Flash News
Archives

Americas

indian-shot-dead-at-usa-and-three-held

അമെരിക്കയില്‍ ഇന്ത്യക്കാരന്‍ വെടിയേറ്റു മരിച്ചു; മൂന്നു പേര്‍ അറസ്റ്റില്‍

Published:21 February 2019

തെലങ്കാന സ്വദേശി കെ. ഗോവർധൻ റെഡ്ഢി(50)യെ കൊല്ലപ്പെടുത്തിയ സംഭവത്തിലാണ് അറസ്റ്റ്. കിയാൻഡ്ര സ്മിത്ത് (23), എഫിഡാറിയസ് ബ്രയാന്‍റ് (29), ക്രിസ്റ്റൽ ക്ലോസെൽ (33) എന്നിവരാണ് അറസ്റ്റിലായത്. 

ഫ്ളോറിഡ: ഇന്ത്യക്കാരനെ വെടിവച്ചു കൊന്ന സംഭവത്തിൽ മൂന്ന് പേർ പിടിയിൽ. തെലങ്കാന സ്വദേശി കെ. ഗോവർധൻ റെഡ്ഢി(50)യെ കൊല്ലപ്പെടുത്തിയ സംഭവത്തിലാണ് അറസ്റ്റ്. കിയാൻഡ്ര സ്മിത്ത് (23), എഫിഡാറിയസ് ബ്രയാന്‍റ് (29), ക്രിസ്റ്റൽ ക്ലോസെൽ (33) എന്നിവരാണ് അറസ്റ്റിലായത്. 

കഴിഞ്ഞ ദിവസം വൈകിട്ടായിരുന്നു സംഭവം. ഗോവർധൻ മാനേജരായ ഗ്യാസ് സ്റ്റേഷനിലേക്ക് അതിക്രമിച്ചു കയറുകയും ആക്രമണം നടത്തുകയുമായിരുന്നു. മകളുടെ വിവാഹത്തിൽ പങ്കെടുക്കുന്നതിനായി ഈമാസം 21ന് നാട്ടിലേക്ക് മടങ്ങാനിരിക്കെയാണ് മരണം. അറസ്റ്റു ചെയ്തവരിൽ ഗൂഢാലോചന, വധശ്രമം, കുറ്റം മറച്ചുവയ്ക്കൽ എന്നീ കുറ്റങ്ങളാണ് കിയാൻഡ്രക്കും ക്ലോസലിനും എതിരെ ചുമത്തിയിരിക്കുന്നത്. ബ്രിയാന്‍റിനെതിരെയാണ് കൊലപാത കുറ്റത്തിനു കേസെടുത്തിരിക്കുന്നത്.

എട്ടു വർഷം മുമ്പാണ് ഗോവർധൻ തെലങ്കാനയിലെ യാഡ്രി ജില്ലയിൽ നിന്നും അമെരിക്കയിലെത്തിയത്. പെൻസ്കോല സിറ്റി ഡിപ്പാർട്ട്മെന്‍റൽ സ്റ്റോർ കൗണ്ടർ മാനേജരായിട്ടാണ് ഇദ്ദേഹം ജോലി ചെയ്തിരുന്നത്. ഫ്ലോറിഡ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികൾ ആരംഭിച്ചിട്ടുണ്ട്.  ഭാര്യ ശോഭാ റാണിയും മക്കളായ ശ്രേയ, തുളസി എന്നിവർ ഹൈദരാബാദിലാണ് താമസം.


വാർത്തകൾ

Sign up for Newsletter



top