Flash News
Archives

Gulf

uae-and-oman-cancelled-flight-services-to-pakistan

ഗൾഫിൽ നിന്നു പാക്കിസ്ഥാനിലേയ്ക്കുള്ള വിമാനങ്ങൾ റദ്ദാക്കി, യാത്രക്കാർ വലഞ്ഞു

Published:27 February 2019

ഇന്ത്യൻ‌ അതിർത്തിയിലെ സംഘർഷാവസ്ഥ കണക്കിലെടുത്ത് പാക്കിസ്ഥാനിലെ വിമാനത്താവളങ്ങൾ അടച്ചതാണ് വിമാനങ്ങൾ റദ്ദാക്കാൻ കാരണം. ഇതോടെ എമിറേറ്റ്സ് അടക്കം വിവിധ വിമാനങ്ങളിലായി സ്വന്തം രാജ്യത്തേയ്ക്ക് പോകാനായി യുഎഇയിലെ രാജ്യാന്തര വിമാനത്താവളങ്ങളിലെത്തിയ സ്ത്രീകളും കുട്ടികളും ഉൾ‌പ്പെടെയുള്ള നൂറുകണക്കിന് യാത്രക്കാർ വലഞ്ഞു. 

ദുബായ്: യുഎഇ, ഒമാൻ എന്നിവിടങ്ങളിൽ നിന്നും പാക്കിസ്ഥാനിലേയ്ക്കുള്ള വിമാന സര്‍വീസുകള്‍ റദ്ദാക്കി. ഇന്ത്യൻ‌ അതിർത്തിയിലെ സംഘർഷാവസ്ഥ കണക്കിലെടുത്ത് പാക്കിസ്ഥാനിലെ വിമാനത്താവളങ്ങൾ അടച്ചതാണ് വിമാനങ്ങൾ റദ്ദാക്കാൻ കാരണം. ഇതോടെ എമിറേറ്റ്സ് അടക്കം വിവിധ വിമാനങ്ങളിലായി സ്വന്തം രാജ്യത്തേയ്ക്ക് പോകാനായി യുഎഇയിലെ രാജ്യാന്തര വിമാനത്താവളങ്ങളിലെത്തിയ സ്ത്രീകളും കുട്ടികളും ഉൾ‌പ്പെടെയുള്ള നൂറുകണക്കിന് യാത്രക്കാർ വലഞ്ഞു. 

യുഎഇയിലെ അബുദാബി, ദുബായ്, ഷാർജ വിമാനത്താവളങ്ങളിൽ നിന്നും പാക്കിസ്ഥാനിലേക്കുള്ള സർവീസുകളാണ് റദ്ദാക്കിയത്. ഒമാനിൽ നിന്നും ഇസ്ലാമാബാദ്, കറാച്ചി, ലാഹോര്‍ സര്‍വീസുകളാണ് താത്കാലികമായി നിര്‍ത്തി വച്ചിരിക്കുന്നതെന്ന് ദേശീയ വിമാന കമ്പനിയായ ഒമാന്‍ എയര്‍ അറിയിച്ചു. യാത്രക്കാർ തങ്ങളുടെ ട്രാവൽ ഏജൻസിയുമായി ബന്ധപ്പെടണമെന്ന് അധികൃതർ അറിയിച്ചു. വിമാനങ്ങൾ എപ്പോഴാണ് പുനരരാംഭിക്കുക എന്ന് വ്യക്തമാക്കിയിട്ടില്ല. അതുപോലെ, സിവില്‍ ഏവിയേഷന്‍ അതോറിറ്റിയില്‍ നിന്നും അറിയിപ്പുണ്ടാകുന്നതു വരെ പാക്കിസ്ഥാനിൽ നിന്നും വിമാന സര്‍വീസുകള്‍ ഉണ്ടാകില്ല.


വാർത്തകൾ

Sign up for Newsletter



top