Flash News
Archives

Analysis

pro-volleyball-league-2019-final-match

കാ​ണി​ക​ളു​ടെ മ​നം ക​വ​ർ​ന്ന ലീ​ഗ്

Published:22 February 2019

# ജോ​യ് ഭ​ട്ടാ​ചാ​ര്യ

കൊ​ച്ചി​യി​ലെ​യും ചെ​ന്നൈ​യി​ലെ​യും സ്റ്റേ​ഡി​യ​ങ്ങ​ളി​ൽ ദ​ർ​ശി​ച്ച ത്ര​സി​പ്പി​ക്കു​ന്ന അ​ന്ത​രീ​ക്ഷം എ​ല്ലാ താ​ര​ങ്ങ​ളു​ടെ​യും മ​ന​സി​ലു​ണ്ടാ​വും. ആ​രാ​ധ​ക​രു​ടെ സ്നേ​ഹ​വും പ്ര​ശം​സ​യു​മാ​ണ് താ​ര​ങ്ങ​ളെ മു​ന്നോ​ട്ടു​ന​യി​ച്ച​ത്. ഇ​ത്ത​ര​മൊ​രു ലീ​ഗ് അ​നു​ഭ​വം സ​മ്മാ​നി​ച്ച​തി​ന് അ​വ​ർ സം​ഘാ​ട​ക​രെ നേ​രി​ട്ട് ക​ണ്ട് ന​ന്ദി​യ​റി​യി​ച്ചി​ട്ടു​ണ്ട്.

ഇ​രു​പ​ത് ദി​വ​സ​ങ്ങ​ൾ​ക്ക് മു​ൻ​പ് കൊ​ച്ചി​യി​ൽ തു​ട​ങ്ങി​യ​ത് എ​ന്താ​ണോ അ​തി​ന് ഇ​ന്ന് മ​റ്റൊ​രു ന​ഗ​ര​ത്തി​ൽ തി​ര​ശീ​ല​വീ​ഴും. പ്രോ ​വോ​ളി ലീ​ഗി​നെ സം​ബ​ന്ധി​ച്ച് ഊ​ഷ്മ​ള​മാ​യി​രു​ന്നു ഇ​തു​വ​രെ ന​ട​ന്ന കാ​ര്യ​ങ്ങ​ൾ. ചെ​ന്നൈ സ്പാ​ർ​ട്ട​ൻ​സി​നു​വേ​ണ്ടി ഗാ​ല​റി​യി​ൽ ക​ണ്ട അ​ഭി​നി​വേ​ശം, രാ​ജ്യ​ത്തി​ന്‍റെ ഏ​തു ഭാ​ഗ​ത്ത് ന​ട​ത്തി​യാ​ലും ലീ​ഗ് മോ​ടി​യാ​കു​മെ​ന്ന ന​മ്മു​ടെ വി​ശ്വാ​സ​ത്തെ വീ​ണ്ടും ഉ​റ​പ്പി​ക്കു​ന്നു.

ഒ​രു ലീ​ഗ് സം​ഘ​ടി​പ്പി​ക്കു​ന്ന​തി​ൽ ഒ​രു​പാ​ട് കാ​ര്യ​ങ്ങ​ളു​ണ്ട്. ആ​രാ​ധ​ക​രു​ടെ സ്നേ​ഹം നേ​ടി​യെ​ടു​ക്കു​ക​യെ​ന്ന​താ​ണ് ഏ​തു ലീ​ഗി​ന്‍റെ​യും വി​ജ​യം. ആ​ദ്യ സീ​സ​ണി​ൽ ത​ന്നെ പ്രോ ​വോ​ളി ലീ​ഗ് അ​തേ​റെ സ്വ​ന്ത​മാ​ക്കി. കൊ​ച്ചി​യി​ലെ​യും ചെ​ന്നൈ​യി​ലെ​യും സ്റ്റേ​ഡി​യ​ങ്ങ​ളി​ൽ ദ​ർ​ശി​ച്ച ത്ര​സി​പ്പി​ക്കു​ന്ന അ​ന്ത​രീ​ക്ഷം എ​ല്ലാ താ​ര​ങ്ങ​ളു​ടെ​യും മ​ന​സി​ലു​ണ്ടാ​വും. ആ​രാ​ധ​ക​രു​ടെ സ്നേ​ഹ​വും പ്ര​ശം​സ​യു​മാ​ണ് താ​ര​ങ്ങ​ളെ മു​ന്നോ​ട്ടു​ന​യി​ച്ച​ത്. ഇ​ത്ത​ര​മൊ​രു ലീ​ഗ് അ​നു​ഭ​വം സ​മ്മാ​നി​ച്ച​തി​ന് അ​വ​ർ സം​ഘാ​ട​ക​രെ നേ​രി​ട്ട് ക​ണ്ട് ന​ന്ദി​യ​റി​യി​ച്ചി​ട്ടു​ണ്ട്. മാ​ത്ര​മ​ല്ല ഒ​രു മാ​സ​ത്തി​നി​ടെ വി​ദേ​ശ താ​ര​ങ്ങ​ളു​ടെ പേ​രു​ക​ൾ വീ​ട്ടി​ലു​ള്ള​വ​രു​ടേ​തു​പോ​ലെ സു​പ​രി​ചി​ത​മാ​യി​ത്തീ​ർ​ന്നു. 

ക​നേ​ഡി​യ​ൻ താ​രം റൂ​ഡി സ​ർ​വു ചെ​യ്യു​മ്പോ​ൾ ഗാ​ല​റി​യി​ൽ നി​ന്നു​യ​ർ​ന്ന റൂ​ഡി... റൂ​ഡി.. റൂ​ഡി... വി​ളി​ക​ൾ കേ​ൾ​ക്കു​ന്ന​ത് അ​സാ​ധാ​ര​ണ അ​നു​ഭ​വ​മാ​യി​രു​ന്നു. ക​ഴി​ഞ്ഞ ഇ​രു​പ​ത് ദി​വ​സ​ങ്ങ​ളി​ൽ ലോ​ക​ത്തെ മി​ക​ച്ച താ​ര​ങ്ങ​ൾ തീ​ർ​ത്ത ഉ​ശി​ര​ൻ വോ​ളി​ബോ​ളി​ന് ആ​രാ​ധ​ക​രും തീ​ർ​ത്തും അ​ർ​ഹ​രാ​യി​രു​ന്നു. കി​രീ​ടം ആ​രു​യ​ർ​ത്തു​മെ​ന്ന് ആ​കാം​ഷ​യോ​ടെ കാ​ത്തി​രി​ക്കെ, ലീ​ഗി​ന്‍റെ ഒ​ന്നാം സീ​സ​ണി​ൽ നി​ന്ന് ഇ​തി​ൽ കൂ​ടു​ത​ലൊ​ന്നും ന​മു​ക്ക് ആ​വ​ശ്യ​പ്പെ​ടാ​നാ​വി​ല്ല. ര​ണ്ടാം എ​ഡി​ഷ​നി​ൽ കൂ​ടു​ത​ൽ ക​രു​ത്തോ​ടെ​യും വി​പു​ല​മാ​യ ത​ര​ത്തി​ലും തി​രി​ച്ചു​വ​രാ​ൻ വേ​ണ്ട പ്രോ​ത്സാ​ഹ​നം   ആ​ദ്യ പ​തി​പ്പ് ന​ൽ​കി​യെ​ന്നു പ​റ​യാം. 

(റു​പേ പ്രോ ​വോ​ളി​ബോ​ൾ ലീ​ഗ് സി​ഇ​ഒ​യാ​ണ് ലേ​ഖ​ക​ൻ)


വാർത്തകൾ

Sign up for Newsletter



top