Flash News
Archives

Food

chicken-fry-recipe

കിടിലൻ ചിക്കൻ രുചികൾ

Published:25 February 2019

ചി​ക്ക​ൻ​ക​റി​യും ചി​ക്ക​ൻ റോ​സ്റ്റും ചി​ക്ക​ൻ ഫ്രൈ​യു​മൊ​ക്കെ ക​ഴി​ച്ചും ഉ​ണ്ടാ​ക്കി​യും മ​ടു​ത്ത​വ​ർ​ക്ക്  പ​രീ​ക്ഷി​ക്കാ​ൻ ഒ​രു കൂ​ട്ടം വെ​റൈ​റ്റി ചി​ക്ക​ൻ രു​ചി​ക​ൾ സ​മ്മാ​നി​ക്കു​ക​യാ​ണ്. എ​രി​വും ഉ​പ്പു​മൊ​ക്കെ നി​റ​യു​ന്ന സ്പൈ​സി വി​ഭ​വ​ങ്ങ​ൾ ഇ​ഷ്ട​പ്പെ​ടു​ന്ന​വ​ർ​ക്കാ​യി രു​ചി​യി​ൽ മു​ന്നി​ൽ നി​ൽ​ക്കു​ന്ന ചി​ക്ക​ന്‍റെ കി​ടി​ല​ൻ റെ​സി​പ്പി​ക​ളാ​ണ് പ​രി​ച​യ​പ്പെ​ടു​ത്തു​ന്ന​ത്. 

ഡ്രാ​ഗ​ൺ ചി​ക്ക​ൻ

ആ​വ​ശ്യ​മു​ള്ള സാ​ധ​ന​ങ്ങ​ൾ

ബോ​ൺ ലെ​സ് ചി​ക്ക​ൻ - അ​ര​ക്കി​ലോ
ക്യാ​പ്സി​ക്കം - ചെ​റു​ത് ഒ​രെ​ണ്ണം
സ​വാ​ള -ര​ണ്ട് എ​ണ്ണം
മു​ട്ട - ഒ​ന്ന്
വ​റ്റ​ൽ​മു​ള​ക് - നാ​ലെ​ണ്ണം
റെ​ഡ് ചി​ല്ലി പേ​സ്റ്റ് -3 ടീ​സ്പൂ​ൺ
സോ​യാ സോ​സ് -2 ടീ​സ്പൂ​ൺ
റ്റൊ​മാ​റ്റൊ സോ​സ് -3 ടീ​സ്പൂ​ൺ
ക​ശു​വ​ണ്ടി പ​രി​പ്പ് - ആ​റെ​ണ്ണം
കോ​ൺ​ഫ്ലൊ​ർ -1/2 ക​പ്പ്
കു​രു​മു​ള​കു​പ്പൊ​ടി - അ​ര​ടീ​സ്പൂ​ൺ
ഉ​പ്പ്, എ​ണ്ണ - ആ​വ​ശ്യ​ത്തി​ന്
പ​ഞ്ച​സാ​ര - ഒ​രു നു​ള്ള്
ഇ​ഞ്ചി, വെ​ളു​ത്തു​ള്ളി പേ​സ്റ്റ് - ഒ​രു ടീ​സ്പൂ​ൺ

ത​യാ​റാ​ക്കു​ന്ന വി​ധം

ചി​ക്ക​ൻ നീ​ള​ത്തി​ൽ അ​ധി​കം ക​നം ഇ​ല്ലാ​തെ ക​ട്ട് ചെ​യ്യു​ക. ക്യാ​പ്സി​ക്ക​വും സ​വാ​ള​യും നീ​ള​തി​ൽ അ​രി​ഞ്ഞ് വ​ക്കു​ക. മു​ട്ട, കോ​ൺ​ഫ്ലൊ​ർ, ഉ​പ്പ്, ഒ​രു ടീ​സ്പൂ​ൺ സോ​യാ സോ​സ്, ഒ​രു ടീ​സ്പൂ​ൺ റെ​ഡ് ചി​ല്ലി പേ​സ്റ്റ്, കു​രു​മു​ള​കു​പ്പൊ​ടി, ഇ​ഞ്ചി, വെ​ള്ളു​ത്തു​ള്ളി പേ​സ്റ്റ് ഒ​രു ടീ​സ്പൂ​ൺ ഇ​തൊ​ക്കെ​യും കൂ​ട്ടി​യോ​ജി​പ്പി​ച്ച് ചി​ക്ക​ൻ പു​ര​ട്ടി​വ​യ്ക്കു​ക. 15 മി​നി​റ്റി​ന് ശേ​ഷം പാ​നി​ൽ വ​റു​ക്കാ​ൻ പാ​ക​ത്തി​നു എ​ണ്ണ ഒ​ഴി​ച്ച് ചൂ​ടാ​ക്കി ചി​ക്ക​ൻ ക​ഷ​ണ​ങ്ങ​ൾ വ​റു​ത്ത് എ​ടു​ത്ത് വ​ക്കു​ക. വീ​ണ്ടും പാ​ൻ ചൂ​ടാ​ക്കി എ​ണ്ണ​യൊ​ഴി​ക്കു​ക. വ​റ്റ​ൽ മു​ള​കും ക​ശു​വ​ണ്ടി പ​രി​പ്പും ചെ​റു​താ​യി അ​രി​ഞ്ഞ് ഇ​തി​ലി​ട്ട് മൂ​പ്പി​ക്കു​ക. മു​റി​ച്ചു​വ​ച്ചി​രി​ക്കു​ന്ന സ​വാ​ള, ക്യാ​പ്സി​ക്കം എ​ന്നി​വ ചേ​ർ​ത്ത് ന​ന്നാ​യി വ​ഴ​റ്റു​ക. ഇ​തി​ലേ​ക്ക് ഒ​രു ടീ​സ്പൂ​ൺ ഇ​ഞ്ചി, വെ​ളു​ത്തു​ള്ളി പേ​സ്റ്റ് ചേ​ർ​ക്കു​ക. ബാ​ക്കി​യു​ള്ള റെ​ഡ് ചി​ല്ലി പേ​സ്റ്റ്, സോ​യാ​സോ​സ്, റ്റൊ​മാ​റ്റോ സോ​സ് ഇ​വ​യും ആ​വ​ശ്യ​ത്തി​ന് ഉ​പ്പും പ​ഞ്ച​സാ​ര​യും കൂ​ടി ചേ​ർ​ത്തി​ള​ക്കു​ക.  ഇ​തു കു​റു​കി വ​രു​മ്പോ​ൾ വ​റു​ത്ത ചി​ക്ക​ൻ ക​ഷ്ണ​ങ്ങ​ളും ചേ​ർ​ത്തി​ള​ക്കു​ക. ഡ്രാ​ഗ​ൺ ചി​ക്ക​ൻ റെ​ഡി.

നാ​ട​ൻ ചി​ല്ലി ജി​ഞ്ച​ർ

ആ​വ​ശ്യ​മു​ള്ള സാ​ധ​ന​ങ്ങ​ൾ

ചി​ക്ക​ൻ – ഒ​രു കി​ലോ
ച​ത​ച്ച ഇ​ഞ്ചി – ഒ​ന്ന​ര ടീ​സ്‌​പൂ​ൺ
വ​റ്റ​ൽ​മു​ള​ക് – 18 എ​ണ്ണം
മ​ഞ്ഞ​ൾ​പ്പൊ​ടി – ഒ​രു ചെ​റി​യ ടീ​സ്പൂ​ൺ
ഉ​പ്പ് – ആ​വ​ശ്യ​ത്തി​ന്
വെ​ളി​ച്ചെ​ണ്ണ – പാ​ക​ത്തി​ന്
ച​ത​ച്ച പെ​രും​ജീ​ര​കം – ഒ​രു ചെ​റി​യ സ്പൂ​ൺ

ത​യാ​റാ​ക്കു​ന്ന വി​ധം

പാ​ക​ത്തി​ന് വ​ലി​പ്പ​മു​ള്ള ചി​ക്ക​ൻ ക​ഴു​കി വൃ​ത്തി​യാ​ക്കു​ക. ഇ​ഞ്ചി ച​ത​ച്ച​ത് ചി​ക്ക​നി​ൽ പു​ര​ട്ടി വ​യ്ക്ക​ണം. വ​റ്റ​ൽ​മു​ള​കും മ​ഞ്ഞ​ൾ​പ്പൊ​ടി​യും ഉ​പ്പും ത​രു​ത​രു​പ്പാ​യി അ​ര​ച്ച​തും ചി​ക്ക​നി​ൽ ചേ​ർ​ത്തു പു​ര​ട്ടി ഒ​രു മ​ണി​ക്കൂ​ർ നേ​രം വ​യ്ക്കു​ക. ചു​വ​ടു​ക​ട്ടി​യു​ള്ള പാ​ത്ര​ത്തി​ൽ വെ​ളി​ച്ചെ​ണ്ണ ചൂ​ടാ​ക്കി, അ​തി​ലേ​ക്ക് ചി​ക്ക​ൻ ചേ​ർ​ക്കു​ക. പാ​ത്രം മു​റു​കെ അ​ട​ച്ച്, ചെ​റു​തീ​യി​ൽ വ​ച്ചു വേ​വി​ക്ക​ണം. ഇ​ട​യ്ക്കി​ടെ ചി​ക്ക​ൻ തി​രി​ച്ചി​ട്ടു കൊ​ടു​ക്ക​ണം. ചി​ക്ക​ൻ വെ​ന്ത ശേ​ഷം അ​ട​പ്പു തു​റ​ന്നു വ​ച്ച്, അ​ധി​ക​മു ള്ള ​വെ​ള്ളം വ​റ്റി​ച്ചെ​ടു​ക്കു​ക. വെ​ള്ളം വ​റ്റി​യ ശേ​ഷം പെ​രും​ജീ​ര​കം ച​ത​ച്ച​തു വി​ത​റി ചൂ​ടോ​ടെ വി​ള​മ്പാം.

പെ​പ്പ​ർ ചി​ക്ക​ൻ

ആ​വ​ശ്യ​മു​ള്ള സാ​ധ​ന​ങ്ങ​ൾ

ചി​ക്ക​ൻ - ഒ​രു കി​ലോ
കു​രു​മു​ള​കു​പ്പൊ​ടി - ര​ണ്ടേ​കാ​ൽ ടീ​സ്പൂ​ൺ
നാ​ര​ങ്ങാ​നീ​ര് - ഒ​രു ടേ​ബി​ൾ സ്പൂ​ൺ
സ​വാ​ള - 3 എ​ണ്ണം
ത​ക്കാ​ളി - ഒ​രെ​ണ്ണം
ഇ​ഞ്ചി - ര​ണ്ട് ഇ​ഞ്ചി ക​ഷ്ണം
വെ​ളു​ത്തു​ള്ളി - 6 അ​ല്ലി
ക​റി​വേ​പ്പി​ല - ര​ണ്ട് ഇ​ത​ൾ
മ​ല്ലി​പ്പൊ​ടി - ഒ​രു ടേ​ബി​ൾ സ്പൂ​ൺ
മ​ഞ്ഞ​ൾ​പ്പൊ​ടി - അ​ര​ടീ​സ്‌​പൂ​ൺ
ഗ​രം​മ​സാ​ല - ഒ​രു ടീ​സ്പൂ​ൺ
വെ​ളി​ച്ചെ​ണ്ണ - മൂ​ന്ന് ടേ​ബി​ൾ സ്പൂ​ൺ
വെ​ള്ളം - അ​ര​ക്ക​പ്പ്
ഉ​പ്പ് - ആ​വ​ശ്യ​ത്തി​ന്

ത​യാ​റാ​ക്കു​ന്ന വി​ധം

ക​ഴു​കി വൃ​ത്തി​യാ​ക്കി​യ ചി​ക്ക​ൻ ഇ​ട​ത്ത​രം വ​ലി​പ്പ​ത്തി​ൽ ക​ഷ്ണ​ങ്ങ​ളാ​ക്കു​ക. കു​രു​മു​ള​കു​പ്പൊ​ടി, മ​ഞ്ഞ​ൾ​പ്പൊ​ടി, നാ​ര​ങ്ങാ​നീ​ര്, ഉ​പ്പ് എ​ന്നി​വ യോ​ജി​പ്പി​ച്ച് കോ​ഴി​യി​റ​ച്ചി​യി​ൽ പു​ര​ട്ടു​ക. ഇ​ത് അ​ര​മ​ണി​ക്കൂ​ർ വ​യ്ക്കു​ക. സ​വാ​ള, ത​ക്കാ​ളി, ഇ​ഞ്ചി, വെ​ളു​ത്തു​ള്ളി എ​ന്നി​വ വെ​ളി​ച്ചെ​ണ്ണ​യി​ൽ വ​ഴ​റ്റി​യെ​ടു​ക്കു​ക. ഇ​വ ഗോ​ൾ​ഡ​ൻ നി​റ​മാ​കു​മ്പോ​ൾ തീ ​കു​റ​യ്ക്കു​ക. ഇ​തി​ലേ​ക്ക് മ​ല്ലി​പ്പൊ​ടി​യും ഗ​രം​മ​സാ​ല​യും ചേ​ർ​ക്കു​ക. ഇ​ത് ന​ന്നാ​യി ഇ​ള​ക്കി​യെ​ടു​ക്കു​ക. ഇ​തി​ലേ​ക്ക് കോ​ഴി​യി​റ​ച്ചി, ക​റി​വേ​പ്പി, ത​ക്കാ​ളി എ​ന്നി​വ ചേ​ർ​ത്ത് അ​ഞ്ച് മി​നി​റ്റ് നേ​രം ന​ല്ല തീ​യി​ൽ ഇ​ട​വി​ട്ട് ഇ​ള​ക്കി​കൊ​ണ്ടി​രി​ക്കു​ക. ശേ​ഷം അ​ര​ക്ക​പ്പ് വെ​ള്ളം ചേ​ർ​ത്ത് വേ​വി​ക്കു​ക. വെ​ന്ത​തി​ന് ശേ​ഷം അ​ട​പ്പ് തു​റ​ന്ന് വ​ച്ച് ഗ്രേ​വി കു​റു​കു​ന്ന​തു വ​രെ ഇ​ള​ക്കി​ക്കൊ​ണ്ടി​രി​ക്കു​ക. ഇ​തി​ലേ​ക്ക് അ​ര​ടീ​സ്പൂ​ൺ കു​രു​മു​ള​കു​പ്പൊ​ടി​യും ചേ​ർ​ത്ത് യോ​ജി​പ്പി​ച്ച് തീ ​ഒ​ഫ് ചെ​യ്യു​ക. 

ചി​ക്ക​ൻ പെ​ര​ട്ട്

ആ​വ​ശ്യ​മു​ള്ള സാ​ധ​ന​ങ്ങ​ൾ

ചെ​റി​യ ക​ഷ്ണ​ങ്ങ​ളാ​ക്കി​യ ചി​ക്ക​ന്‍ - ഒ​രു​കി​ലോ 
വെ​ളി​ച്ചെ​ണ്ണ - നാ​ല് ടേ​ബി​ള്‍ സ്പൂ​ണ്‍
മു​ള​കു​പ്പൊ​ടി - നാ​ല് ടേ​ബി​ള്‍ സ്പൂ​ണ്‍
മ​ഞ്ഞ​ൾ​പ്പൊ​ടി - കാ​ല്‍ ടീ​സ്പൂ​ണ്‍
മ​ല്ലി​പ്പൊ​ടി - ര​ണ്ട് ടീ​സ്പൂ​ൺ
വ​റ്റ​ല്‍ മു​ള​ക് - നാ​ലെ​ണ്ണം
ച​ത​ച്ച ഇ​ഞ്ചി - ചെ​റി​യൊ​രു ക​ഷ്ണം
ച​ത​ച്ച ഉ​ള്ളി - നാ​ലെ​ണ്ണം
ക​ടു​ക് - ആ​ശ്യ​ത്തി​ന്
ക​റി​വേ​പ്പി​ല - ആ​വ​ശ്യ​ത്തി​ന്
ഉ​പ്പ് - ആ​വ​ശ്യ​ത്തി​ന്

ത​യാ​റാ​ക്കു​ന്ന വി​ധം

ആ​ദ്യ​മാ​യി ക​ഴു​കി​വൃ​ത്തി​യാ​ക്കി​യ ചി​ക്ക​ന്‍ ക​ഷ്ണ​ങ്ങ​ളി​ലേ​ക്ക് മു​ള​കു​പ്പൊ​ടി, മ​ഞ്ഞ​ൾ​പ്പൊ​ടി, മ​ല്ലി​പ്പൊ​ടി, ഉ​പ്പ് എ​ന്നി​വ ന​ന്നാ​യി പു​ര​ട്ടി അ​ര​മ​ണി​ക്കൂ​ര്‍ വ​യ്ക്കു​ക. ശേ​ഷം ചൂ​ടാ​യ ചീ​ന​ച്ച​ട്ടി​യി​ലേ​ക്ക്‌ വെ​ളി​ച്ചെ​ണ്ണ ഒ​ഴി​ച്ച് ചൂ​ടാ​ക്കു​ക. ഇ​തി​ലേ​ക്ക് ക​ടു​ക്, ക​റി​വേ​പ്പി​ല, വ​റ്റ​ൽ മു​ള​ക് എ​ന്നി​വ​യി​ടു​ക. ശേ​ഷം ഇ​ഞ്ചി​യും ഉ​ള്ളി​യും ച​ത​ച്ച​തി​ടു​ക. തീ ​കു​റ​ച്ച ശേ​ഷം ബാ​ക്കി​യി​രി​ക്കു​ന്ന മു​ള​കു​പ്പൊ​ടി കൂ​ടി ചേ​ർ​ക്കു​ക.. ഇ​തെ​ല്ലാം കൂ​ടി മൂ​പ്പി​ച്ച് ഇ​ള​ക്കി​ക്കൂ​ട്ടു​ക. ഈ ​കൂ​ട്ടി​ലേ​ക്ക് നേ​ര​ത്തെ ത​യാ​റാ​ക്കി വ​ച്ചി​രി​ക്കു​ന്ന ചി​ക്ക​ന്‍ ചേ​ർ​ത്തി​ള​ക്കു​ക.

അ​തി​നു​ശേ​ഷം ഇ​ത് അ​ട​ച്ചു വ​ച്ച് വേ​വി​ക്കു​ക, പ്ര​ത്യേ​കം ശ്ര​ദ്ധി​ക്കേ​ണ്ട കാ​ര്യം എ​ന്തെ​ന്നാ​ല്‍, ഒ​ട്ടും വെ​ള്ളം​ചേ​ര്‍ക്ക​രു​ത്, കൂ​ടാ​തെ തീ​യ് കു​റ​ച്ചു വ​ച്ച് വേ​ണം വേ​വി​ക്കേ​ണ്ട​ത്. ഇ​ട​ക്ക് ഇ​ള​ക്കി​കൊ​ടു​ത്തു​കൊ​ണ്ടി​രി​ക്ക​ണം. ചി​ക്ക​ന്‍വെ​ന്ത് ഏ​ക​ദേ​ശം ഒ​രു ബ്രൗ​ണ്‍ ക​ള​ര്‍ ആ​കു​മ്പോ​ള്‍ ഇ​ത് വാ​ങ്ങാ​വു​ന്ന​താ​ണ്. വാ​ങ്ങു​ന്ന​തി​നു മു​മ്പ് ചീ​ന​ച​ട്ടി​യി​ല്‍ ഇ​ട്ടു അ​തേ വെ​ളി​ച്ചെ​ണ്ണ​യു​മാ​യി ന​ന്നാ​യി ഒ​ന്ന് പു​ര​ട്ടി എ​ടു​ക്ക​ണം. മു​ക​ളി​ല്‍ അ​ല്പം ക​റി​വേ​പ്പി​ല തൂ​വി കൊ​ടു​ക്കു​ക.


വാർത്തകൾ

Sign up for Newsletter



top