Flash News
Archives

Special

titanic.jpg

ടൈറ്റാനിക്കിന്‍റെ അപൂർവ ചിത്രങ്ങൾ

Published:01 March 2019

269 അടി നീളമുണ്ടായിരുന്നു ഈ ഭീമൻ കപ്പലിന്. 885 ഓളം ജീവനക്കാരാണ് ടൈറ്റാനിക്കിൽ ഉണ്ടായിരുന്നത്. 2,471 യാത്രക്കാരുമായാണ് കപ്പൽ യാത്ര തുടങ്ങിയത്. 10 നിലകളായിരുന്നു കപ്പലിന്. മണിക്കൂറിൽ 39 കിലോമീറ്ററായിരുന്നു കപ്പലിന്‍റെ വേഗത.

ടൈറ്റാനിക് എന്ന പേരു കേൾക്കുമ്പോൾ തന്നെ എല്ലാവരുടെയും മനസിലേക്കോടിയെത്തുന്നത് ജാക്കും റോസുമായിരിക്കുമല്ലേ. ഒരുപക്ഷേ ഒരു വലിയ ദുരന്തം മനുഷ്യരെ ഇന്നും നൊമ്പരപ്പെടുത്തുന്നുണ്ടെങ്കിൽ അതിന് കാരണം ടൈറ്റാനിക് എന്ന സിനിമ തന്നെയായിരിക്കും. എന്നാൽ കന്നിയാത്രയിലൂടെ നായകനിൽ നിന്നും ഒരൊറ്റ രാത്രി കൊണ്ട് ദുരന്ത നായകനായി മാറിയ ടൈറ്റാനിക്കിലെ അപൂർവ ചിത്രങ്ങളിലൂടെ ഒന്നു സഞ്ചരിച്ചാലോ.

ഒരിക്കലും മുങ്ങാത്തത് എന്ന് വിശേഷിപ്പക്കപ്പെട്ട ടൈറ്റാനിക് 1912 ഏപ്രിൽ 15 ന് കന്നിയാത്രയിൽ തന്നെ കൂറ്റൻ മഞ്ഞുമലയിലിടിച്ച് മുങ്ങി. ഇംഗ്ലണ്ടിലെ സതാംപ്റ്റൺ തുറമുഖത്തു നിന്നും ന്യൂയോർക്കിലേക്കായിരുന്നു കപ്പലിന്‍റെ യാത്ര. 

ടൈറ്റാനികിലെ സംഖ്യകൾ...
269 അടി നീളമുണ്ടായിരുന്നു ഈ ഭീമൻ കപ്പലിന്. 885 ഓളം ജീവനക്കാരാണ് ടൈറ്റാനിക്കിൽ ഉണ്ടായിരുന്നത്. 2,471 യാത്രക്കാരുമായാണ് കപ്പൽ യാത്ര തുടങ്ങിയത്. 10 നിലകളായിരുന്നു കപ്പലിന്. മണിക്കൂറിൽ 39 കിലോമീറ്ററായിരുന്നു കപ്പലിന്‍റെ വേഗത. 

യാത്രയാരംഭിച്ച് ക്യാപ്റ്റൻ...
എഡ്വേർഡ് ജെ സ്മിത്തായിരുന്നു ടൈറ്റാനികിന്‍റെ ക്യാപ്റ്റൻ. കപ്പൽ ഡെക്കിൽ നിന്നുള്ള ചിത്രം. വലതുവശത്തു നിൽക്കുന്നയാളാണ് ക്യാപ്റ്റൻ. 


ടൈറ്റാനിക്കിലേക്കെത്തുന്ന യാത്രക്കാർ...
ലൈഫ് ബോട്ടുകൾക്കരികിലൂടെ ടൈറ്റാനിക്കിലേക്ക് കയറുന്ന യാത്രക്കാർ.

കപ്പലിൽ കളിക്കുന്ന ബാലൻ...
ബാല്യത്തിന്‍റെ നിഷ്കളങ്കതയുമായി ടൈറ്റാനിക്കിൽ കളിയിൽ മുഴുകിയിരിക്കുന്ന ബാലൻ.


മാർഗ്രെറ്റ് ബ്രൗൺ എന്ന നായിക...
മാർഗ്രെറ്റ് ബ്രൗൺ എന്ന മോളി ആയിരുന്നു ടൈറ്റാനിക്കിലെ ഫസ്റ്റ്-ക്ലാസ് യാത്രക്കാരി. അത്രയധികം സമ്പന്നയായിരുന്നു മാർഗ്രറ്റ്. സിനിമയിൽ ജാക്ക് രക്ഷിക്കുന്നത് ഇവരെയാണ്.


കൂറ്റൻ മഞ്ഞുമല...
കപ്പലിലെ ഉദ്യോഗസ്ഥനായിരുന്ന പ്രിൻസ് അഡൽബെർട്ട് 1912 ഏപ്രിൽ 15 ന് രാവിലെ പകർത്തിയ ചിത്രമാണിത്. കപ്പലപകടത്തിൽപ്പെടുന്നതിന് തൊട്ടുമുൻപായിരുന്നു കൂറ്റൻ മഞ്ഞുമലയുടെ ചിത്രം അദ്ദേഹം പകർത്തിയത്.


മുങ്ങിത്താഴുന്ന ടൈറ്റാനിക്... 
അപകടത്തിൽപ്പെട്ടവർ ലൈഫ് ബോട്ടുകളിൽ കയറി രക്ഷപ്പെടുന്നു.


അതിജീവനം...
കപ്പലപകടത്തിൽപ്പെട്ടവർ അവസാനത്തെ ലൈഫ് ബോട്ടിൽ ചിത്രം. ബോട്ടിലിരുന്ന് യാത്രക്കാർ കപ്പൽ മുങ്ങിത്താഴുന്നത് നോക്കുന്നതും ചിത്രത്തിൽ കാണാം. 


കർപാതിയയുടെ വരവ്...
പുലർച്ചെ 2.20 ആയപ്പോഴേക്കും ടൈറ്റാനിക് പൂർണമായും കടലിൽ മുങ്ങിത്താഴ്ന്നു. ഭീമൻ കപ്പൽ രണ്ടായി ഒടിഞ്ഞു. രണ്ട് മണിക്കൂറിനുള്ളിൽ രക്ഷകനായി കർപാതിയ എന്ന കപ്പൽ ടൈറ്റാനിക്കിനടുത്തെത്തി.


തീവ്രമായ നോട്ടം...
മുങ്ങിത്താന്ന ടൈറ്റാനിക്കിൽ നിന്ന് രക്ഷപ്പെട്ടവരിൽ ഈ നാലംഗ കുടംബവുമുണ്ടായിരുന്നു. വലിയൊരു ദുരന്തത്തിൽ നിന്ന് രക്ഷപ്പെട്ടതിന്‍റെ തീവ്രത ആ കുടുംബത്തിന്‍റെ കണ്ണുകളിൽ കാണാം. 


ഒരമ്മയും മകളും...
ചാർലോട്ടി കോളിയെറും അവരുടെ മകൾ മെജോറിയുമാണ് ചിത്രത്തിൽ. അത്ഭുതകരമായാണ് അവർ ദുരന്തത്തിൽ നിന്ന് കരകയറിയത്.


അതിജീവിച്ച മറ്റൊരാൾ...
സ്റ്റുവർട്ട് കോളെറ്റാണ് അപകടത്തിൽ നിന്ന് രക്ഷപ്പെട്ട മറ്റൊരാൾ. ബാക്കി ടൈറ്റാനിക്കിലെ 1517 യാത്രക്കാരും ദുരന്തത്തിൽ മരണപ്പെട്ടു.


ടൈറ്റാനിക്കിന്‍റെ അനാഥർ...‌
മൈക്കൽ, എഡ്മണ്ട് നവ്രറ്റിൽ ടൈറ്റാനിക്കിന്‍റെ അനാഥർ എന്നാണ് ഈ സഹോദരൻമാർ അറിയപ്പെടുന്നത്. ഭീകരമായ ആ കപ്പലപകടത്തിൽ ഇരുവർക്കും നഷ്ടമായത് അച്ഛനെയാണ്. 


ആശ്വാസ തീരമണഞ്ഞപ്പോൾ..
അപകടത്തിൽ നിന്ന് രക്ഷപ്പെട്ടവരെ ഇംഗ്ലണ്ടിലെ പ്ലൈമൗത്തിൽ സ്വീകരിച്ചപ്പോൾ. 


വൈറ്റ് സ്റ്റാർ ഓഫിസിനു മുന്നിലെ ജനക്കൂട്ടം...
പത്തൊൻപതാം നൂറ്റാണ്ടിന്‍റെ അവസാനവും ഇരുപതാം നൂറ്റാണ്ടിന്‍റെ തുടക്കത്തിലും ഉണ്ടായിരുന്ന കപ്പൽ കമ്പനിയായിരുന്നു വൈറ്റ് സ്റ്റാർ. ടൈറ്റാനിക് കപ്പലിന്‍റെ ഉടമസ്ഥാവകാശം വൈറ്റ് സ്റ്റാറിനായിരുന്നു. ദുരന്തമറിഞ്ഞ് വൈറ്റ് സ്റ്റാർ കമ്പനിക്ക് മുൻപിൽ തടിച്ചു കൂടിയ ജനങ്ങളാണ് ചിത്രത്തിൽ. 


പ്രിയപ്പെട്ടവർക്കായുള്ള കാത്തുനിൽപ്പ്...
അപകടത്തിൽ നിന്ന് രക്ഷപ്പെട്ടവർക്കായുള്ള പ്രിയപ്പെട്ടവരുടെ കാത്തുനിൽപ്പാണ് ചിത്രത്തിൽ. തിരിച്ചെത്തുന്നവരുടെ കൂട്ടത്തിൽ തങ്ങളുടെ പ്രിയപ്പെട്ടവരും കാണുമെന്ന പ്രതീക്ഷയാണ് ഓരോരുത്തരിലും.


ഭീതിയോടെയുള്ള കാത്തുനിൽപ്പുകൾ...
ടെൻഷനടിച്ചും പ്രാർഥനയോടെയുമുള്ള ആളുകളുടെ കാത്തിരിപ്പാണ് ചിത്രത്തിൽ. 


ദുരന്ത ദിവസത്തെ സായാഹ്ന പത്രം...
ദുരന്തം സംഭവിച്ച അന്ന് പുറത്തിറങ്ങിയ സായാഹ്ന പത്രം വിൽക്കുന്ന ബാലൻ. ടൈറ്റാനിക് ദുരന്തം: ജീവിതത്തിലെ തീര നഷ്ടം എന്നാണ് പത്രത്തിൽ ദുരന്തത്തെക്കുറിച്ച് അച്ചടിച്ച് വന്നത്. 


ഒരു കൈ സഹായം...
അമെരിക്കൻ എന്‍റർടെയ്നറായ ജോർജ് എം കോഹൻ ദുരിത ബാധിതരെയും അവരുടെ കുടുംബത്തിനെയും സഹായിക്കുവാനായിയെത്തിയപ്പോൾ.


ദുരിതാശ്വാസം...
ദുരിത ബാധിതരുടെ കുടുംബത്തിന് പണം കണ്ടെത്തുന്നതിന് ബേസ്ബോൾ മത്സരം സംഘടിപ്പിച്ചതാണ് ചിത്രത്തിൽ. ഏകദേശം 14,000 ലധികം ആളുകളാണ് ഇതിൽ പങ്കെടുത്തത്. 


രക്ഷകനായ ക്യാപ്റ്റൻ ആർതർ ഹെന്‍ററി റോസ്റ്റോൺ...
മുങ്ങിത്താഴുന്ന ടൈറ്റാനിക്കിൽ ആദ്യം രക്ഷാപ്രവർത്തനത്തിനെത്തിയത് കർപാതിയ എന്ന കപ്പലാണ്. കർപാതിയയുടെ ക്യാപ്റ്റനായിരുന്നു ആർതർ ഹെന്‍ററി റോസ്റ്റോൺ. 1912 മെയിൽ ടൈറ്റാനിക്കിൽ നിന്ന് രക്ഷപ്പെട്ടവർ അദ്ദേഹത്തിന് ഒരു വെള്ളി ട്രോഫി നൽകി ആദരവ് പ്രകടിപ്പിച്ചു.


അനുശോചനം...
ന്യൂയോർക്കിലെ സീമെൻസ് ചർച്ച് ഇൻസ്റ്റിറ്റ്യൂട്ടിലാണ് മരണപ്പെട്ടവരുടെ സംസ്കാര ചടങ്ങുകൾ നടന്നത്. 


ന്യൂയോർക്കിലെ സ്ട്രാസ് പാർക്ക്...
ഇസിഡോർ, ഇഡാ സ്ട്രാസ് എന്നിവരുടെ ഓർമയ്ക്കായാണ് ന്യൂയോർക്കിൽ സ്ട്രാസ് പാർക്ക് സ്മാരകം നിർമിച്ചിരിക്കുന്നത്. കാരണം അതുവരെ വേർപിരിഞ്ഞു ജീവിച്ച ദമ്പതികൾ ടൈറ്റാനിക് ദുരന്തത്തിലൂടെ മരണത്തിൽ ഒന്നിച്ചു.

 


വാർത്തകൾ

Sign up for Newsletter



top