Flash News
Archives

Reviews

kodathi-samaksham-balan-vakeel

ചിരി പടർത്തി ത്രില്ലടിപ്പിച്ച് ബാലൻ വക്കീൽ

Published:21 February 2019

ഒരു കേസുമായി ബന്ധപ്പെട്ട് ബാലൻ വക്കിലും മംമ്ത അവതരിപ്പിച്ച അനുരാധ കഥാപാത്രം കണ്ടു മുട്ടുകയും തുടർന്ന് ഉണ്ടാകുന്ന സംഭവവികാസങ്ങളാണ് ചിത്രം പറയുന്നത്.

കമ്മാരസംഭവത്തിനു ശേഷം ഏകദേശം ഒരു വർഷത്തോളമാകുന്നു ഒരു ദിലീപ് ചിത്രം തീയറ്ററുകളിലെത്തുന്നത്. കോടതി സമക്ഷം ബാലൻ വക്കീൽ പതിവ് ദീലിപ് ചിത്രങ്ങളിൽ മാറി കോമഡിക്കൊപ്പം ഒരു ത്രില്ലർ മൂഡിലാണ് സിനിമ ഒരിക്കിയിരിക്കുന്നത്. ഹാസ്വത്തിലൂടെ കഥ തുടങ്ങുന്നതെങ്കിലും പതിയെ ഇന്‍റർവലിനൊട് അടുക്കുമ്പോൾ സസ്പെൻസിലേക്ക് മാറുന്നു.

ചിത്രത്തിന്‍റെ രണ്ടാ ഭാഗത്തിലെ സസ്പെൻസ് ത്രില്ലടപ്പിക്കുന്നെങ്കിലും പീനിടങ്ങോട് ആദ്യത്തെ അത്ര രസിപ്പിക്കുകയും ത്രില്ലടിപ്പിക്കുകയും ചെയ്യുന്നില്ല. വക്കീലായ ബാലകൃഷ്ണൻ എന്ന കഥാപാത്രത്തെയാണ് ദിലീപ് അവതരിപ്പിക്കുന്നത്.സംസാരിക്കാൻ വൈകല്യമുള്ള ബാലൻ വക്കിൽ അധികം സംസാരിക്കാതെ തന്‍റെ ആദ്യ സ്വതന്ത്ര കേസ് ജയിക്കുന്നിടത്താണ് സിനമയുടെ തുടക്കം. ഒരു കേസുമായി ബന്ധപ്പെട്ട് ബാലൻ വക്കിലും മംമ്ത അവതരിപ്പിച്ച അനുരാധ കഥാപാത്രം കണ്ടു മുട്ടുകയും തുടർന്ന് ഉണ്ടാകുന്ന സംഭവവികാസങ്ങളാണ് ചിത്രം പറയുന്നത്.

 

ബാലൻ വക്കീലിന്‍റെ അച്ഛൻ വേഷം ചെയ്ത സിദ്ധിഖിന്‍റെ വേഷം എടുത്ത് പറയേണ്ടതാണ്, ഇതുവരെ ചെയ്ത സിനമകളിൽ നിന്നും വ്യത്യസ്ത വേഷമാണ് സിദ്ധിഖിന്‍റേത്.ചിത്രത്തിൽ അജു വർഗീസിന്‍റെ കഥാപാത്രം ധാരാളം ചിരി പടർത്തുന്നുണ്ട്. സൂരാജ് വെഞ്ഞാറമൂട്, പ്രിയ ആനന്ദ്, ബിന്ദു പണിക്കർ ,ഭീമൻ രഘു,സൈജു കുറുപ്പ് തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു താരങ്ങൾ. വില്ലനുശേഷം ബി ഉണ്ണികൃഷ്ണൻ സംവിധാനം ചെയ്യുന്ന ചിത്രമാണ് കോടതി സമക്ഷം ബാലൻ വക്കീൽ.

തന്‍റെ പതിവ് സ്റ്റെലിൽ നിന്ന് മാറിയാണ് സംവിധായകൻ ചിത്രം അണിയിച്ചൊരുക്കിയിരിക്കുന്നത്.ഗോപിസുന്ദറും രാഹുൽ രാജും ചേർന്നാണ് ചിത്രത്തിന്റെ സംഗീതം ഒരിക്കിയിരിക്കുന്നത്. അഖിൽ ജോർജാണ് ചിത്രത്തിന്‍റെ ക്യാമറ കാഴ്ചകൾ ഒരിക്കിയിരിക്കുന്നത്. വയ്കോം 18 മോഷൻ പിക്ചേഴ്സ് ആദ്യമായി മലയാളത്തിൽ നിർമിക്കുന്ന ചിത്രമാണ് കോടതി സമക്ഷം ബാലൻ വക്കീൽ.


വാർത്തകൾ

Sign up for Newsletter



top