ISL-2018-219
21
October 2018 - 4:50 am IST
Flash News
Archives

Fitness

ന​ല്ല ന​ട​പ്പി​ന്‍റെ പാ​ഠ​ങ്ങ​ൾ

Published:24 April 2018

ഇ​നി രാ​വി​ലെ ന​ട​ക്കാ​നി​റ​ങ്ങു​മ്പോ​ൾ ഇ​ത്ത​രം ആ​പ്ലി​ക്കേ​ഷ​നു​ക​ൾ ഡൗ​ൺ​ലോ​ഡ് ചെ​യ്തു​പ​യോ​ഗി​ക്കാം.

രാ​വി​ലെ ഒ​ന്നു ന​ട​ക്കാ​നി​റ​ങ്ങു​ന്ന​തു മൂ​ല​മു​ണ്ടാ​കു​ന്ന ഗു​ണ​ങ്ങ​ൾ ചി​ല്ല​റ​യ​ല്ല. എ​ന്തെ​ങ്കി​ലും വ്യാ​യാ​മം ചെ​യ്താ​ൽ മാ​ന​സി​ക​മാ​യ ഉ​ണ​ർ​വ് ല​ഭി​ക്കു​മെ​ന്നു പ​റ​യു​ന്ന​തു വെ​റു​തെ​യ​ല്ല

രാ​വി​ലെ എ​ഴു​ന്നേ​റ്റ് കു​റ​ച്ചു​നേ​രം ന​ട​ക്ക​ണം, വ്യാ​യാ​മം ചെ​യ്യ​ണം എ​ന്നൊ​ക്കെ തീ​രു​മാ​നി​ച്ചു​റ​പ്പി​ച്ചാ​ണു പ​ല​രും കി​ട​ന്നു​റ​ങ്ങാ​റു​ള്ള​ത്. നേ​ര​മാ​യി എ​ന്ന​റി​യി​ച്ചു കൊ​ണ്ടു​ള്ള അ​ലാം രാ​വി​ലെ മു​ഴ​ങ്ങി തു​ട​ങ്ങു​മ്പോ​ഴേ, അ​ല്ലെ​ങ്കി​ൽ നാ​ളെ ന​ട​ന്നാ​ലോ എ​ന്ന ചി​ന്ത മ​ന​സി​ൽ ഉ​ണ​രും. അ​ങ്ങ​നെ ന​ട​പ്പും വ്യാ​യാ​മ​വു​മൊ​ക്കെ അ​ടു​ത്ത ദി​വ​സ​ത്തേ​ക്കു മാ​റ്റി​വ​യ്ക്ക​പ്പെ​ടും. പി​റ്റേ​ദി​വ​സ​വും ഇ​തു ത​ന്നെ ആ​വ​ർ​ത്തി​ക്കു​ക​യും ചെ​യ്യും. മി​ക്ക​വ​രു​ടേ​യും കാ​ര്യ​ത്തി​ൽ ഇ​ത്ത​ര​ത്തി​ലൊ​ക്കെ​യാ​ണു സം​ഭ​വി​ക്കു​ന്ന​ത്. എ​ന്നാ​ൽ ഇ​പ്പോ​ൾ ആ​പ്ലി​ക്കേ​ഷ​നു​ക​ൾ വ​ഴി ചി​ല ന​ല്ല ന​ട​പ്പു​കാ​ർ എ​ത്തി​യി​ട്ടു​ണ്ട്. വി​വി​ധ വാ​ക്കി​ങ് ആ​പ്ലി​ക്കേ​ഷ​നു​ക​ൾ വ​ഴി ന​ട​പ്പി​നും വ്യാ​യാ​മ​ത്തി​നു​മാ​യി ലോ​ക​ത്തി​ന്‍റെ പ​ല ഭാ​ഗ​ത്തു നി​ന്നും ഒ​രു​മി​ക്കു​ന്ന​വ​ർ. 

ഖ​ത്ത​റി​ൽ ജോ​ലി ചെ​യ്യു​ന്ന ഞാ​റ​യ്ക്ക​ൽ സ്വ​ദേ​ശി മ​നു രാ​വി​ലെ ഉ​ണ​രു​മ്പോ​ൾ ത​ന്നെ ന​ട​ക്കാ​നി​റ​ങ്ങും, ര​ണ്ടു വ​ർ​ഷം മു​മ്പു തു​ട​ങ്ങി​യ ആ ​പ​തി​വ്, പി​ന്നീ​ട് ഓ​ട്ട​ത്തി​ലേ​ക്കും, പി​ന്നീ​ട് മാ​ര​ത്ത​ൺ ഓ​ടു​ന്ന​തി​ലേ​ക്കും വ​ള​ർ​ന്നു. ഇ​പ്പോ​ഴും പ​തി​വാ​യി ന​ട​ക്കു​ന്നു​ണ്ട്, ഒ​റ്റ​യ്ക്ക​ല്ല. ന​ല്ല ന​ട​പ്പി​നെ സ്നേ​ഹി​ക്കു​ന്ന​വ​രു​ടെ ഒ​രു ഗ്രൂ​പ്പ് ഓ​ൺ​ലൈ​നി​ൽ രൂ​പീ​ക​രി​ച്ചി​ട്ടു​ണ്ട്. എ​ല്ലാ ദി​വ​സ​വും ന​ട​ക്കു​ന്ന​തി​ന്‍റെ ദൂ​രം, ക​ത്തി​ച്ച ക​ള​ഞ്ഞ ക​ലോ​റി, ദൂ​രം എ​ന്നി​വ​യൊ​ക്കെ ആ​പ്ലി​ക്കേ​ഷ​ൻ വ​ഴി രേ​ഖ​പ്പെ​ടു​ത്തും. അ​തി​നു​ശേ​ഷം അ​തേ​ദി​വ​സം പ​ല​യി​ട​ങ്ങ​ളി​ലാ​യി ന​ട​ക്കാ​നി​റ​ങ്ങി​യ ഗ്രൂ​പ്പി​ലെ കൂ​ട്ടു​കാ​രു​ടെ വി​വ​ര​ങ്ങ​ളും ശേ​ഖ​രി​ക്കും. ഇ​ത്ത​ര​ത്തി​ൽ ലോ​ക​ത്തി​ന്‍റെ പ​ല​യി​ട​ത്തി​രു​ന്നു ന​ല്ല ന​ട​പ്പി​ന്‍റെ പാ​ഠ​ങ്ങ​ൾ പ​ഠി​ക്കു​ന്ന എ​ത്ര​യോ സം​ഘ​ങ്ങ​ൾ. ലോ​ക​ത്തെ​വി​ടെ​യാ​യാലും ഇ​ത്ത​രം ആ​പ്ലി​ക്കേ​ഷ​നു​ക​ൾ വ​ഴി ഒ​രു​മി​ച്ചു ന​ട​ക്കു​ന്ന​തി​ന്‍റെ ഫീ​ൽ ഉ​ണ്ടാ​ക്കു​ന്നു. 

ന​ട​പ്പി​ന്‍റേ​യും ഓ​ട്ട​ത്തി​ന്‍റേ​യു​മൊ​ക്കെ ക​ണ​ക്കു​ക​ൾ രേ​ഖ​പ്പെ​ടു​ത്തു​ന്ന നി​ര​വ​ധി ആ​പ്ലി​ക്കേ​ഷ​നു​ക​ളു​ണ്ട്. സ്ട്രാ​വ, പെ​ഡോ​മീ​റ്റ​ർ, സാം​സ​ങ് ഹെ​ൽ​ത്ത്, മാ​പ്പ് മൈ ​വാ​ക്ക്.....​ഓ​രോ സ്റ്റെ​പ്പും ഈ ​ആ​പ്ലി​ക്കേ​ഷ​നു​ക​ൾ വ​ഴി രേ​ഖ​പ്പെ​ടു​ത്താം. എ​ത്ര കി​ലോ​മീ​റ്റ​ർ ന​ട​ന്നു, ബേ​ൺ ചെ​യ്ത ക​ലോ​റി​യെ​ത്ര എ​ന്നി​വ​യും തി​രി​ച്ച​റി​യാം. വെ​റു​തെ ന​ട​ക്കു​ക​യ​ല്ല, ആ ​ന​ട​പ്പു കൊ​ണ്ടു കി​ട്ടി​യ ഗു​ണ​ങ്ങ​ൾ അ​പ്പ​പ്പോ​ൾ അ​റി​യാം എ​ന്ന​തും ഇ​ത്ത​രം ന​ട​പ്പി​ന്‍റെ ല​ഹ​രി കൂ​ട്ടു​ന്നു. ഇ​തൊ​രു മ​ത്സ​രം പോ​ലെ​യെ​ടു​ത്തു ന​ട​ക്കു​ന്ന​വ​രു​മു​ണ്ട്. ഓ​രോ ദി​വ​സ​വും വ​ച്ച കാ​ല​ടി​ക​ൾ എ​ത്ര​യെ​ന്നും, ക​രി​ഞ്ഞു പോ​യ ക​ലോ​റി എ​ത്ര​യെ​ന്നു​മൊ​ക്കെ ക​ണ​ക്കാ​ക്കി വി​ജ​യി​ക​ളെ നി​ശ്ച​യി​ക്കു​ന്ന ഗ്രൂ​പ്പു​ക​ളും ഓ​ൺ​ലൈ​ൻ ഇ​ട​ങ്ങ​ളി​ൽ സ​ജീ​വ​മാ​ണ്. 

ഇ​നി രാ​വി​ലെ ന​ട​ക്കാ​നി​റ​ങ്ങു​മ്പോ​ൾ ഇ​ത്ത​രം ആ​പ്ലി​ക്കേ​ഷ​നു​ക​ൾ ഡൗ​ൺ​ലോ​ഡ് ചെ​യ്തു​പ​യോ​ഗി​ക്കാം. രാ​വി​ലെ ഒ​ന്നു ന​ട​ക്കാ​നി​റ​ങ്ങു​ന്ന​തു മൂ​ല​മു​ണ്ടാ​കു​ന്ന ഗു​ണ​ങ്ങ​ൾ ചി​ല്ല​റ​യ​ല്ല. എ​ന്തെ​ങ്കി​ലും വ്യാ​യാ​മം ചെ​യ്താ​ൽ മാ​ന​സി​ക​മാ​യ ഉ​ണ​ർ​വ് ല​ഭി​ക്കു​മെ​ന്നു പ​റ​യു​ന്ന​തു വെ​റു​തെ​യ​ല്ല. ന​ല്ല മാ​നസ​ികാ​വ​സ്ഥ ഉ​ണ്ടാ​കാ​നും, സ​മ​ർ​ദ്ദം കു​റ​യാ​നും വ്യാ​യാ​മം സ​ഹാ​യി​ക്കും. സ്ഥി​ര​മാ​യി ന​ട​ന്നാ​ൽ ന​ല്ല ഉ​റ​ക്കം ല​ഭി​ക്കു​മെ​ന്നും തെ​ളി​യി​ക്ക​പ്പെ​ട്ടി​ട്ടു​ണ്ട്. 


വാർത്തകൾ

Sign up for Newsletter



top