Flash News
Archives

Europe

ബാലപീഡകരായ വൈദികര്‍ സാത്താന്‍റെ ഉപകരണമെന്ന് മാർപാപ്പ

Published:24 February 2019

അധികാരവും സ്വാര്‍ഥതയും ചില വൈദികരെ ദുഷിപ്പിച്ചിരിക്കുന്നു. ഇതിനു വില നല്‍കേണ്ടി വരുന്നത് കത്തോലിക്ക സഭയാണ്.

വൈദികരുടെ ലൈംഗികാതിക്രമങ്ങള്‍ തടയുന്നതിന് മെത്രാന്‍ സമിതികളുടെ മാര്‍ഗരേഖകള്‍ പുതുക്കണമെന്നും ശക്തിപ്പെടുത്തണമെന്നും മാര്‍പാപ്പ ആവശ്യപ്പെട്ടു.

വത്തിക്കാൻ: കുട്ടികള്‍ക്കെതിരായ വൈദികരുടെ ലൈംഗികാതിക്രമം മനുഷ്യക്കുരുതിക്ക് തുല്യമെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ. കുട്ടികളെ പീഡിപ്പിക്കുന്ന വൈദികര്‍ സാത്താന്‍റെ ഉപകരണമാണ്. ഇത്തരം  ചെന്നായ്ക്കളില്‍ നിന്നും കുട്ടികളെ സംരക്ഷിക്കാന്‍ സഭ പ്രതിജ്ഞാബദ്ധമാണെന്നും മാര്‍പാപ്പ വ്യക്തമാക്കി. ബാലപീഡനം തടയുന്നതിനായി വിളിച്ചു ചേർത്ത ബിഷപ്പുമാരുടെ പ്രത്യേക സമ്മേളനത്തിന്‍റെ സമാപനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. 

അധികാരവും സ്വാര്‍ഥതയും ചില വൈദികരെ ദുഷിപ്പിച്ചിരിക്കുന്നു. ഇതിനു വില നല്‍കേണ്ടി വരുന്നത് കത്തോലിക്ക സഭയാണ്. വൈദികരുടെ ലൈംഗികാതിക്രമങ്ങള്‍ തടയുന്നതിന് മെത്രാന്‍ സമിതികളുടെ മാര്‍ഗരേഖകള്‍ പുതുക്കണമെന്നും ശക്തിപ്പെടുത്തണമെന്നും മാര്‍പാപ്പ ആവശ്യപ്പെട്ടു. 

വൈദികരുടെ ബാലപീഡനം ഇല്ലാതാക്കുന്നതിനായി മാര്‍പാപ്പ കര്‍ശന നടപടികൾ സ്വീകരിക്കുമെന്ന സൂചന നൽകിയാണ് സമ്മേളനം സമാപിച്ചത്. നാലു ദിവസം നീണ്ട അസാധാരണ സമ്മേളനത്തില്‍ ലോകമെമ്പാടും നിന്നുളള 114 ബിഷപ്പുമാരാണ് പങ്കെടുത്തത്. കന്യാസ്ത്രീകളടക്കം 10 വനിതകളും സമ്മേളനത്തില്‍ പ്രതിനിധികളായിരുന്നു.


വാർത്തകൾ

Sign up for Newsletter



top