദ്ഘാടനം ഫോമാ പ്രസിഡന്‍റ് ഫിലിപ്പ് ചാമത്തിൽ നിർവഹിച്ചു. 

ഫോമായുടെ നേതൃത്വത്തില്‍ സംഭരിക്കുന്ന തുക വീരമൃത്യു വരിച്ച ജവാന്മാരുടെ കുടുംബങ്ങള്‍ക്ക്  മൊത്തമായി കൈമാറുന്നതായിരിക്കും. നമ്മളുടെ രക്ഷക്കായി നിന്നവർക്കൊപ്പം എന്നുമുണ്ടാവുമെന്ന സന്ദേശമാണ് ഫോമാ നൽകുന്നത്. വേര്‍പാടിന്‍റെ വേദനയനുഭവിക്കുന്ന കുടുംബാംഗങ്ങളുടെ ദുഖത്തില്‍ പങ്കുചേരുന്നതായി പ്രസിഡന്‍റ് ഫിലിപ്പ് ചാമത്തിൽ, വൈസ് പ്രസിഡന്‍റ് വിന്‍സന്‍റ് ബോസ് മാത്യു, സെക്രെട്ടറി ജോസ് ഏബ്രഹാം, ജോയിന്‍റ് സെക്രട്ടറി സാജു ജോസഫ്‌, ട്രഷറര്‍ ഷിനു ജോസഫ്‌, ജോയിന്‍റ് ട്രഷറര്‍ ജയിന്‍ കണ്ണച്ചാന്‍പറമ്പില്‍ എന്നിവര്‍ അനുശോചനത്തില്‍ അറിയിച്ചു.


വാർത്തകൾ

Sign up for Newsletter



top