Flash News
Archives

Gulf

passports-of-45-nris-cancelled-for-abandoning-wives

ഭാര്യമാരെ 'ഒഴിവാക്കി' കടന്നുകളഞ്ഞ 45 പ്രവാസി പുരുഷന്മാരുടെ പാസ്പോർട്ട് റദ്ദാക്കി

Published:04 March 2019

പ്രവാസികളായ ഭർത്താക്കന്മാർ ഭാര്യമാരെ ഉപേക്ഷിച്ചു കടന്നുകളയുന്നതിനെ കുറിച്ച് അന്വേഷിക്കാൻ രൂപവത്കരിച്ച ഇന്‍റഗ്രേറ്റഡ് നോഡൽ ഏജൻസി, ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ച പുരുഷന്മാരുടെ പാസ്പോർട്ടാണ് വിദേശകാര്യ മന്ത്രാലയം തടഞ്ഞുവച്ചത്.  

ഡൽഹി: ഭാര്യമാരെ നാട്ടിലുപേക്ഷിച്ച് കടന്നുകളഞ്ഞ 45 പ്രവാസി പുരുഷന്മാരുടെ പാസ്പോർട്ടുകൾ റദ്ദാക്കിയെന്ന് കേന്ദ്ര വനിതാ ശിശുവികസന മന്ത്രി മനേകാ ഗാന്ധി. പ്രവാസികളായ ഭർത്താക്കന്മാർ ഭാര്യമാരെ ഉപേക്ഷിച്ചു കടന്നുകളയുന്നതിനെ കുറിച്ച് അന്വേഷിക്കാൻ രൂപവത്കരിച്ച ഇന്‍റഗ്രേറ്റഡ് നോഡൽ ഏജൻസി, ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ച പുരുഷന്മാരുടെ പാസ്പോർട്ടാണ് വിദേശകാര്യ മന്ത്രാലയം തടഞ്ഞുവച്ചത്.  

എൻ.ആർ.ഐ ഭർത്താക്കന്മാർ‌ ഉപേക്ഷിച്ചു പോകുന്ന സ്ത്രീകൾക്കു നീതി ലഭ്യമാക്കുകയെന്ന ഉദ്ദേശ്യത്തോടെ കേന്ദ്രസർക്കാർ രാജ്യസഭയിൽ ബിൽ അവതരിപ്പിച്ചെങ്കിലും പാസാക്കിയെടുക്കാനായിരുന്നില്ല.‌‌‌ വിദേശകാര്യമന്ത്രാലയം, വനിതാ ശിശുവികസന മന്ത്രാലയം, ആഭ്യന്തര മന്ത്രാലയം, നിയമ നീതി മന്ത്രാലയം എന്നിവർ സംയുക്തമായാണ് ബിൽ പാർലമെന്‍റിൽ അവതരിപ്പിച്ചത്.


വാർത്തകൾ

Sign up for Newsletter



top