Flash News
Archives

Others

indian-dentist-preethi-reddy-murdered-australia

ഓസ്ട്രേലിയിൽ ഇന്ത്യൻ ഡോക്‌ടറെ വെട്ടി നുറുക്കി സ്യൂട്ട് കേസിലാക്കി

Published:06 March 2019

കി​ഴ​ക്ക​ൻ സി​ഡ്നി​യി​ൽ വ​ഴി​യ​രി​കി​ൽ നി​ർ​ത്തി​യി​ട്ടി​രു​ന്ന കാ​റി​ൽ സ്യൂ​ട്ട്കേ​സി​നു​ള്ളി​ലാ​ണ് മൃ​ത​ദേ​ഹം കാ​ണ​പ്പെ​ട്ട​ത്. ചൊ​വ്വാ​ഴ്ച കിം​ഗ്സ്ഫോ​ർ​ഡി​ലെ സ്ട്രാ​ച്ച​ൻ ലെ​യ്നി​ൽ ഇ​വ​രു​ടെ കാ​ർ നി​ർ​ത്തി​യി​ട്ടി​രി​ക്കു​ന്ന​താ​യി ക​ണ്ടെ​ത്തി.

മെ​ൽ​ബ​ൺ: ഇന്ത്യക്കാരിയായ യുവ ദന്ത ഡോക്‌ടറെ ഓസ്ട്രേലിയിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. പ്രീതി റെഡ്ഡി(32) യാണ് കൊല്ലപ്പെട്ടത്. ഞായറാഴ്ച്ചയാണ് പ്രീതിയെ കാണാതായത്. ജോ​ർ​ജ് സ്ട്രീ​റ്റി​ലെ മ​ക്ഡോ​ണ​ൾ​ഡ് ലൈ​നി​ലാ​ണ് പ്രീ​തി​യെ അ​വ​സാ​ന​മാ​യി ക​ണ്ട​ത്.

പിന്നീട് നടത്തിയ അന്വേഷണത്തിൽ കി​ഴ​ക്ക​ൻ സി​ഡ്നി​യി​ൽ വ​ഴി​യ​രി​കി​ൽ നി​ർ​ത്തി​യി​ട്ടി​രു​ന്ന കാ​റി​ൽ സ്യൂ​ട്ട്കേ​സി​നു​ള്ളി​ലാ​ണ് മൃ​ത​ദേ​ഹം കാ​ണ​പ്പെ​ട്ട​ത്. ചൊ​വ്വാ​ഴ്ച കിം​ഗ്സ്ഫോ​ർ​ഡി​ലെ സ്ട്രാ​ച്ച​ൻ ലെ​യ്നി​ൽ ഇ​വ​രു​ടെ കാ​ർ നി​ർ​ത്തി​യി​ട്ടി​രി​ക്കു​ന്ന​താ​യി ക​ണ്ടെ​ത്തി. ഇ​തി​നെ തു​ട​ർ​ന്ന് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് സ്യൂ​ട്ട്കേ​സി​നു​ള്ളി​ൽ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​തെ​ന്ന് അ​ധി​കൃ​ത​ർ പ​റ​ഞ്ഞു.

ഞാ​യ​റാ​ഴ്ച സെ​ന്‍റ്.​ലി​യ​നാ​ർ​ഡ്സി​ൽ ന​ട​ന്ന ഡെ​ന്‍റ​ൽ കോ​ൺ​ഫ​റ​ൻ​സി​ൽ പ്രീ​തി പ​ങ്കെ​ടു​ത്തി​രു​ന്നു. അ​ന്ന് രാ​വി​ലെ 11 ന് ​കു​ടും​ബ​വു​മാ​യി പ്രീ​തി സം​സാ​രി​ക്കു​ക​യും ചെ​യ്തി​രു​ന്നു. രാ​വി​ല​ത്തെ ഭ​ക്ഷ​ണ​ത്തി​നു ശേ​ഷം വീ​ട്ടി​ലേ​ക്ക് എ​ത്തു​മെ​ന്നാ​ണ് ഇ​വ​ർ അ​റി​യി​ച്ച​ത്. എ​ന്നാ​ൽ എ​ത്താ​തി​രു​ന്ന​തി​നെ തു​ട​ർ​ന്ന് കു​ടും​ബം പൊലീ​സി​ൽ വി​വ​രം അ​റി​യി​ക്കു​ക​യാ​യി​രു​ന്നു.

പ്രീ​തി​യു​ടെ ശ​രീ​ര​ത്തി​ൽ നി​ര​വ​ധി ത​വ​ണ വെ​ട്ടേ​റ്റി​ട്ടു​ണ്ട്. സി​ഡ്നി​യി​ലെ പ്ര​മു​ഖ വാ​ണി​ജ്യ കേ​ന്ദ്ര​മാ​യ സി​ബി​ഡി​യി​ലു​ള്ള മാ​ർ​ക്ക​റ്റ് സ്ട്രീ​റ്റി​ലെ ഹോ​ട്ട​ലി​ൽ പ്രീ​തി​യും മു​ൻ കാ​മു​ക​നും ഞാ​യ​റാ​ഴ്ച ത​ങ്ങി​യി​രു​ന്ന​താ​യി പൊ​ലീ​സ് ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്. ഇ​യാ​ളെ റോ​ഡ് അ​പ​ക​ട​ത്തി​ൽ മ​രി​ച്ച​താ​യും ക​ണ്ടെ​ത്തി. മ​ന​പൂ​ർ​വം സൃ​ഷ്ടി​ച്ച അ​പ​ക​ട​മാ​യി​രു​ന്നെ​ന്നാ​ണ് പൊലീ​സ് നി​ഗ​മ​നം.


വാർത്തകൾ

Sign up for Newsletter



top