Flash News
Archives

Special

walter-antony

വാ​ൾ​ട്ട​ർ പി​ന്നി​ട്ട 30 വ​ർ​ഷം

Published:05 March 2019

# റ​ഫീ​ക്ക് മ​ര​യ്ക്കാ​ർ

ഫാ​ക്ട് ഗ്രൗ​ണ്ട് ഒ​രു പോ​സി​റ്റീ​വ് എ​ന​ർ​ജി​യാ​യി​ട്ട് എ​പ്പോ​ഴും തോ​ന്നാ​റു​ണ്ട്. ഗ്രൗ​ണ്ടി​ൽ ക​യ​റി ക​ഴി​ഞ്ഞാ​ൽ വ​ല്ലാ​ത്ത ഒ​രു അ​നു​ഭൂ​തി​യാ​ണ്. എ​ത്ര സ​മ​യം ഗ്രൗ​ണ്ടി​ൽ നി​ന്നാ​ലും മ​ടി തോ​ന്നി​ല്ല. മ​ന​സി​ൽ തൊ​ട്ടാ​ണ് താ​ൻ ഇ​ത് പ​റ​യു​ന്ന​തെ​ന്ന് വാ​ൾ​ട്ട​ർ. മാ​ന​സി​ക​മാ​യി ന​മു​ക്ക് എ​ത്ര വി​ഷ​മം ഉ​ണ്ടെ​ങ്കി​ലും ഗ്രൗ​ണ്ടി​ൽ ക​യ​റി​യാ​ൽ അ​തെ​ല്ലാം മ​റ​ക്കും.

ഫു​ട്ബോ​ളി​നാ​യ് ജീ​വി​തം ഉ​ഴി​ഞ്ഞു വ​ച്ചി​ട്ട് 30 വ​ർ​ഷം. ഫു​ട്ബോ​ളി​നെ സ്നേ​ഹി​ച്ച വാ​ർ​ട്ട​ർ ആ​ൻ​റ​ണി​ക്ക് ഇ​ന്നും ഫാ​ക്ട് ഗ്രൗ​ണ്ട് ത​ന്‍റെ ക​ളി​മു​റ്റ​മാ​ണ്. 1989- ജ​നു​വ​രി ര​ണ്ടാം തീ​യ​തി​യാ​ണ് ഫാ​ക്ട് ഫു​ട്ബോ​ൾ ഗ്രൗ​ണ്ടി​ൽ ഒ​ളി​മ്പ്യ​ൻ സൈ​മ​ൺ സു​ന്ദ​ർ​രാ​ജി​ന്‍റെ​യും ക്യ​പ്റ്റ​ൻ മ​ണി​യു​ടെ​യും ശി​ക്ഷ​ണ​ത്തി​ൽ ഫു​ട്ബോ​ൾ പ​രി​ശീ​ല​നം തു​ട​ങ്ങി​യ​ത്. അ​തി​ന് ശേ​ഷം ഒ​രു ഫു​ട്ബോ​ൾ ക​ളി​ക്കാ​ര​നാ​യി. 15 കൊ​ല്ല​ത്തോ​ളം ഫാ​ക്ടി​ന് വേ​ണ്ടി നി​ര​വ​ധി ടൂ​ർ​ണ്ണ​മെ​ൻ​റു​ക​ളി​ൽ ക​ളി​ച്ചു. ഇ​തി​നി​ട​യി​ൽ ആ​റു കൊ​ല്ലം എ​ണാ​കു​ളം ജി​ല്ല​യ്ക്കു വേ​ണ്ടി ക​ളി​ച്ചു. കേ​ര​ള​ത്തി​ന് വേ​ണ്ടി സ​ന്തോ​ഷ് ട്രോ​ഫി ക​ളി​ച്ചു. 

ഫാ​ക്ട് ടീ​മി​നെ ക​മ്പ​നി​ക്ക് നി​ല നി​ർ​ത്താ​നാ​കാ​ത്ത സാ​ഹ​ച​ര്യം വ​ന്ന​പ്പോ​ൾ വ​ള​രെ അ​ധി​കം വി​ഷ​മം തോ​ന്നി​യെ​ന്ന് വാ​ൾ​ട്ട​ർ. തു​ട​ർ​ന്ന് കു​റെ വ​ർ​ഷം ഏ​ലൂ​ർ പ​ഞ്ചാ​യ​ത്തി​ലെ കു​ട്ടി​ക​ളെ പ​രി​ശീ​ലി​പ്പി​ക്കു​വാ​ൻ ആ​രം​ഭി​ച്ചു. ആ​റു കൊ​ല്ല​ത്തോ​ളം എ​ല്ലാ ദി​വ​സ​വും വാ​ൾ​ട്ട​ർ ത​ന്‍റെ വൈ​കു​നേ​ര​ങ്ങ​ൾ അ​വ​ർ​ക്കു വേ​ണ്ടി ചി​ല​വ​ഴി​ച്ചു. താ​നും അ​വ​രി​ലൊ​രാ​ളാ​യി അ​വ​രോ​ടൊ​പ്പം ക​ളി​ച്ചും ര​സി​ച്ചും ഒ​രോ ദി​വ​സ​വും ക​ട​ന്നു പോ​യി. 

2013-ൽ ​ആ​ണ് എ​ഫ് എ​ഫ് അ​ക്കാ​ഡ​മി ആ​രം​ഭി​ക്കു​ന്ന​ത്. അ​ന്ന് ത​ന്‍റെ കൂ​ടെ ക​ളി​ച്ചി​രു​ന്ന സു​ഹൃ​ത്തു​ക്ക​ളാ​യ ര​ണ്ടു മൂ​ന്നു പേ​രും പ​രി​ശീ​ല​ന​ത്തി​നു വ​ന്നു​കൊ​ണ്ടി​രു​ന്ന കു​ട്ടി​ക​ളു​ടെ ര​ക്ഷി​താ​ക്ക​ളു​മാ​ണ് അ​ക്കാ​ഡ​മി തു​ട​ങ്ങു​മ്പോ​ൾ ത​ന്നോ​ടൊ​പ്പം ഉ​ണ്ടാ​യി​രു​ന്ന​ത്. അ​വ​ർ എ​ല്ലാ​വ​രും വ​ള​രെ ന​ല്ല രീ​തി​യി​ൽ അ​ക്കാ​ഡ​മി​ക്ക് വേ​ണ്ടി ബു​ദ്ധി​മു​ട്ടി പ്ര​വ​ർ​ത്തി​ച്ചു. അ​വ​രെ എ​ല്ലാ​വ​രെ​യും ഞാ​ൻ ഈ ​അ​വ​സ​ര​ത്തി​ൽ ഓ​ർ​ക്കു​ന്നു. ഇ​പ്പോ​ഴും അ​വ​രു​ടെ സ​ഹ​ക​ര​ണ​ങ്ങ​ൾ അ​ക്കാ​ഡ​മി​ക്ക് കി​ട്ടു​ന്നു​ണ്ട്. വാ​ൾ​ട്ട​ർ ഓ​ർ​ക്കു​ന്നു. 

നി​ര​വ​ധി ക​ളി​ക്കാ​രെ എ​റ​ണാ​കു​ളം ജി​ല്ല​യ്ക്കും കേ​ര​ള​ത്തി​നും സം​ഭാ​വ​ന ചെ​യ്യു​വാ​ൻ അ​ക്കാ​ഡ​മി​ക്ക് സാ​ധി​ച്ചു. ഇ​തി​നു വേ​ണ്ടി ഗ്രൗ​ണ്ടി​ന്‍റെ​യും മ​റ്റു സ​ഹാ​യ​ങ്ങ​ളും ന​ൽ​കി കൊ​ണ്ടി​രി​ക്കു​ന്ന​ത് അ​ന്ന​ത്തെ ഫാ​ക്റ്റ് എം.​ടി എം.​കെ.​കെ.​നാ​യ​ർ​നെ​യും, എ​ഫ്.​എ​സ്.​എ യേ​യും, ഫാ​ക്ട് മാ​നേ​ജ്മെ​ന്‍റു​മാ​യി​രു​ന്നു. ഫാ​ക്ട് ഗ്രൗ​ണ്ട് ഒ​രു പോ​സി​റ്റീ​വ് എ​ന​ർ​ജി​യാ​യി​ട്ട് എ​പ്പോ​ഴും തോ​ന്നാ​റു​ണ്ട്. ഗ്രൗ​ണ്ടി​ൽ ക​യ​റി ക​ഴി​ഞ്ഞാ​ൽ വ​ല്ലാ​ത്ത ഒ​രു അ​നു​ഭൂ​തി​യാ​ണ്. എ​ത്ര സ​മ​യം ഗ്രൗ​ണ്ടി​ൽ നി​ന്നാ​ലും മ​ടി തോ​ന്നി​ല്ല. മ​ന​സി​ൽ തൊ​ട്ടാ​ണ് താ​ൻ ഇ​ത് പ​റ​യു​ന്ന​തെ​ന്ന് വാ​ൾ​ട്ട​ർ. മാ​ന​സി​ക​മാ​യി ന​മു​ക്ക് എ​ത്ര വി​ഷ​മം ഉ​ണ്ടെ​ങ്കി​ലും ഗ്രൗ​ണ്ടി​ൽ ക​യ​റി​യാ​ൽ അ​തെ​ല്ലാം മ​റ​ക്കും. വൈ​കി​ട്ട് അ​ഞ്ച് മ​ണി​ക്ക് ഗ്രൗ​ണ്ടി​ൽ വ​ന്നാ​ൽ എ​ട്ട് മ​ണി​യോ​ടു കൂ​ടി​യാ​ണ് വീ​ട്ടി​ലേ​യ്ക്ക് പോ​കു​ന്ന​ത്. അ​തു കൊ​ണ്ട് ത​ന്നെ 30 വ​ർ​ഷം പോ​യ​ത​റി​ഞ്ഞി​ല്ല. 

ഇ​ത്ര​യും വ​ർ​ഷ​ത്തി​നി​ട​യി​ൽ എ​ല്ലാ​വ​രു​ടെ​യും ജീ​വി​ത​ത്തി​ൽ ഉ​ണ്ടാ​കു​ന്ന​ത് പോ​ലെ ഒ​രു​പാ​ട് ന​ല്ല​തും കു​റെ വി​ഷ​മ​ങ്ങ​ളും നേ​രി​ടേ​ണ്ടി വ​ന്നി​ട്ടു​ണ്ട്. ക​ഴി​ഞ്ഞ മു​പ്പ​ത് വ​ർ​ഷം ഒ​രു ഗ്രൗ​ണ്ടി​ൽ പ​ന്തു​ക​ളി പ​രി​ശീ​ലി​ക്കു​ക​യും പി​ന്നീ​ട് പ​രി​ശീ​ല​ക​നാ​യും പ്ര​വ​ർ​ത്തി​ക്കു​വാ​ൻ അ​വ​സ​രം ല​ഭി​ച്ച എ​ത്ര പേ​ർ ഉ​ണ്ടാ​കും. താ​നി​ത് മ​ഹാ​ഭാ​ഗ്യ​മാ​യി​ട്ടാ​ണ് കാ​ണു​ന്ന​ത്. 30 വ​ർ​ഷം ഫു​ട്ബോ​ളി​നൊ​പ്പം ന​ട​ന്നി​ട്ടും ഇ​പ്പോ​ഴും അ​തി​നോ​ടു ഇ​ഷ്ടം കൂ​ടു​ക​യാ​ണ്. ഇ​നി​യും ഒ​രു​പാ​ട് ക​ളി​ക്ക​ണം, ഒ​രു​പാ​ട് ഗോ​ളു​ക​ൾ അ​ടി​ക്ക​ണം എ​ന്നൊ​ക്കെ ആ​ഗ്ര​ഹി​ക്കും. ചി​ല​പ്പോ​ഴൊ​ക്കെ വി​ചാ​രി​ക്കു​ന്ന​തു പോ​ലെ ഗോ​ൾ അ​ടി​ക്കാ​റു​ണ്ട്. കു​ട്ടി​ക​ളോ​ടൊ​പ്പ​മാ​ണ് ക​ളി​ക്കു​ന്ന​ത്, അ​വ​ർ അ​ങ്ങ​നെ ന​മ്മ​ളെ ഗോ​ള​ടി​ക്കാ​ൻ വി​ടാ​റി​ല്ല എ​ങ്കി​ലും ശ്ര​മി​ക്കാ​റു​ണ്ട്. 30 വ​ർ​ഷ​മാ​യി ഫു​ട്ബോ​ളി​നൊ​പ്പം ഓ​ടു​ക​യാ​ണ്. 

ത​ന്‍റെ പി​താ​വും ഫു​ട്ബോ​ൾ ക​ളി​ക്കു​മാ​യി​രു​ന്നു. ഇ​പ്പോ​ൾ മ​ക്ക​ളും ക​ളി​ക്കു​ന്നു​ണ്ട്. ഇ​നി​യും ഒ​രു​പാ​ട് വ​ർ​ഷം ഫു​ട്ബോ​ളി​നൊ​പ്പം താ​നു​ണ്ടാ​കു​മെ​ന്ന് ആ​ത്മ​വി​ശ്വാ​സ​ത്തോ​ടെ​യാ​ണ് തി​രു​വ​ന​ന്ത​പു​രം വ​ലി​യ​തു​റ സ്വ​ദേ​ശി​യും ഇ​പ്പോ​ൾ ഫാ​ക്ട് ക്വാ​ർ​ട്ടേ​ഴ്സി​ലെ താ​മ​സ​ക്കാ​ര​നു​മാ​യ വാ​ൾ​ട്ട​ർ ആ​ൻ​റ​ണി മെ​ട്രോ വാ​ർ​ത്ത​യോ​ട് സം​സാ​രി​ച്ച​ത്.


വാർത്തകൾ

Sign up for Newsletter



top