21
July 2019 - 1:30 am IST

Download Our Mobile App

Flash News
Archives

Religious

kidangoor-temple-festival

കിടങ്ങൂർ ഉത്സവം 12ന് കൊടിയേറും, 17ന് കാവടി ഘോഷയാത്ര

Published:08 March 2019

ശ്രീ സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിലെ ഉത്സവം 12ന് കൊടിയേറും. 21ന് ആറാട്ടോടെ സമാപിക്കും. 17നാണു കട്ടച്ചിറയിൽ നിന്നുള്ള കാവടി ഘോഷയാത്ര.

കോട്ടയം: കിടങ്ങൂര്‍ ശ്രീ സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിലെ ഉത്സവം 12ന് കൊടിയേറും. 21ന് ആറാട്ടോടെ സമാപിക്കും. 17നാണു കട്ടച്ചിറയിൽ നിന്നുള്ള കാവടി ഘോഷയാത്ര.

ചെന്നൈ രാമകൃഷ്ണ മൂർത്തി, മാതംഗി സത്യമൂര്‍ത്തി എന്നിവരുടെ സംഗീത സദസ്, ചലച്ചിത്രതാരങ്ങളായ സരയു മോഹൻ, പാരിസ് ലക്ഷ്മി എന്നിവരുടെ നൃത്തനൃത്യങ്ങൾ, മേജര്‍സെറ്റ് കഥകളി,  തുടങ്ങി വിപുലമായ പരിപാടികളോടെയാകും ഉത്സവമെന്നു ദേവസ്വം മാനെജർ എൻ.പി. ശ്യാംകുമാർ, സെക്രട്ടറി ശ്രീജിത് കെ. നമ്പൂതിരി, അസിസ്റ്റന്‍റ് മാനെജർ എസ്. നാരായണൻ നമ്പൂതിരി എന്നിവർ പത്രസമ്മേളനത്തിൽ അറിയിച്ചു.

12ന് രാവിലെ എട്ടിന് പഞ്ചവിംശതി കലശം. തുടര്‍ന്ന് കൊടിക്കയര്‍, കൊടിക്കൂറ സമര്‍പ്പണം. വൈകിട്ട് 6.30നു കലാപരിപാടികളുടെ ഉദ്ഘാടനം. തുടർന്ന് ഭക്തിഗാനസുധ. 9ന് കൊടിയേറ്റ്. 9.15 മുതല്‍ ഭരതനാട്യം.

13ന് രാവിലെ 8ന് ശ്രീബലി, 12.30ന് ഉത്സവബലി ദർശനം, 3 മുതൽ പകലരങ്ങ്, കഥകളി, 4ന് ചാക്യാര്‍കൂത്ത്, 5 മതൽ സംഗീതസദസുകൾ, 7.30ന് നൃത്തനൃത്യങ്ങൾ, 9ന് കൊടിക്കീഴിൽ വിളക്ക്, 11ന് കഥകളി.

14ന് രാവിലെ 8ന് ശ്രീബലി, 12.30ന് ഉത്സവബലി ദർശനം,4ന് ചാക്യാര്‍കൂത്ത്, 5ന് സംഗീതസദസ്, തുടർന്ന് ഭരതനാട്യം, 9ന് വിളക്ക്. 

15ന്  രാവിലെ 8ന് ശ്രീബലി, 12ന് ഓട്ടൻതുള്ളൽ, 12.30ന് ഉത്സവബലി ദർശനം,4ന് ചാക്യാര്‍കൂത്ത്, 6ന് സംഗീതസദസ്, 9ന് വിളക്ക്, 10.30ന് കഥകളി.

16ന് രാവിലെ 8ന് ശ്രീബലി, 12ന് ഓട്ടൻതുള്ളൽ, 12.30ന് ഉത്സവബലി ദർശനം,4.30ന്ന് ചാക്യാര്‍കൂത്ത്, ഭക്തിഗാനസുധ, നൃത്തനൃത്യങ്ങൾ, 9 മുതൽ വിളക്ക്, 10.30ന് മേജർസെറ്റ് കഥകളി.

17ന് രാവിലെ ഏഴു മുതൽ കാവടി ഘോഷയാത്രയും അഭിഷേകവും. 10.30ന് ശ്രീബലി, 12.30ന് ഉത്സവബലി ദർശനം, 1.30ന് ഓട്ടൻതുള്ളൽ, 4ന് ചാക്യാർകൂത്ത്, 5.30ന് കാഴ്ചശ്രീബലി, കിഴക്കേനടയിൽ പാണ്ടിമേളം, 8.30ന് പുല്ലാങ്കുഴൽ കച്ചേരി, 10.30ന് വിളക്ക്.

18ന് രാവിലെ 8ന് ശ്രീബലി, 12ന് ഓട്ടൻതുള്ളൽ, 12.30ന് ഉത്സവബലി ദർശനം,4ന് ചാക്യാര്‍കൂത്ത്, 5.30ന് കാഴ്ചശ്രീബലി, പഞ്ചവാദ്യം, പിന്നണി ഗായകൻ വി. ദേവാനന്ദ് അവതരിപ്പിക്കുന്ന ഭക്തിഗാനമേള, തുടർന്ന് വിളക്ക്.

19ന് രാവിലെ 8ന് ശ്രീബലി, 12.30ന് ഓട്ടൻതുള്ളൽ, 1.30ന് ഉത്സവബലി ദർശനം,4ന് ചാക്യാര്‍കൂത്ത്, 5.30ന് കാഴ്ചശ്രീബലി, പഞ്ചവാദ്യം, 9.45ന് സംഗീതസദസ്, 11ന് വലിയവിളക്ക്.

20ന് രാവിലെ 8ന് ശ്രീബലി, 12.30ന് ഓട്ടൻതുള്ളൽ, 1.30ന് ഉത്സവബലി ദർശനം,4ന് ചാക്യാര്‍കൂത്ത്, 5.30ന് കാഴ്ചശ്രീബലി, കുടമാറ്റം, 10.30ന് സരയു മോഹനും സംഘവും അവതരിപ്പിക്കുന്ന ഡാൻസ്, തുടർന്ന് പള്ളിവേട്ട.

21ന് രാവിലെ 9ന് ശ്രീബലി, 12ന് മഹാപ്രസാദമൂട്ട്, സംഗീതസദസുകൾ, 4.30ന് ആറാട്ട് പുറപ്പാട്, 6.30ന് പാരിസ് ലക്ഷ്മി അവതരിപ്പിക്കുന്ന ഡാൻസ്, 8.3ന് തൃക്കിടങ്ങൂരപ്പൻ സഹായനിധി വിതരണം, 10ന് ചെന്നൈ രാമകൃഷ്ണമൂർത്തി അവതരിപ്പിക്കുന്ന സംഗീതസദസ്, പുലർച്ചെ രണ്ടിന് ആറാട്ടുവരവ്, കൊടിയിറക്ക്.


വാർത്തകൾ

Sign up for Newsletter



top