Flash News
Archives

Wellness

hiv

എയ്ഡ്സിൽ നിന്നു രക്ഷനേടി ലോകത്തിലെ രണ്ടാമത്തെ വ്യക്തിയായി ലണ്ടൻ സ്വദേശി

Published:05 March 2019

അതിന്‍റെ കൂടെ വൈറസ് പ്രതിരോധ മരുന്നുകളും ഉപയോഗിച്ചപ്പോൾ എച്ച്ഐവി വൈറസിന്‍റെ സാന്നിധ്യം രോഗിയിൽ നിന്ന് പൂർണമായും അപ്രത്യക്ഷമായി. നിലവിൽ ഒരു വൈറസിനെയും രോഗിയിൽ ഇതുവരെ കണ്ടെത്താൻ കഴിഞ്ഞിട്ടില്ലെന്ന് ചികിത്സയ്ക്ക് നേതൃത്വം നൽകിയ സംഘത്തിലെ ഡോ. രവീന്ദ്ര ഗുപ്ത പറയുന്നു.

ലണ്ടൻ: എച്ച്ഐവിയിൽ നിന്ന് മുക്തി നേടി ലണ്ടൻ സ്വദേശി. എച്ച്ഐവി പോസിറ്റീവായിരിക്കെ രോഗാണുബാധ മാറുന്ന ലോകത്തിലെ രണ്ടാമത്തെ വ്യക്തിയാണ് ഈ ലണ്ടൻ സ്വദേശി. ജനിതക വ്യതിയാനം (മ്യൂട്ടേഷൻ) വഴി ചില മനുഷ്യർക്ക് എച്ച്ഐവി പ്രതിരോധ ശേഷി ലഭിക്കാറുണ്ട്. അങ്ങനെയുള്ള വ്യക്തിയുടെ മജ്ജയിലെ വിത്തുകോശങ്ങൾ എച്ച്ഐവി പോസിറ്റീവായ വ്യക്തി മൂന്ന് വർഷം സ്വീകരിച്ചപ്പോഴാണ് അയാൾക്ക് വൈറസിൽ നിന്ന് രക്ഷനേടാനായതെന്ന് വാർത്ത ഏജൻസിയായ റോയിട്ടേഴ്സ് റിപ്പോർട്ടിൽ പറയുന്നു.

അതിന്‍റെ കൂടെ വൈറസ് പ്രതിരോധ മരുന്നുകളും ഉപയോഗിച്ചപ്പോൾ എച്ച്ഐവി വൈറസിന്‍റെ സാന്നിധ്യം രോഗിയിൽ നിന്ന് പൂർണമായും അപ്രത്യക്ഷമായി. നിലവിൽ ഒരു വൈറസിനെയും രോഗിയിൽ ഇതുവരെ കണ്ടെത്താൻ കഴിഞ്ഞിട്ടില്ലെന്ന് ചികിത്സയ്ക്ക് നേതൃത്വം നൽകിയ സംഘത്തിലെ ഡോ. രവീന്ദ്ര ഗുപ്ത പറയുന്നു. എച്ച്ഐവിയെ നേരിടാൻ അധികം വൈകാതെ ശാസ്ത്രജ്ഞർക്ക് കഴിയുമെന്നാണ് സംഭവത്തോടെ വ്യക്തമാകുന്നത്.

എന്നാൽ എച്ച്ഐവിയെ ഭേദമാക്കാനുള്ള മരുന്നു കണ്ടെത്തി എന്ന് ഇതിനർഥമില്ലെന്ന് ഡോക്റ്റർമാർ പറയുന്നു. 2007 ൽ ജർമനിയിൽ അമെരിക്കകാരനായ തിമോത്തി ബ്രൗണാണ് സമാനരീതിയിൽ എച്ച്ഐവി രോഗവിമുക്തി നേടിയത്. ഇപ്പോൾ അമെരിക്കയിലാണ് തിമോത്തി താമസിക്കുന്നത്. റെക്കോർഡുകൾ പ്രകാരം ഇദ്ദേഹം എച്ച്ഐവി വിമുക്തനാണ്.


വാർത്തകൾ

Sign up for Newsletter



top