Flash News
Archives

Analysis

lottery-gst.jpg

ലോ​ട്ട​റി​യു​ടെ ഭാ​വി ഞാ​യ​റാ​ഴ്ച്ച അ​റി​യാം

Published:20 February 2019

ഒ​രി​ക്ക​ല്‍ ന​ഷ്ട​പ്പെ​ട്ട വി​പ​ണി വീ​ണ്ടെ​ടു​ക്കാ​ന്‍ മ​ണി​പ്പു​ര്‍, സി​ക്കിം മോ​ഡ​ല്‍ ലോ​ട്ട​റി ലോ​ബി​യും കു​ത്ത​ക​ക​ളും ശ്ര​മം ആ​രം​ഭി​ച്ചി​ട്ടു​ണ്ട്. സം​സ്ഥാ​ന​ത്തി​ന്‍റെ ഖ​ജ​നാ​വി​ലേ​ക്ക് 1,500 കോ​ടി രൂ​പ ആ​ദാ​യ​മാ​യി ലോ​ട്ട​റി വി​ല്‍പ​ന​യി​ലൂ​ടെ ല​ഭി​ക്കു​ന്നു​ണ്ട്.

കൊ​ച്ചി: റി​യ​ല്‍ എ​സ്റ്റേ​റ്റ് നി​കു​തി കു​റ​യ്ക്ക​ല്‍, ലോ​ട്ട​റി നി​കു​തി ഏ​കീ​ക​ര​ണം ഉ​ള്‍പ്പ​ടെ​യു​ള​ള വി​ഷ​യ​ങ്ങ​ള്‍ ഫ്രെ​ബ്രു​വ​രി 24 ന് ​ന​ട​ക്കു​ന്ന ജി​എ​സ്ടി കൗ​ണ്‍സി​ല്‍ യോ​ഗം പ​രി​ഗ​ണി​ക്കും. ഇ​ന്ന​ലെ ഈ ​വി​ഷ​യ​ങ്ങ​ളി​ല്‍ തീ​രു​മാ​നം ഉ​ണ്ടാ​കു​മെ​ന്ന് ക​രു​തി​യെ​ങ്കി​ലും  കൂ​ടു​ത​ല്‍ ച​ര്‍ച്ച​ക​ള്‍ക്കാ​യി ഫെ​ബ്രു​വ​രി 24 ലേ​ക്ക് മാ​റ്റു​ക​യാ​യി​രു​ന്നു.  ജ​നു​വ​രി​യി​ലെ ജി​എ​സ്ടി റി​ട്ടേ​ണ്‍ ഫ​യ​ലി​ങ്ങി​ന്‍റെ സ​മ​യ​പ​രി​ധി ജ​മ്മു കാ​ശ്മീ​ര്‍ ഒ​ഴി​കെ​യു​ള​ള സം​സ്ഥാ​ന​ങ്ങ​ള്‍ക്ക് ഫെ​ബ്രു​വ​രി 22 വ​രെ നീ​ട്ടി. ജ​മ്മു കാ​ശ്മീ​രി​ല്‍ ഇ​ത് ഫെ​ബ്രു​വ​രി 28 വ​രെ​യാ​ണ്.

നി​ര്‍മാ​ണ​ത്തി​ലി​രി​ക്കു​ന്ന കെ​ട്ടി​ട​ങ്ങ​ളു​ടെ ജി​എ​സ്ടി നി​കു​തി കു​റ​യ്ക്കു​ന്ന​ത് സം​ബ​ന്ധി​ച്ച് ഗു​ജ​റാ​ത്ത് ഉ​പ മു​ഖ്യ​മ​ന്ത്രി നി​തി​ന്‍ പ​ട്ടേ​ലി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ലു​ള​ള സ​മി​തി അ​നു​കൂ​ല റി​പ്പോ​ര്‍ട്ടാ​ണ് കൗ​ണ്‍സി​ലി​ന് സ​മ​ര്‍പ്പി​ച്ച​ത്. നി​ല​വി​ല്‍ തു​ട​രു​ന്ന നി​കു​തി സ്ലാ​ബു​ക​ളാ​യ 12 ശ​ത​മാ​നം ഏ​ട്ട് ശ​ത​മാ​നം എ​ന്നീ നി​ര​ക്കു​ക​ളി​ല്‍ നി​ന്ന് അ​ഞ്ച് ശ​ത​മാ​നം മൂ​ന്ന് ശ​ത​മാ​നം എ​ന്നീ നി​ര​ക്കു​ക​ളി​ലേ​ക്ക് നി​ര്‍മാ​ണ​ത്തി​ലി​രി​ക്കു​ന്ന കെ​ട്ടി​ട​ങ്ങ​ളു​ടെ ജി​എ​സ്ടി കു​റ​യ്ക്ക​ണ​മെ​ന്നാ​ണ് മ​ന്ത്രി​ത​ല സ​മി​തി ശു​പാ​ര്‍ശ ചെ​യ്തി​രി​ക്കു​ന്ന​ത്.  

റി​യ​ല്‍ എ​സ്റ്റേ​റ്റ് മേ​ഖ​ല​യ്ക്ക് ഏ​റെ ഗു​ണ​ക​ര​മാ​യ തീ​രു​മാ​ന​മാ​ണി​ത്.  ഇ​തോ​ടൊ​പ്പ​മാ​ണ് ഞാ​യ​റാ​ഴ്ച ലോ​ട്ട​റി നി​കു​തി ഏ​കീ​ക​ര​ണ​വും ജി​എ​സ്ടി കൗ​ണ്‍സി​ല്‍ പ​രി​ഗ​ണി​ക്കു​ക. സം​സ്ഥാ​ന​ങ്ങ​ള്‍ നേ​രി​ട്ട് ന​ട​ത്തു​ന്ന ഭാ​ഗ്യ​ക്കു​റി​ക്ക് 12 ശ​ത​മാ​ന​വും സം​സ്ഥാ​ന സ​ര്‍ക്കാ​രു​ക​ളി​ല്‍നി​ന്ന് പാ​ട്ട​ത്തി​നെ​ടു​ത്തു ലോ​ട്ട​റി ന​ട​ത്തു​ന്ന​വ​ര്‍ക്ക് 28 ശ​ത​മാ​ന​വു​മാ​ണ് ജി​എ​സ്ടി. ഇ​ത് വി​വേ​ച​ന​മാ​ണെ​ന്നു​കാ​ട്ടി കോ​ല്‍ക്ക​ത്ത ഹൈ​ക്കോ​ട​തി​യെ ഇ​ത​ര ലോ​ട്ട​റി ന​ട​ത്തി​പ്പു​കാ​ര്‍ സ​മീ​പി​ച്ച​പ്പോ​ള്‍ സ​ര്‍ക്കാ​രി​ന് അ​ത്ത​ര​ത്തി​ല്‍ വി​വേ​ച​നാ​ധി​കാ​ര​മു​ണ്ടെ​ന്നാ​യി​രു​ന്നു വി​ധി. 

എ​ന്നാ​ല്‍ ആ ​വി​ധി​ക്കെ​തി​രേ അ​പ്പീ​ല്‍ കൊ​ടു​ക്കു​ന്ന​തി​നു​പ​ക​രം മ​റ്റൊ​രു ത​ന്ത്ര​മാ​ണ് ഇ​വ​ര്‍ കൈ​ക്കൊ​ണ്ടി​ട്ടു​ള്ള​ത്. സം​സ്ഥാ​ന ലോ​ട്ട​റി​ക​ള്‍ക്ക് ചു​മ​ത്തി​യി​ട്ടു​ള്ള 12 ശ​ത​മാ​നം നി​കു​തി ത​ന്നെ സം​സ്ഥാ​ന അം​ഗീ​കൃ​ത ലോ​ട്ട​റി​ക​ള്‍ക്കും ബാ​ധ​ക​മാ​ക്ക​ണ​മെ​ന്ന ആ​വ​ശ്യ​വു​മാ​യി ഇ​ത​ര സം​സ്ഥാ​ന ലോ​ട്ട​റി ലോ​ബി ജി​എ​സ്ടി കൗ​ണ്‍സി​ലി​ന് അ​പ്പീ​ല്‍ ന​ല്‍കു​ക​യാ​യി​രു​ന്നു. എ​ല്ലാ ലോ​ട്ട​റി​ക​ള്‍ക്കും ജി​എ​സ്ടി 28 ശ​ത​മാ​നം ആ​ക്ക​ണ​മെ​ന്നാ​ണ് ജി​എ​സ്ടി കൗ​ണ്‍സി​ല്‍ നി​ര്‍ദേ​ശം. കേ​ന്ദ്ര വാ​ണി​ജ്യ​മ​ന്ത്രാ​ല​യം വ്യ​ക്ത​മാ​യ നി​ല​പാ​ട് ഇ​ക്കാ​ര്യ​ത്തി​ല്‍ കൈ​ക്കൊ​ണ്ടി​ട്ടി​ല്ല.

നി​കു​തി ഏ​കീ​ക​രി​ക്ക​ണം എ​ന്നു​മാ​ത്ര​മാ​ണ് പ​റ​യു​ന്ന​ത്. 28 ശ​ത​മാ​നം നി​കു​തി ഏ​ര്‍പ്പെ​ടു​ത്തി​യാ​ല്‍ സം​സ്ഥാ​ന ലോ​ട്ട​റി ന​ട​ത്തി​പ്പ് ക​ടു​ത്ത വെ​ല്ലു​വി​ളി​യാ​കും. ല​ക്ഷ​ക്ക​ണ​ക്കാ​യ തൊ​ഴി​ലാ​ളി​ക​ളു​ടെ ജീ​വി​ത​മാ​ര്‍ഗം ഇ​തോ​ടെ ക​ഷ്ട​ത്തി​ലാ​കും. ഒ​രി​ക്ക​ല്‍ ന​ഷ്ട​പ്പെ​ട്ട വി​പ​ണി വീ​ണ്ടെ​ടു​ക്കാ​ന്‍ മ​ണി​പ്പു​ര്‍, സി​ക്കിം മോ​ഡ​ല്‍ ലോ​ട്ട​റി ലോ​ബി​യും കു​ത്ത​ക​ക​ളും ശ്ര​മം ആ​രം​ഭി​ച്ചി​ട്ടു​ണ്ട്. സം​സ്ഥാ​ന​ത്തി​ന്‍റെ ഖ​ജ​നാ​വി​ലേ​ക്ക് 1,500 കോ​ടി രൂ​പ ആ​ദാ​യ​മാ​യി ലോ​ട്ട​റി വി​ല്‍പ​ന​യി​ലൂ​ടെ ല​ഭി​ക്കു​ന്നു​ണ്ട്. 


വാർത്തകൾ

Sign up for Newsletter



top