Flash News
Archives

Travel

snake-island

പാമ്പിനെ പേടിയില്ലാത്തവർക്കും സാഹസികത ഇഷ്ടപ്പെടുന്നവർക്കുമായി ഒരു ദ്വീപ്

Published:19 February 2019

നാലായിരം ഇനത്തിലധികം പാമ്പുകളാണ് ദ്വീപിലുള്ളത്. വനവും പാറക്കൂട്ടങ്ങളുമൊക്കെയുള്ള ഇവിടെ പണ്ട് ജനവാസ മേഖലയായിരുന്നുവെന്നും പറയപ്പെടുന്നു. ഇപ്പോഴും ഇവിടെ പ്രവർത്തിക്കുന്ന ലൈറ്റ് ഹൗസ് ഒരു കാലത്ത് മനുഷ്യവാസത്തിന്‍റെ തെളിവുകളാണ്.

പാമ്പുകൾ അടക്കി വാഴുന്ന ദ്വീപിനെക്കുറിച്ച് കേട്ടിട്ടുണ്ടോ? എന്നാൽ അങ്ങനെയൊരു ദ്വീപുണ്ട്.. അങ്ങ് ബ്രസീലിൽ. ക്വയ്മദ ഗ്രാൻഡെ എന്നാണ് പാമ്പുകളുടെ ഈ ദ്വീപിന്‍റെ പേര്. നൂറ്റിപ്പത്ത് ഏക്കറോളം പരന്നു കിടക്കുന്ന ബ്രസീലിലെ ഈ ദ്വീപ് സാഹസികരായ സഞ്ചാരികളുടെ ഇടയിൽ ഏറെ പ്രശസ്തമാണ്. വീര്യം കൂടിയ ഇനം മുതൽ വിഷമില്ലാത്ത വരെ പാമ്പുകൾ ഈ ദ്വീപിലുണ്ട്.

ലോകത്തിൽ വച്ചു തന്നെ ഏറ്റവും കൂടുതൽ വിഷമുള്ള ബോത്രോപ്സ് എന്ന ഇനത്തിൽപ്പെട്ട പാമ്പുകളാണ് ഇവിടെ കൂടുതലും. നാലായിരം ഇനത്തിലധികം പാമ്പുകളാണ് ദ്വീപിലുള്ളത്. വനവും പാറക്കൂട്ടങ്ങളുമൊക്കെയുള്ള ഇവിടെ പണ്ട് ജനവാസ മേഖലയായിരുന്നുവെന്നും പറയപ്പെടുന്നു. ഇപ്പോഴും ഇവിടെ പ്രവർത്തിക്കുന്ന ലൈറ്റ് ഹൗസ് ഒരു കാലത്ത് മനുഷ്യവാസത്തിന്‍റെ തെളിവുകളാണ്.

ബ്രസീലിയൻ നേവിയുടെ കീഴിലാണ് ഈ ലൈറ്റ് ഹൗസ് ഇപ്പോഴുള്ളത്. പാമ്പുകളുടെ ആക്രമണത്തെ ഭയന്ന് ആളുകൾ ഇവിടെ നിന്ന് പലായനം ചെയ്തതാകാമെന്നാണ് കരുതപ്പെടുന്നത്. കടൽക്കൊള്ളക്കാരെ പേടിച്ചാണ് ആളുകൾ ഇവിടം വിട്ടു പോയതെന്നും പറയപ്പെടുന്നു.

പാമ്പുകളുടെ ദ്വീപാണെങ്കിലും ലോകസഞ്ചാര ഭൂപടത്തിൽ ഈ ദ്വീപിനെയും ഉൾക്കൊള്ളിച്ചിട്ടുണ്ട്. അത് ഒരിക്കലും കടന്ന് ചെല്ലാനാവാത്ത പ്രദേശമായിട്ടാണെന്നു മാത്രം.

എന്നാൽ പിന്നെയൊന്നു പോയേക്കാം എന്ന് ആരും വിചാരിക്കണ്ട. സ്നെയ്ക്ക് ദ്വീപിലേക്ക് നേവിക്കും പാമ്പു ഗവേഷകർക്കുമല്ലാതെ മറ്റാർക്കും പ്രവേശിക്കാൻ ബ്രസീലിയൻ സർക്കാർ അനുവദിക്കില്ല.


വാർത്തകൾ

Sign up for Newsletter



top