Flash News
Archives

Special

muralee-thummarukudy

ഭീകരവാദം: ഇതൊരു ചെറിയ കളിയല്ലെന്ന് മുരളി തുമ്മാരുകുടി

Published:20 February 2019

സിആര്‍പിഎഫ് ജവാന്‍മാര്‍ കൊല്ലപ്പെട്ട ഭീകരാക്രമണത്തിനു പിന്നാലെ ഇതിനെതിരെ ശക്തമായ തിരിച്ചടി നല്‍കണം എന്ന ആശയത്തോട് താൻ യോജിക്കുന്നില്ല.

കൊച്ചി: ഭീകരവാദം  ചെറിയ കളിയല്ലെന്ന് ഐക്യരാഷ്ട്രസഭാ ദുരന്തലഘൂകരണവിഭാഗം തലവന്‍ മുരളി തുമ്മാരുകുടി. കാശ്മിരിലെ പുല്‍വാമയില്‍ നടന്ന് ഭീകരാക്രമണത്തിന്‍റെ പശ്ചാത്തലത്തിലാണ് മുരളി തുമ്മാരുകുടി ഫേസ്ബുക്കില്‍ ഭീകരവാദം: ഇതൊരു ചെറിയ കളിയല്ല’ എന്ന് തലക്കെട്ടിൽ കുറിപ്പ് പോസ്റ്റ് ചെയ്തിരിക്കുന്നത്.

സിആര്‍പിഎഫ് ജവാന്‍മാര്‍ കൊല്ലപ്പെട്ട ഭീകരാക്രമണത്തിനു പിന്നാലെ ഇതിനെതിരെ ശക്തമായ തിരിച്ചടി നല്‍കണം എന്ന ആശയത്തോട് താൻ യോജിക്കുന്നില്ല.  യുദ്ധത്തിന്‍റെ പ്രത്യാഘാതം മനസിലാക്കാതെയാണ് പലരുടേയും പ്രതികരണം. ഭീകരവാദികളോട് ‘ഉടനടി’ നടത്തണം എന്ന് പറയുന്നവരോട് എനിക്ക് വിഷമമാണ് തോന്നുന്നത്. 


അവര്‍ യുദ്ധം കണ്ടിട്ടില്ലാത്തതു കൊണ്ടോ യുദ്ധത്തിന്‍റെ കെടുതികള്‍ മനസിലാക്കാത്തതു കൊണ്ടോ മാത്രമല്ല. ആരെയാണ് ഭീകരവാദികള്‍ ലക്ഷ്യം വയ്ക്കുന്നതെന്നവര്‍ മനസിലാക്കാത്തതു കൊണ്ടുകൂടിയാണ്. ഭീകരവാദികളുടെ പ്രധാന ആയുധം അത് പൊതുസമൂഹത്തിലുണ്ടാക്കുന്ന ഭയമാണ്. ആ ഭയം ഉണ്ടാക്കുന്ന വെറുപ്പ് – അതാണവരുടെ ലക്ഷ്യം. ഇതറിയാതെ ഭീകരവാദത്തെ നേരിടുമ്പോഴാണ് ഭീകരവാദത്തിന് വിജയസാധ്യത കൂടുന്നതെന്നു മുരളി തുമ്മാരുകുടി. 

 മുരളി തുമ്മാരുകുടിയുടെ ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണ രൂപം

 


വാർത്തകൾ

Sign up for Newsletter



top