Flash News
Archives

Other news

Swapna-Barman

വേദനകളില്ലാതെ സ്വപ്നക്കിനി കുതിച്ചു പായാം

Published:09 March 2019

മുൻപ് അഡിഡാസ് സ്വപ്നയെ ജർമനിയിലെ ഹെർസോഗെനോറച്ചിലുള്ള അത്‌ലറ്റ് സർവീസസ് ലാബിലെത്തിച്ചിരുന്നു ഇവിടെ വച്ച് താരത്തിന്‍റെ കാലുകൾ പരിശോധിക്കുകയും അളവെടുക്കുകയും ചെയ്ത ശേഷമാണ് പുതിയ സ്പൈക്ക് നിർമിച്ച് നൽകിയത്.

കോൽക്കത്ത: ഹെപ്റ്റാത്തലൺ താരം സ്വപ്ന ബർമന് ഇനി ആഗ്രഹങ്ങൾക്കൊത്ത് കുതിക്കാം. കാരണം തന്‍റെ ആറു വിരലുകൾക്കും പാകമായ സ്പൈക്ക് സ്വപ്നയക്ക് കിട്ടി. ട്രാക്കിൽ കുതിച്ചു പായുമ്പോഴും സ്വപ്നയ്ക്ക് തടസമായിരുന്നത് സ്വന്തം കാലുകൾ തന്നെയായിരുന്നു. ഇരുകാലിലും ആറു വിരലുകൾ വീതമുള്ള സ്വപ്നയ്ക്ക് ഒരിക്കലും പാകമായ സ്പൈക്കുകൾ ലഭിക്കാറുണ്ടായിരുന്നില്ല.

ജർമൻ കായികവസ്തു നിർമാണ കമ്പനിയായ അഡിഡാസാണ് താരത്തിന് പാകമായ സ്പൈക്ക് നിർമിച്ചു നൽകിയത്. കഴിഞ്ഞ ദിവസം സ്വപ്നയക്ക് ഇത് കൈമാറുകയും ചെയ്തു. മുൻപ് അഡിഡാസ് സ്വപ്നയെ ജർമനിയിലെ ഹെർസോഗെനോറച്ചിലുള്ള അത്‌ലറ്റ് സർവീസസ് ലാബിലെത്തിച്ചിരുന്നു ഇവിടെ വച്ച് താരത്തിന്‍റെ കാലുകൾ പരിശോധിക്കുകയും അളവെടുക്കുകയും ചെയ്ത ശേഷമാണ് പുതിയ സ്പൈക്ക് നിർമിച്ച് നൽകിയത്.

പുതിയ ജോഡി സ്പൈക്ക് കിട്ടിയതിൽ സന്തോഷമുണ്ടെന്നും വേദനകൂടാതെ തന്‍റെ പ്രകടനം മെച്ചപ്പെടുത്തുന്നതിനെപ്പറ്റി ചിന്തിക്കാനുവുമെന്നും സ്വപ്ന പറഞ്ഞു. 2018 ലെ ജക്കാർത്ത ഏഷ്യൻ ഗെയിംസിലും 2017 ലെ ഏഷ്യൻ ചാംപ്യൻഷിപ്പിലും ഹെപ്റ്റാത്തലണിൽ സ്വപ്ന സ്വർണം നേടിയിരുന്നു.

 


വാർത്തകൾ

Sign up for Newsletter



top