കൊവിഡ് വ്യാപനം: മലപ്പുറത്ത് എട്ടിടത്ത് നിരോധനാജ്ഞ
പ്രതിദിന മരണം 2,000 കടന്നു, ദിവസം രോഗികൾ മൂന്നു ലക്ഷത്തിനടുത്ത്
സംസ്ഥാനത്ത് കൂടുതൽ നിയന്ത്രണങ്ങൾ; ശനി, ഞായർ ദിവസങ്ങളിൽ അവശ്യ സർവീസുകൾ മാത്രം
മുംബൈയിലെ ആശുപത്രിയിൽ ഓക്സിജൻ ടാങ്ക് ചോർന്നു; 22 രോഗികൾ മരിച്ചു
Published:14 February 2018
ന്യൂഡല്‍ഹി: പ്രായപൂര്‍ത്തിയായ സ്ത്രീക്ക് ഗര്‍ഭം അലസിപ്പിക്കണോ വേണ്ടയോ എന്ന് തീരുമാനിക്കാനുള്ള സ്വാതന്ത്ര്യമുണ്ടെന്ന് സുപ്രിംകോടതി. തന്റെ അനുമതിയില്ലാതെ ഗര്‍ഭഛിദ്രം നടത്തിയ ഭാര്യയില്‍ നിന്നും നഷ്ടപരിഹാരം ആവശ്യപ്പെട്ട് പഞ്ചാബ് സ്വദേശി സമര്‍പ്പിച്ച ഹര്‍ജി തള്ളിയ ഹൈക്കോടതി വിധി ശരിവെച്ചുകൊണ്ടാണ് ചരിത്രപരമായ വിധി സുപ്രീംകോടതി പുറപ്പെടുവിച്ചത്.
ഭാര്യയും ഭര്‍ത്താവും പിണങ്ങിക്കഴിയുന്ന സാഹചര്യത്തില്‍ ഭ്രൂണത്തെ നശിപ്പിക്കാനുള്ള ഭാര്യയുടെ തീരുമാനം ശരിയാണ്. പ്രായപൂർത്തിയായ സ്ത്രീ ഗര്‍ഭം ആഗ്രഹിക്കുന്നില്ലെങ്കിൽ അവളോ മറ്റുള്ളവരോ നഷ്ടപരിഹാരത്തിന് എങ്ങനെ ഉത്തരവാദിത്തം വഹിക്കും. മാനസിക പ്രശ്നമുള്ള ഒരു സ്ത്രീക്കുപോലും ഗര്‍ഭം അലസിപ്പിക്കാനുള്ള അവകാശമുണ്ടെന്നും കോടതി വ്യക്തമാക്കി. ചീഫ് ജസ്റ്റിസ് ദീപക് മിശ്ര, ജസ്റ്റിസുമാരായ എ.എം. ഖാന്‍വില്‍ക്കര്‍, ഡി.വൈ. ചന്ദ്രചൂഡ് എന്നിവരടങ്ങിയ ബെഞ്ചായിരുന്നു ഹർജി പരിഗണിച്ചത്.
വിവാഹശേഷം പരസ്പര സമ്മതത്തോടെയുള്ള ശാരീരികബന്ധത്തിന് സ്ത്രീ തയ്യാറായാൽ അതിന്റെ അർത്ഥം ഗർഭധാരണത്തിന് അവൾ സന്നദ്ധയാണ് എന്നല്ലെന്നും ഗർഭധാരണത്തിനും പ്രസവത്തിനും മാനസികമായ തയ്യാറെടുപ്പുകൾ നടത്താൻ ഓരോ സ്ത്രീക്കും അവകാശമുണ്ടെന്നും പരാതി തള്ളിക്കൊണ്ട് അന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടിയിരുന്നു.