Flash News
Archives

Religious

mata-amritanandamayi-darsan-at-mumbai

മുംബൈ ബ്രഹ്മസ്ഥാന മഹോത്സവത്തിന് തുടക്കം, ദർശന പുണ്യമേകി മാതാ അമൃതാനന്ദമയി

Published:05 March 2019

പനവേലിന് അടുത്ത് മാതാമാതാ അമൃതാനന്ദമയീ മഠം ദത്തെടുത്ത റൺ സോയി ഗ്രാമ നിവാസികൾക്ക് അശ്രമം നൽകിയ വസ്ത്രം അമ്മയുടെ സാന്നിധ്യത്തിൽ വിദ്യാ ബാലൻ വിതരണം ചെയ്തു. തുടർന്നു നടന്ന സത്സംഗത്തിൽ ജീവതത്തിൽ അനുഷ്ഠിക്കേണ്ട മൗലിക ധർമ്മങളെ കുറിച്ച് അമ്മ ഉദ്ബോധിപ്പിച്ചു.

മുംബൈ: നെരുൾ ബ്രഹ്മസ്ഥാന മഹോത്സവത്തിന് തുടക്കം. ശിവരാത്രി ദിവസത്തിൽ മഠത്തിലെ ക്ഷേത്രാങ്കണത്തിൽ വിവിധ പൂജകളിൽ ആയിരങ്ങളാണ് പങ്കെടുത്തത്. മാതാ അമൃതാനന്ദമയി ദേവി വിശ്വാസികൾക്ക് അനുഗ്രഹവർ‌ഷം ചൊരിഞ്ഞു. തുടർന്ന് നടന്ന ലളിതാസഹസ്രനാമ അർച്ചനയും ആശ്രമത്തെ ഭക്തി സാന്ദ്രമാക്കി.

സിഡ്കോ ചെയർമാനും നവി മുംബൈ എം.എൽഎയുമായ പ്രശാന്ത് താക്കൂർ, നവി മുംബൈ പൊലീസ് കമ്മീഷണർ സഞ്ജയ് കുമാർ, ബോളിവുഡ് നടി വിദ്യാ ബാലൻ, എം.കെ നായർ എന്നിവർ അമ്മയെ ഹാരാർപ്പണം ചെയ്തു. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ മുൻ ചെയർമാൻ ഒ.പി ഭട്ട്, ഡോ. സഞ്ജയ് ദുവാ, പനവേൽ മുനിസിപ്പൽ കമ്മീഷണർ സന്തോഷ് ഷെട്ടി എന്നിവരും അമ്മയെ ഹാരാർപ്പണം ചെയ്തു അനുഗ്രഹം ഏറ്റുവാങ്ങി

പനവേലിന് അടുത്ത് മാതാമാതാ അമൃതാനന്ദമയീ മഠം ദത്തെടുത്ത റൺ സോയി ഗ്രാമ നിവാസികൾക്ക് അശ്രമം നൽകിയ വസ്ത്രം അമ്മയുടെ സാന്നിധ്യത്തിൽ വിദ്യാ ബാലൻ വിതരണം ചെയ്തു. തുടർന്നു നടന്ന സത്സംഗത്തിൽ ജീവതത്തിൽ അനുഷ്ഠിക്കേണ്ട മൗലിക ധർമ്മങളെ കുറിച്ച് അമ്മ ഉദ്ബോധിപ്പിച്ചു. അമ്മയുടെ നേതൃത്വത്തിൽ മഠം വൈസ് ചെയർമാൻ സ്വാമി അമൃത സ്വരൂപാനന്ദപുരി, സ്വാമി അമൃതാന്മാനന്ദപുരി എന്നിവർ ഭജന ഗീതങ്ങൾ ആലപിച്ചു.

ശ്രുതിയും താളവും തെറ്റിയ സംഗീതമാകരുത് നമ്മുടെ ജീവിതം- അമൃതാനന്ദമയീ ദേവി

അതിവേഗത്തിന്‍റെ കാലഘട്ടത്തിൽ സ്നേഹവും കരുണയും നഷ്ടപ്പെട്ടു ജീവിക്കുന്നത് ശ്രുതിയും താളവും തെറ്റിയ സംഗീതം പോലെയാകുമെന്ന് മാതാ അമൃതാനന്ദമയി ദേവി. തിരക്കിൽ നിന്ന് തിരക്കിലേക്ക് പാഞ്ഞുകൊണ്ടിരിക്കുന്നതിനിടയിൽ അന്യോന്യം സംസാരിക്കാനും പുഞ്ചിരിക്കാനും കൂടി എല്ലാവരും മറക്കുന്നു. അടുത്ത കാലത്ത് കേരളം നേരിട്ട മഹാമാരിയിലും പ്രളയത്തിലും എല്ലാവരും അനുഭവിച്ച ദുരിതങ്ങൾ കണ്ണു തുറപ്പിക്കുന്നതായിരുന്നു. ആ ദിവസങ്ങളിൽ കഷ്ടപ്പാടും ദുരിതങ്ങളും മറ്റൊരാളിന്‍റേത് എന്ന് വിചാരിക്കാതെ എല്ലാവരും അന്യോന്യം സഹായിച്ചും കഴിഞ്ഞു. ഈ മനോഭാവമാണ് എല്ലാ കാലത്തും ഉണ്ടാവേണ്ടതെന്നും അമ്മ പറഞ്ഞു. പ്രളയകാലത്ത് എല്ലാവരുടെയും കൈയ്യിൽ എടിഎം കാർഡ് ഉണ്ടായിരുന്നെങ്കിലും അതുകൊണ്ട് പ്രയോജനം ലഭിച്ചില്ല. മൊബൈൽ ഫോൺ പ്രവർത്തനരഹിതമായി. മനുഷ്യ പറ്റുള്ളവരുടെ സഹജീവി സ്നേഹമാണ് അന്നു പലരുടെയും ജീവൻ രക്ഷിച്ചതെന്ന് അമ്മ പറഞ്ഞു.

അമ്മയുടെ സന്നിധിയിൽ ഉള്ളിലെ വേദനകൾ മിഴിനിരീലൂടെ മാറുന്നു- വിദ്യാ ബാലൻ

എന്‍റെ കുട്ടിക്കാലത്തു ചെമ്പൂരിൽ എത്തുന്ന അമ്മയുടെ മുൻപിൽ ആയിരങൾ ദർശനത്തിന് എത്തുന്നത് കണ്ടിട്ടുണ്ട്. പക്ഷേ അമ്മയുടെ സ്നേഹ ആലിംഗനത്തിൽ അമരുമ്പോൾ, അവർ പരിസരം മറന്ന് കരയുന്നത് കണ്ട് അത്ഭുതപ്പെട്ടിണ്ടെന്ന് നടി വിദ്യാ ബാലൻ പറഞ്ഞു. മറ്റുള്ളവരെ കരയിക്കുന്ന അമ്മയുടെ സന്നിധിയിൽ എത്തിയപ്പോൾ താനും കരഞ്ഞുപോയി. സ്നേഹത്തിന്‍റെ അവതാരമാണ് അമ്മ. അമ്മയുടെ സന്നിധിയിൽ ഉള്ളിലെ വേദനകൾ മിഴിനിരീലൂടെ മാറുമെന്ന് താൻ മനസ്സിലാക്കിയെന്നും വിദ്യ പറഞ്ഞു.

കാലവും ദേശവും കടന്ന സ്നേഹ സ്പർശമാണ് അമ്മ- പ്രശാന്ത് ഠാക്കൂർ

ഭുഖണ്ഡങ്ങൾ കടന്ന അമ്മയുടെ സ്നേഹസ്പർശം മാനവരാശിയുടെ അനുഗ്രഹമാണെന്ന് പ്രശാന്ത് ഠാക്കൂർ എം.എൽഎ പറഞ്ഞു. മഹാരാഷ്ട്ര മുഖ്യമന്ത്രിയെ പ്രതിനിധികരിച്ച് അമ്മയുടെ സേവനങ്ങൾക്ക് അദ്ദേഹം നന്ദി പറഞ്ഞു. സിഡ്കോയുടെ വികസന പ്രവർത്തനങ്ങൾക്ക് അമ്മയുടെ അനുഗ്രഹവും മഠത്തിന്‍റെ സഹായവും ഉണ്ടാകണമെന്ന് അദ്ദേഹം അഭ്യർഥിച്ചു.


വാർത്തകൾ

Sign up for Newslettertop