Flash News
Archives

Yoga

എന്താണ് യോഗ ?

Published:14 February 2018

ജ്ഞാനയോഗം അഥവാ തത്വജ്ഞാനം, ഭക്തിയോഗം അഥവാ ഭക്തിയുടെ ആനന്ദം, കർമയോഗം , രാജയോഗം എന്നിങ്ങനെ ജീവിതരീതിയുടെ സമ്പൂർണ സത്തയാണ് യോഗശാസ്ത്രത്തിൽ ഉൾപ്പെടുന്നത്.

ഒരാൾ - അയാൾ യുവാവോ വൃദ്ധനോ ആയിക്കൊള്ളട്ടെ, ആരോഗ്യവാനോ ക്ഷീണിതനോ ആയിക്കൊള്ളട്ടെ, യോഗാസനങ്ങൾ ആ വ്യക്തിയെ പിന്തുണയ്‌ക്കുകയും നിലനിർത്തുകയും ചെയ്യുന്നു.

യോഗ എന്ന ജീവിതചര്യ!

പ്രാപഞ്ചിക ഉണ്മയിൽ വ്യക്തിഗതമായ ഉണ്മയുടെ ലയനം എന്ന അർത്ഥമാണ് സംസ്കൃതത്തിലെ “യുജ്"എന്ന പദത്തിൽ നിന്ന് ഉത്ഭവിച്ച ‘യോഗ’യ്‌ക്കുള്ളത്. 5000 വർഷം പഴക്കമുള്ള ഒരു ഭാരതീയ ജ്ഞാനമാണത്. ഏറ്റവും സങ്കീർണമാംവിധം ആളുകൾ വളയുകയും, പിരിയുകയും, നിവരുകയും ചെയ്യുന്ന വെറുമൊരു  ശാരീരിക വ്യായാമ മുറയാണ് യോഗയെന്ന് പലരും ചിന്തിക്കാറുണ്ടെങ്കിലും,  മനുഷ്യമനസ്സിന്‍റെയും ആത്മാവിന്‍റെയും അനന്ത സാധ്യതകൾ പുറത്തേക്കു  കൊണ്ടുവരുന്ന ഉദാത്തമായ ഈ ശാസ്ത്രത്തിന്‍റെ ഏറ്റവും ഉപരിതല സ്പർശികളായ ഘടകങ്ങൾ മാത്രമാണ് അവ എന്നതാണ് വാസ്തവം.

ജ്ഞാനയോഗം അഥവാ തത്വജ്ഞാനം, ഭക്തിയോഗം അഥവാ ഭക്തിയുടെ ആനന്ദം, കർമയോഗം അഥവാ ആനന്ദകരമായ പ്രവൃത്തി, രാജയോഗം അഥവാ മനോനിയന്ത്രണം  എന്നിങ്ങനെ ജീവിതരീതിയുടെ സമ്പൂർണ സത്തയാണ് യോഗശാസ്ത്രത്തിൽ ഉൾപ്പെടുന്നത്. രാജയോഗത്തെ വീണ്ടും എട്ടായി വിഭജിച്ചിരിക്കുന്നു. രാജയോഗത്തിന്‍റെ ഹൃദയഭാഗത്താണ് ഈ വ്യതസ്ത സമീപനങ്ങളുടെ സന്തുലനവും ഏകോപനവും സാധ്യമാക്കുന്ന യോഗാസന പരിശീലനത്തിന്‍റെ സ്ഥാനം.

എല്ലാവർക്കും യോഗ

യോഗ ചെയ്തു തുടങ്ങന്ന ഒരാൾ - അയാൾ യുവാവോ വൃദ്ധനോ ആയിക്കൊള്ളട്ടെ, ആരോഗ്യവാനോ ക്ഷീണിതനോ ആയിക്കൊള്ളട്ടെ, യോഗാസനങ്ങൾ ആ വ്യക്തിയെ പിന്തുണയ്‌ക്കുകയും നിലനിർത്തുകയും ചെയ്യുന്നു. തുടർച്ചയായുള്ള പരിശീലനത്തിലൂടെ ഓരോരോ ആസനങ്ങളിലും ഉള്ള നിങ്ങളുടെ ഗ്രാഹ്യം കൂടുന്നു. ശാരീരികമായ തലത്തിൽ നിന്ന് ഉയർന്ന്, മാനസിക വ്യാപാരങ്ങളെയും കൂടുതൽ ശുദ്ധീകരിക്കാൻ, ഈ ചിട്ടയായ പരിശീലനം സഹായിക്കുന്നു.

ആയുർവേദം -ജീവന്‍റെ ശാസ്ത്രം

മനസ്സിനെയും ശരീരത്തെയും ബന്ധപ്പെടുത്തിയിട്ടുള്ള ചികിത്സാരീതികളിൽ ഏറ്റവും മെച്ചപ്പെട്ടതും ശക്തവുമായതാണ് ആയുർവേദം. ആയുർവേദം ജീവൻറെ ശാസ്ത്രമാണ്!! ആളുകളെ ഊർജ്ജസ്വലരും ആരോഗ്യവാന്മാരും ആക്കുന്നതിനോടൊപ്പംതന്നെ, ഈ ശാസ്ത്രം ഒരു വ്യക്തിയുടെ പൂർണ സാധ്യതകൾ തിരിച്ചറിയുവാനും സഹായിക്കുന്നു. വ്യക്തിയുടെ ശരീരം, മനസ്സ്, ആത്മാവ് എന്നിവയെ പൂർണമായും പ്രകൃതിയോട് സമരസപ്പെടുത്തിക്കൊണ്ട്, ആരോഗ്യ പരിപാലനത്തിന് വേണ്ടി ഈ ശാസ്ത്രം പ്രകൃതിയിൽ അടങ്ങിയ തത്വങ്ങൾ ഉപയോഗിക്കുന്നു. ആയുർവേദം നിങ്ങളുടെ യോഗപരിശീലനം മെച്ചപ്പെടുത്തുന്നു എന്നതാണ് മറ്റൊരു കാര്യം. കുറേക്കൂടി മെച്ചപ്പെട്ട ജീവിതത്തിനു വേണ്ടുന്ന വിപുലമായ ആയുർവേദ നിർദേശങ്ങൾ ഈ വിഭാഗത്തിൽ ഉണ്ട്.

ശ്വസന പ്രക്രിയകൾ (പ്രാണായാമം), ധ്യാനം

ശ്വസനത്തിന്റെ വിപുലീകരണവും നിയന്ത്രണവുമാണ് പ്രാണായാമം. ശരിയായ ശ്വസന പ്രക്രിയകൾ പരിശീലിക്കുന്നത്, രക്തത്തിലേക്കും, തലച്ചോറിലേക്കും പ്രാണവായുവിന്റെ പ്രവാഹം മെച്ചപ്പെടുത്തുകയും, ക്രമേണ “പ്രാണൻ", അഥവാ അതിപ്രധാനമായ ജീവോർജ്ജത്തെ നിയന്ത്രിക്കുകയും ചെയ്യുന്നു. പ്രാണായാമം യോഗാസനങ്ങളോടൊപ്പം ഒത്തുപോകുന്നു. ഈ രണ്ട് യോഗസിദ്ധാന്തങ്ങളുടേയും ലയനം, മനസ്സിന്‍റെയും ശരീരത്തിന്‍റെയും ഏറ്റവും ഉയർന്ന തലത്തിലുള്ള ശുദ്ധീകരണവും ആത്മ നിയന്ത്രണവുമാണെന്ന് കരുതപ്പെടുന്നുണ്ട്. പ്രാണായാമ പ്രക്രിയകൾ ധ്യാനത്തിൽ കുറേക്കൂടി അഗാധമായ അനുഭവങ്ങൾക്ക് നമ്മെ സജ്ജരാക്കുന്നു. ഈ വിഭാഗങ്ങളിൽ നിന്ന് പ്രാണായാമ പ്രക്രിയകളെക്കുറിച്ച് കൂടുതൽ അറിയൂ.


വാർത്തകൾ

ലിങ്ക്സ്

Sign up for Newsletter



top