Flash News
Archives

Travel

Ponmudi

22 ഹെയർപിൻ വളവുകൾ താണ്ടി മലമുകളിലേക്കൊരു യാത്ര...

Published:28 February 2019

റോഡിന് സമാന്തരമായി ഒഴുകുന്ന വാമനപുരം നദിയുടെ തുടക്കമായ കല്ലാർ. തേയിലത്തോട്ടങ്ങൾക്ക് നടുവിലൂടെ ഒരുവശം കൊക്കയും മറുവശം കയറ്റവുമായ റോഡിലൂടെയുള്ള യാത്ര പല വൈവിധ്യങ്ങളും കാട്ടിത്തരും. തിരുവനന്തപുരത്തു നിന്ന് 60 കിലോമീറ്റർ ദൂരമേ പൊൻമുടിക്കുള്ളു.

മലദൈവങ്ങൾ പൊന്നു സൂക്ഷിക്കുന്ന മലയാണ് പൊന്മുടിയെന്നാണ് പറയപ്പെടുന്നത്. സാഹസിക മലകയറ്റം ഇഷ്ടമുള്ളവർക്ക് പറ്റിയ സ്ഥലമാണ് പൊന്മുടി. പൊന്മുടിയിലെ തേയിലത്തോട്ടങ്ങളും വളരെ പ്രശസ്തമാണ്. പൊന്മുടിയിലെ കാഴ്ചകളേക്കാൾ സഞ്ചാരികളെ ഏറെ ആകർഷിക്കുന്നത് അവിടേയ്ക്കുള്ള യാത്രയാണ്. വിതുര കഴിയുമ്പോൾ മുതൽ ആരംഭിക്കും പ്രകൃതിയുടെ മായാജാലം.

റോഡിന് സമാന്തരമായി ഒഴുകുന്ന വാമനപുരം നദിയുടെ തുടക്കമായ കല്ലാർ. തേയിലത്തോട്ടങ്ങൾക്ക് നടുവിലൂടെ ഒരുവശം കൊക്കയും മറുവശം കയറ്റവുമായ റോഡിലൂടെയുള്ള യാത്ര പല വൈവിധ്യങ്ങളും കാട്ടിത്തരും. തിരുവനന്തപുരത്തു നിന്ന് 60 കിലോമീറ്റർ ദൂരമേ പൊൻമുടിക്കുള്ളു.

പേരൂർക്കട, നെടുമങ്ങാട്, ചുള്ളിമാനൂർ, വിതുര വഴിയാണ് പൊന്മുടി യാത്ര. വിതുര കഴിഞ്ഞ് കല്ലാർ വഴിയാണ് പൊന്മുടിയിലേക്ക് പോകുന്നത്. പൊന്മുടി യാത്രയിലെ സഞ്ചാരികളുടെ പ്രധാന ആകർഷണ കേന്ദ്രം കൂടിയാണ് കല്ലാർ. വലിയ ഉരുളൻ പാറക്കല്ലുകൾ നിറഞ്ഞ സ്ഥലമാണ് കല്ലാർ. ഗോൾഡൻ വാലിയും മീൻമുട്ടി വെള്ളച്ചാട്ടവുമാണ് ഇവിടുത്തെ പ്രധാന കാഴ്ചകൾ. 

പൊൻമുടിയിലേക്കുള്ള യാത്രയിൽ 22 ഹെയർപിൻ വളവുകളാണ് നാം പൊന്മുടിയുടെ മുകളിലെത്തുന്നതിനു മുൻപുള്ളത്. പൊൻമുടിയിലെ സർക്കാർ ഗസ്റ്റ്ഹൗസിൽ നിന്ന് രണ്ടു കിലോമീറ്റർ അകലെയാണ് വിശാലമായ ടോപ്പ്സ്റ്റേഷൻ.

പൊൻമുടിയിൽ ആദ്യം വിശ്രമസങ്കേതങ്ങൾ നിർമിച്ചത് തിരുവിതാംകൂർ രാജാക്കൻമാരാണ്. അന്ന് രാജകുടുംബത്തിൽപ്പെട്ടവർക്കു മാത്രമേ ഇവിടെ താമസിക്കാൻ അനുവാദമുണ്ടായിരുന്നുള്ളു. ഇന്ന് ഇന്ത്യൻ സൈന്യത്തിന്‍റെ പ്രധാന കേന്ദ്രം കൂടിയാണിവിടം. അതിനാലാണ് സ്വകാര്യ ഉടമസ്ഥതയിൽ ഹോട്ടലുകളോ റിസോർട്ടുകളോ പൊന്മുടിയിലില്ലാത്തത്. 


വാർത്തകൾ

Sign up for Newsletter



top