Flash News
Archives

Americas

prabhas-gets-slapped-by-an-excited-fan

അമേരിക്കയിലെത്തിയ പ്രഭാസിന്‍റെ മുഖത്തടിച്ച് പെൺകുട്ടി

Published:06 March 2019

വിമാനത്താവളത്തിൽ പ്രഭാസിനെ കണ്ട സന്തോഷത്തില്‍ പെൺകുട്ടി ഓടിയെത്തുന്നതും ഫോട്ടോയ്ക്കായി പോസ് ചെയ്യുന്നതും ദൃശ്യങ്ങളില്‍ വ്യക്തമാണ്.

നടൻ പ്രഭാസിന്‍റെ മുഖത്തടിക്കുന്ന പെൺകുട്ടിയുടെ വീഡിയോ വൈറലാകുന്നു. ഷൂട്ടിങ് ആവശ്യങ്ങൾക്കായി അമേരിക്കയിലെത്തിയ പ്രഭാസിനാണ് സുന്ദരിയായ ആരാധികയുടെ മർദനമേൽക്കേണ്ടി വന്നത്. ബാഹുബലിയെന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ നടനാണ് പ്രഭാസ്. പുതിയ ചിത്രമായ സഹോയുടെ ഷൂട്ടിങ് തിരക്കിലാണ് താരമിപ്പോള്‍. ഇതിനിടെയാണ് രസകരമായ സംഭവം നടന്നത്. 

വിമാനത്താവളത്തിൽ പ്രഭാസിനെ കണ്ട സന്തോഷത്തില്‍ പെൺകുട്ടി ഓടിയെത്തുന്നതും ഫോട്ടോയ്ക്കായി പോസ് ചെയ്യുന്നതും ദൃശ്യങ്ങളില്‍ വ്യക്തമാണ്. സെല്‍ഫിയെടുത്ത ശേഷം പ്രിയ താരത്തെ അടുത്തു കണ്ട സന്തോഷത്തില്‍ മുഖത്തടിച്ച ശേഷം പെൺകുട്ടി ഓടിമറയുന്നതാണ് വീഡിയോയിൽ. അടിയേറ്റ പ്രഭാസ് ഒരു ചെറു ചിരിയോടെ മുഖം തടവുന്നതും ദൃശ്യങ്ങളില്‍ കാണാം.

 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by et telugu (@et_telugu) on

 


വാർത്തകൾ

Sign up for Newsletter



top