Flash News
Archives

Other news

pv-sindhu-all-england-championship-2019

ഒ​ന്നാം വ​ട്ടം ക​ട​ക്കാ​തെ സി​ന്ധു

Published:06 March 2019

ക​രി​യ​റി​ലെ നേ​ർ​ക്കു​നേ​ർ പോ​രി​ൽ  കൊ​റി​യ​ൻ താ​ര​ത്തി​നു​മേ​ൽ സി​ന്ധു​വി​ന് മു​ൻ​തൂ​ക്ക​മു​ണ്ടാ​യി​രു​ന്നു. എ​ന്നാ​ൽ അ​ടു​ത്തി​ടെ ന​ട​ന്ന ക​ളി​ക​ളി​ൽ ഹ്യൂ​നി​നാ​യി​രു​ന്നു ജ​യം. അ​തി​ന്‍റെ ആ​വ​ർ​ത്ത​ന​മാ​യി ഇ​ത്ത​വ​ണ​ത്തെ അ​ങ്ക​വും. ആ​ദ്യ ഗെ​യി​മി​ന്‍റെ ആ​രം​ഭ​ത്തി​ൽ സി​ന്ധു 6-3ന് ​മു​ന്നി​ൽ​ക്ക​യ​റി.

ല​ണ്ട​ൻ: ഓ​ൾ ഇം​ഗ്ല​ണ്ട് ഓ​പ്പ​ൺ ബാ​ഡ്മി​ന്‍റ​ൺ ചാം​പ്യ​ൻ​ഷി​പ്പി​ൽ ഇ​ന്ത്യ​ൻ സൂ​പ്പ​ർ താ​രം പി.​വി. സി​ന്ധു​വി​ന്‍റെ കി​രീ​ട സ്വ​പ്നം വി​ട​രും​മു​ൻ​പേ പൊ​ഴി​ഞ്ഞ പൂ​വാ​യി​മാ​റി. ചാം​പ്യ​ൻ പ​ട്ടം മാ​ത്രം ഉ​ന്ന​മി​ട്ടെ​ത്തി​യ സി​ന്ധു​വി​നെ ദ​ക്ഷി​ണ കൊ​റി​യ​യു​ടെ സ​ങ് ജി ​ഹ്യൂ​ൻ ആ​ദ്യ റൗ​ണ്ടി​ൽ ഞെ​ട്ടി​ച്ചു. 16-21, 22-20, 18-21 എ​ന്ന സ്കോ​റി​ന് സി​ന്ധു​വി​ന്‍റെ തോ​ൽ​വി.

ക​രി​യ​റി​ലെ നേ​ർ​ക്കു​നേ​ർ പോ​രി​ൽ  കൊ​റി​യ​ൻ താ​ര​ത്തി​നു​മേ​ൽ സി​ന്ധു​വി​ന് മു​ൻ​തൂ​ക്ക​മു​ണ്ടാ​യി​രു​ന്നു. എ​ന്നാ​ൽ അ​ടു​ത്തി​ടെ ന​ട​ന്ന ക​ളി​ക​ളി​ൽ ഹ്യൂ​നി​നാ​യി​രു​ന്നു ജ​യം. അ​തി​ന്‍റെ ആ​വ​ർ​ത്ത​ന​മാ​യി ഇ​ത്ത​വ​ണ​ത്തെ അ​ങ്ക​വും. ആ​ദ്യ ഗെ​യി​മി​ന്‍റെ ആ​രം​ഭ​ത്തി​ൽ സി​ന്ധു 6-3ന് ​മു​ന്നി​ൽ​ക്ക​യ​റി. എ​ന്നാ​ൽ ഷോ​ട്ടു​ക​ൾ ജ​ഡ്ജ് ചെ​യ്യു​ന്ന​തി​ൽ പി​ഴ​വു വ​രു​ത്തി​യ സി​ന്ധു എ​തി​രാ​ളി​ക്ക് തി​രി​ച്ചു​വ​ര​വി​ന് അ​വ​സ​രം ന​ൽ​കി. ആ​ക്ര​മി​ച്ചു​ക​ളി​ച്ച ഹ്യൂ​ൻ 11-8ന്‍റെ മേ​ൽ​ക്കൈ കൈ​വ​രി​ച്ചു. റാ​ലി​ക​ളി​ൽ ആ​ധി​പ​ത്യം നേ​ടി​യ സി​ന്ധു തു​ട​ർ പോ​യി​ന്‍റു​ക​ളി​ലൂ​ടെ സ്കോ​ർ 11-11ൽ ​എ​ത്തി​ച്ചെ​ങ്കി​ലും പി​ന്നീ​ട് ടൈ​മി​ങ് പാ​ളി. സി​ന്ധു തു​ട​ർ​ച്ച​യാ​യ പി​ഴ​വു​ക​ൾ വ​രു​ത്തി​യ​തോ​ടെ ഹ്യൂ​ൻ ഗെ​യിം പോ​ക്ക​റ്റി​ലാ​ക്ക‌ു​ക​യും ചെ​യ്തു.

കോ​ർ​ട്ട് മാ​റ്റ​ത്തി​നു​ശേ​ഷം ഹ്യൂ​ൻ 11-8ന്‍റെ ആ​ധി​കാ​രി​ക​ത കൈ​വ​രി​ച്ചു. ഒ​രു ഘ​ട്ട​ത്തി​ൽ സ്കോ​ർ 13-13ൽ ​എ​ത്തി​ച്ചേ​ർ​ന്നു. പി​ന്നെ വീ​ണ്ടും ഹ്യൂ​നി​ന്‍റെ മു​ന്നേ​റ്റം, 18-14. പ​ക്ഷേ, 17-18 എ​ന്ന​തി​ലേ​ക്ക് സി​ന്ധു വ്യ​ത്യാ​സം കു​റ​ച്ചു. മൂ​ന്ന് മാ​ച്ച് പോ​യി​ന്‍റു​ക​ൾ അ​തി​ജീ​വി​ച്ച സി​ന്ധു ക്രോ​സ് കോ​ർ​ട്ട് റി​ട്ടേ​ണി​ലൂ​ടെ​യും സ്മാ​ഷി​ലൂ​ടെ​യും ക​ത്തി​ക്ക​യ​റി ഗെ​യിം പി​ടി​ച്ചെ​ടു​ത്ത് മ​ത്സ​ര​ത്തി​ലേ​ക്ക് തി​രി​ച്ചു​വ​ന്നു. വി​ധി​നി​ർ​ണാ​യ​ക മൂ​ന്നാം ഗെ​യി​മി​ൽ റാ​ലി​ക​ളി​ലൂ​ടെ ഇ​രു​വ​രും ഗാ​ല​റി​യെ ത്ര​സി​പ്പി​ച്ചു.

പ​തി​യെ മു​ൻ​തൂ​ക്കം നേ​ടി​യ ഹ്യൂ​ൻ 15-9ന്‍റെ ലീ​ഡ് സ്വ​ന്ത​മാ​ക്കി. ഒ​ടു​വി​ൽ ഏ​ഴു മാ​ച്ച് പോ​യി​ന്‍റു​ക​ൾ ഹ്യൂ​ൻ നേ​ടി​യെ​ടു​ത്തു. അ​തി​ൽ അ​ഞ്ചെ​ണ്ണം സി​ന്ധു ര​ക്ഷ​പെ​ടു​ത്തി​യെ​ങ്കി​ലും അ​ന്തി​മ വി​ജ​യം ഹ്യൂ​നി​നൊ​പ്പം നി​ന്നു. പു​രു​ഷ വി​ഭാ​ഗ​ത്തി​ലെ ഇ​ന്ത്യ​ൻ പോ​രി​ൽ എ​ച്ച്.​എ​സ്. പ്ര​ണോ​യി​യെ  21-19 21-19ന് ​ബി. സാ​യി പ്ര​ണീ​ത് മ​റി​ക​ട​ന്ന​തും ശ്ര​ദ്ധേ​യ​മാ​യ മ​ത്സ​ര​ഫ​ല​ങ്ങ​ളി​ൽ​പ്പെ​ട്ടു. 
 


വാർത്തകൾ

Sign up for Newsletter



top