Flash News
Archives

Comment

joy mathew

സാഹിത്യത്തെക്കാൾ വലുതാണ് മനുഷ്യജീവനെന്ന് എന്നാണ് ഈ പരാന്നഭോജികൾ തിരിച്ചറിയുക: ജോയ് മാത്യു

Published:19 February 2019

കവിത കോപ്പിയടിച്ചതിനെ ന്യായീകരിക്കാൻ വന്ന സാഹിത്യ അക്കാഡമി ജീവികളൊന്നും നാട്ടിൽ രണ്ടു നരബലി നടന്നിട്ടും ഒന്നും ഉരിയാടാത്തതെന്താണെന്ന് നടനും സംവിധായകനുമായ ജോയ് മാത്യു.

കൊച്ചി: കവിത കോപ്പിയടിച്ചതിനെ ന്യായീകരിക്കാൻ വന്ന സാഹിത്യ അക്കാഡമി ജീവികളൊന്നും നാട്ടിൽ രണ്ടു നരബലി നടന്നിട്ടും ഒന്നും ഉരിയാടാത്തതെന്താണെന്ന് നടനും സംവിധായകനുമായ ജോയ് മാത്യു. ഇവർ സാഹിത്യത്തിൽ മാത്രമേ ഇടപെടൂ എന്നാണോയെന്നും ജോയ് മാത്യു ഫെയ്സ്ബുക്ക് പോസ്റ്റിലൂടെ പ്രതികരിച്ചു.

സാഹിത്യത്തെക്കാൾ വലുതാണ് മനുഷ്യജീവൻ എന്ന് എന്നാണു ഈ പരാന്നഭോജികൾ തിരിച്ചറിയുക എന്ന് പറഞ്ഞാണ് പോസ്റ്റ് അവസാനിപ്പിക്കുന്നത്. ദീപാനിശാന്തിന്‍റെ കവിത കോപ്പിയടിയെ ന്യായീകരിക്കാൻ വന്നവരൊന്നും കാസർഗോഡ് പേര്യയിലെ യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ ഇരട്ടകൊലയിൽ പ്രതികരിക്കാൻ കണ്ടില്ലെന്നാണ് ജോയ് മാത്യുവിന്‍റെ ആക്ഷേപം.


വാർത്തകൾ

Sign up for Newsletter



top