Flash News
Archives

Analysis

sunil-gavaskar-inida-vs-australia

കേ​ദാ​ർ ജാ​ദ​വ് വി​ശ്വ​സ്ത താ​രം

Published:04 March 2019

# സു​നി​ൽ ഗ​വാ​സ്ക​ർ

പ​ന്തി​ന്‍റെ ആം​ഗി​ളി​ലും സ​ഞ്ചാ​ര​പ​ഥ​ത്തി​ലും മാ​റ്റം​വ​രു​ത്തു​ന്ന ബൗ​ളി​ങ് ശൈ​ലി​യി​ൽ പോ​ലും കേ​ദാ​റി​ന്‍റെ ആ ​മേ​ന്മ ദ​ർ​ശി​ക്കാം. ഇ​തു​വ​രെ​യു​ള്ള ബാ​റ്റി​ങ് ക​ണ​ക്കി​ലെ​ടു​ക്കു​മ്പോ​ൾ കേ​ദാ​ർ വ​ലി​യ സി​ക്സു​ക​ൾ നേ​ടി​യി​ല്ലാ​യി​രി​ക്കാം. എ​ന്നാ​ൽ ഇ​ന്നി​ങ്സി​ന്‍റെ അ​വ​സാ​നം കേ​ദാ​ർ വ​ള​രെ കു​റ​ച്ച് പ​ന്തു​ക​ളെ പാ​ഴാ​ക്കു​ന്നു​ള്ളു.

നി​ത്യ​ഹ​രി​ത താ​രം മ​ഹേ​ന്ദ്ര സി​ങ് ധോ​ണി​യു​മാ​യി ചേ​ർ​ന്ന് കേ​ദാ​ർ ജാ​ദ​വ് തീ​ർ​ത്ത ഉ​ജ്വ​ല​മാ​യ കൂ​ട്ടു​കെ​ട്ട്  ഹൈ​ദ​രാ​ബാ​ദി​ലെ ആ​ദ്യ മ​ത്സ​ര​ത്തി​ൽ വി​ഷ​മാ​വ​സ്ഥ​യി​ൽ നി​ന്ന് ഇ​ന്ത്യ​യെ ര​ക്ഷി​ച്ചു. രാ​ജ്യ​ത്തി​നു​വേ​ണ്ടി ക​ളി​ച്ച 55 മ​ത്സ​ര​ങ്ങ​ളി​ൽ 44ലും ​ജാ​ദ​വ് വി​ജ​യി​ച്ച പ​ക്ഷ​ത്തു നി​ന്നു​വെ​ന്ന​ത് കാ​ര്യ​ങ്ങ​ൾ വ്യ​ക്ത​മാ​ക്കു​ന്നു. കാ​ണി​ക​ളെ ആ​ക​ർ​ഷി​ക്കു​ന്ന ക​ണ്ണ​ഞ്ചി​പ്പി​ക്കു​ന്ന ബാ​റ്റ്സ്മാ​ന​ല്ല കേ​ദാ​ർ. എ​ന്നാ​ൽ സാ​ഹ​ച​ര്യ​ങ്ങ​ളെ മ​ന​സി​ലാ​ക്കി ത​ന്‍റെ ക​ളി​യി​ൽ അ​തി​ന​നു​സ​രി​ച്ച് മാ​റ്റ​ങ്ങ​ൾ വ​രു​ത്തു​ന്ന വി​ല​മ​തി​ക്കാ​നാ​വാ​ത്ത ഗു​ണം കേ​ദാ​റി​നു​ണ്ട്. പ​ന്തി​ന്‍റെ ആം​ഗി​ളി​ലും സ​ഞ്ചാ​ര​പ​ഥ​ത്തി​ലും മാ​റ്റം​വ​രു​ത്തു​ന്ന ബൗ​ളി​ങ് ശൈ​ലി​യി​ൽ പോ​ലും കേ​ദാ​റി​ന്‍റെ ആ ​മേ​ന്മ ദ​ർ​ശി​ക്കാം. ഇ​തു​വ​രെ​യു​ള്ള ബാ​റ്റി​ങ് ക​ണ​ക്കി​ലെ​ടു​ക്കു​മ്പോ​ൾ കേ​ദാ​ർ വ​ലി​യ സി​ക്സു​ക​ൾ നേ​ടി​യി​ല്ലാ​യി​രി​ക്കാം. എ​ന്നാ​ൽ ഇ​ന്നി​ങ്സി​ന്‍റെ അ​വ​സാ​നം കേ​ദാ​ർ വ​ള​രെ കു​റ​ച്ച് പ​ന്തു​ക​ളെ പാ​ഴാ​ക്കു​ന്നു​ള്ളു. ടീം ​ആ​വ​ശ്യ​പ്പെ​ടു​ന്ന മി​സ്റ്റ​ർ റി​ല​യ​ബി​ൾ (വി​ശ്വ​സി​ക്കാ​വു​ന്ന ക​ളി​ക്കാ​ര​ൻ) ആ​ണ് കേ​ദാ​ർ. മ​റു​വ​ശ​ത്ത് ത​ന്‍റെ പ​രി​ച​യ​സ​മ്പ​ത്തെ​ല്ലാം പു​റ​ത്തെ​ടു​ത്ത‌ ധോ​ണി ജാ​ദ​വി​നെ മു​ന്നോ​ട്ടു​ന​യി​ച്ചു. കാ​ണി​ക​ൾ കാ​ത്തി​രു​ന്ന സ്വ​ത​സി​ദ്ധ​മാ​യ ചി​ല ഷോ​ട്ടു​ക​ളും ധോ​ണി ക​ളി​ച്ചു. 

ആ​ദ്യ ക​ളി​യി​ൽ ജ​യി​ച്ച​തോ​ടെ ഇ​ന്ത്യ ന​ന്നാ​യി തു​ട​ങ്ങി. ഓ​സ്ട്രേ​ലി​യ​യെ 236ൽ ​ഒ​തു​ക്കി​നി​ർ​ത്തി​യ ഇ​ന്ത്യ​ൻ ബൗ​ള​ർ​മാ​രു​ടെ പ്ര​ക​ട​നം വേ​റി​ട്ടു​നി​ന്നു. കൂ​ട്ടു​കെ​ട്ടു​ക​ൾ വ​ള​രാ​ൻ അ​നു​വ​ദി​ക്കാ​തെ കൃ​ത്യ​മാ​യ ഇ​ട​വേ​ള​ക​ളി​ൽ വി​ക്ക​റ്റ് പി​ഴു​താ​ണ് അ​വ​ർ ആ ​ദൗ​ത്യം ന​ട​പ്പി​ലാ​ക്കി​യ​ത്. ബും​റ പ​തി​വി​നു വി​രു​ദ്ധ​മാ​യി അ​ൽ​പ്പം റ​ൺ​സ് വ​ഴ​ങ്ങി​യി​രി​ക്കാം. പ​ക്ഷേ, മ​നോ​ഹ​ര​മാ​യ പ​ന്തി​ലൂ​ടെ ഓ​സ്ട്രേ​ലി​യ​ൻ ക്യാ​പ്റ്റ​ൻ ആ​രോ​ൺ ഫി​ഞ്ചി​നെ മ​ട​ക്കി എ​തി​രാ​ളി​ക്ക് ആ​ദ്യ പ്ര​ഹ​ര​മേ​ൽ​പ്പി​ച്ച​ത് ബും​റ​യാ​ണ്. ഫി​ഞ്ചി​നെ സം​ബ​ന്ധി​ച്ച് ഇ​തു മോ​ശം സ​മ​യം. എ​ന്നി​രു​ന്നാ​ലും ഒ​രു ന​ല്ല ഇ​ന്നി​ങ്സ് ഫി​ഞ്ചി​നെ റ​ൺ​സ് വ​ഴി​യി​ൽ തി​രി​ച്ചെ​ത്തി​ക്കാം. ട്വ​ന്‍റി20​യി​ൽ ത​ക​ർ​ത്ത​ടി​ച്ച ഗ്ലെ​ൻ മാ​ക്സ്‌​വെ​ല്ലി​നെ ഓ​സി​സ് അ​മി​ത​മാ​യി ആ​ശ്ര​യി​ച്ചു. മു​ഹ​മ്മ​ദ് ഷ​മി​യു​ടെ ഉ​ഗ്ര​ൻ പ​ന്ത് സ്റ്റം​പ് പി​ഴും​വ​രെ മാ​ക്സ്‌​വെ​ൽ ന​ന്നാ​യി ക​ളി​ക്കു​ക​യാ​യി​രു​ന്നു.

ഷ​മി താ​ളം​ക​ണ്ടെ​ത്തി മി​ക​ച്ച ബൗ​ളി​ങ് പു​റ​ത്തെ​ടു​ക്കു​ന്നു​വെ​ന്ന​താ​ണ് ഇ​ന്ത്യ​യു​ടെ മ​റ്റൊ​രു പ്ല​സ് പോ​യി​ന്‍റ്.  ബും​റ​യും ഭു​വ​നേ​ശ്വ​ർ കു​മാ​റും ഷ​മി​യും ചേ​ർ​ന്ന ത്ര​യം ഇം​ഗ്ല​ണ്ടി​ൽ എ​തി​ർ ബാ​റ്റ്സ്മാ​ൻ​മാ​ർ​ക്ക് ഏ​റെ പ്ര​ശ്ന​ങ്ങ​ൾ സൃ​ഷ്ടി​ക്കും. ന​ന്നാ​യി പ​ന്തെ​റി​ഞ്ഞ കു​ൽ​ദീ​പ് യാ​ദ​വ് ഓ​സി​സ് ബാ​റ്റ്സ്മാ​ൻ​മാ​ർ​ക്ക് ഒ​രു സ്വാ​ത​ന്ത്ര്യ​വും അ​നു​വ​ദി​ച്ചി​ല്ല. അ​തി​ലെ​ല്ലാ​മു​പ​രി ആ​ദ്യ ഏ​ക​ദി​ന​ത്തി​ലെ ഇ​ന്ത്യ​യു​ടെ പ്ര​ക​ട​നം മ​ന​സി​ൽ പ​തി​യു​ന്ന​താ​യി​രു​ന്നു.  ഇ​ന്ത്യ​ൻ ബാ​റ്റി​ങ് താ​ള​ത്തി​ലെ​ത്തി​യാ​ൽ ഓ​സി​സി​നു കാ​ര്യ​ങ്ങ​ൾ പ്ര‍യാ​സ​ക​ര​മാ​കും. രോ​ഹി​ത് ശ​ർ​മ​യും വി​രാ​ട് കോ​ഹ്‌​ലി​യും ന​ന്നാ​യി തു​ട​ങ്ങി. ഇ​രു​വ​രും ചി​ല മ​നോ​ഹ​ര​മാ​യ ഷോ​ട്ടു​ക​ൾ ക​ളി​ച്ചു. എ​ന്നാ​ൽ പ​തി​വു​പോ​ലെ ക​ളി​യി​ൽ സ്വാ​ധീ​നം ചെ​ലു​ത്തു​ന്ന ഇ​ന്നി​ങ്സു​ക​ൾ സ‌ൃ​ഷ്ടി​ക്കാ​ൻ ര​ണ്ടു​പേ​ർ​ക്കും സാ​ധി​ച്ചി​ല്ല. എ​ന്നി​രു​ന്നാ​ലും ഇ​ന്ത്യ​ൻ ടീ​മി​ലെ അ​ക്ഷോ​ഭ്യ​രാ​യ കേ​ദാ​ർ ജാ​ദ​വും ധോ​ണി​യും സ​മ്മ​ർ​ദ​ത്തെ ഇ​ല്ലാ​താ​ക്കി​യെ​ന്ന് ഉ​റ​പ്പു​വ​രു​ത്തി ഇ​ന്ത്യ​യെ വി​ജ​യ​തീ​ര​മ​ണ​ച്ചു.  

Professional Management Group 
 


വാർത്തകൾ

Sign up for Newsletter



top