Flash News
Archives

Other news

vijender-singh-american-professional-circuit

അ​മെ​രി​ക്ക​യി​ൽ ഇ​ടി​മു​ഴ​ക്കം തീ​ർ​ക്കാ​ൻ വി​ജേ​ന്ദ​ർ

Published:06 March 2019

ഏ​പ്രി​ൽ പ​ന്ത്ര​ണ്ടി​നാ​വും വി​ജേ​ന്ദ​ർ അ​മെ​രി​ക്ക​യി​ലെ ഇ​ടി​ക്കൂ​ട്ടി​ലി​റ​ങ്ങു​ക. എ​ട്ടു റൗ​ണ്ടാ​യി​രി​ക്കും മ​ത്സ​രം. വി​ജേ​ന്ദ​റി​ന്‍റെ എ​തി​രാ​ളി​യെ ഇ​തു​വ​രെ നി​ശ്ച​യി​ച്ചി​ട്ടി​ല്ല

ലോ​സ് ആ​ഞ്ച​ല​സ്: ഇ​ന്ത്യ​ൻ ബോ​ക്സി​ങ്ങി​ലെ സൂ​പ്പ​ർ താ​രം വി​ജേ​ന്ദ​ർ സി​ങ് അ​മെ​രി​ക്ക​ൻ പ്രൊ​ഫ​ഷ​ണ​ൽ സ​ർ​ക്യൂ​ട്ടി​ൽ അ​ര​ങ്ങേ​റ്റ​ത്തി​നൊ​രു​ങ്ങു​ന്നു. ഏ​പ്രി​ൽ പ​ന്ത്ര​ണ്ടി​നാ​വും വി​ജേ​ന്ദ​ർ അ​മെ​രി​ക്ക​യി​ലെ ഇ​ടി​ക്കൂ​ട്ടി​ലി​റ​ങ്ങു​ക. എ​ട്ടു റൗ​ണ്ടാ​യി​രി​ക്കും മ​ത്സ​രം. വി​ജേ​ന്ദ​റി​ന്‍റെ എ​തി​രാ​ളി​യെ ഇ​തു​വ​രെ നി​ശ്ച​യി​ച്ചി​ട്ടി​ല്ല. മ​ത്സ​ര​ത്തി​ന് മു​ൻ​പാ​യി വി​ഖ്യാ​ത ട്രെ​യ്ന​ർ ഫ്രെ​ഡി റോ​ച്ചി​ന് കീ​ഴി​ൽ വി​ജേ​ന്ദ​ർ പ​രി​ശീ​ല​നം ആ​രം​ഭി​ച്ചി​ട്ടു​ണ്ട്.

ലോ​ക ബോ​ക്സി​ങ്ങി​ലെ ഇ​തി​ഹാ​സ തു​ല്യ​നാ​യ വ്യ​ക്തി​യു​ടെ മേ​ൽ​നോ​ട്ട​ത്തി​ൽ പ​രി​ശീ​ലി​ക്കാ​ൻ ക​ഴി​യു​ന്ന​തി​ൽ സ​ന്തോ​ഷ​മു​ണ്ടെ​ന്ന് വി​ജേ​ന്ദ​ർ പ​റ​ഞ്ഞു. വി​ജേ​ന്ദ​റി​ന് പ്ര​തി​ഭ​യും ചാം​പ്യ​നാ​കാ​നു​ള്ള അ​ഭി​നി​വേ​ശ​വു​മു​ണ്ടെ​ന്ന് റോ​ച്ച് പ​റ​ഞ്ഞു.  പ്രൊ​ഫ​ഷ​ണ​ൽ ബോ​ക്സി​ങ് രം​ഗ​ത്തേ​ക്കു തി​രി​ഞ്ഞ വി​ജേ​ന്ദ​ർ ഇ​തു​വ​രെ​യു​ള്ള പ​ത്ത് പോ​രാ​ട്ട​ങ്ങ​ളി​ൽ ഒ​ന്നി​ൽ​പ്പോ​ലും പ​രാ​ജ​യ​മ​റി​ഞ്ഞി​രു​ന്നി​ല്ല. 


വാർത്തകൾ

Sign up for Newsletter



top