ISL-2018-219
16
December 2018 - 4:17 am IST
Flash News
Archives

Analysis

പോ​രാ​ട്ടം ഗു​രു​വും ശി​ഷ്യ​നും ത​മ്മി​ൽ

Published:25 April 2018

# സു​നി​ൽ ഗ​വാ​സ്ക​ർ

 റോ​യ​ൽ ച​ല​ഞ്ചേ​ഴ്സ് ബാം​ഗ്ലൂ​ർ വി​ജ​യ​വ​ഴി​യി​ൽ തി​രി​ച്ചെ​ത്തി​യി​രി​ക്കു​ക​യാ​ണ്. എ.​ബി. ഡി​വി​ല്ല്യേ​ഴ്സ് എ​ന്ന താ​ര​ത്തോ​ടാ​ണ് ഇ​തി​ന് ന​ന്ദി പ​റ​യേ​ണ്ട​ത്. ഈ ​വി​ജ​യം തു​ർ​ന്നു പോ​കു​മെ​ന്ന പ്ര​തീ​ക്ഷ​യി​ലാ​ണ് ബാം​ഗ്ലൂ​ർ ആ​രാ​ധ​ക​ർ.

ചെ​ന്നൈ സൂ​പ്പ​ർ കി​ങ്സും റോ​യ​ൽ ച​ല​ഞ്ചേ​ഴ്സ് ബാം​ഗ്ലൂ​രും ത​മ്മി​ലു​ള്ള പോ​രാ​ട്ട​ത്തെ ഗു​രു​വും ശി​ഷ്യ​നും ത​മ്മി​ലു​ള്ള യു​ദ്ധ​മെ​ന്ന് വി​ളി​ക്കാ​ൻ നി​ങ്ങ​ൾ ത​യാ​റാ​കു​മോ?.  ഗു​രു മ​റ്റാ​രു​മ​ല്ല ക്രി​ക്ക​റ്റി​ൽ സ​മാ​ന​ത​ക​ളി​ല്ലാ​ത്ത താ​രം എം.​എ​സ്. ധോ​ണി​യും ശി​ഷ്യ​ൻ ന​വീ​ന ക്രി​ക്ക​റ്റി​ൽ നി​യ​ന്ത്രാ​ണാ​തീ​ത​നാ​യ താ​രം വി​രാ​ട് കോ​ഹ്‌​ലി​യും. വി​രാ​ട് ടെ​സ്റ്റി​ലും ഏ​ക​ദി​ന​ത്തി​ലും അ​ര​ങ്ങേ​റു​മ്പോ​ൾ ടീം ​ഇ​ന്ത്യ​യു​ടെ അ​മ​ര​ക്കാ​ര​ൻ എം.​എ​സ്. ധോ​ണി​യാ​യി​രു​ന്നു. ക്യാ​പ്റ്റ​ൻ കൂ​ളി​ന് കീ​ഴി​ലാ​ണ് കോ​ഹ്‌​ലി ടീം ​ഇ​ന്ത്യ​യു​ടെ പ​ക​രം വ​യ്ക്കാ​നി​ല്ലാ​ത്ത താ​ര​മാ​യി വ​ള​ർ​ന്ന​ത്. ടീം ​മീ​റ്റി​ങ്ങു​ക​ളി​ൽ സം​സാ​രി​ക്കു​മ്പോ​ൾ ത​ന്നെ താ​ര​ങ്ങ​ളി​ലു​ള്ള വി​ശ്വാ​സ​ത്തെ കു​റി​ച്ച് ധോ​ണി വാ​ചാ​ല​നാ​കു​ന്നു​ണ്ട്. കൂ​ടാ​തെ ക​ള​ത്തി​ൽ താ​ര​ങ്ങ​ൾ അ​നാ​യാ​സം ക​ളി​ക്കാ​ൻ അ​വ​സ​രം ന​ൽ​കു​ന്നു. മൈ​താ​ന​ത്ത് ഒ​രി​ക്ക​ൽ പോ​ലും താ​ൻ അ​തി​രു​വി​ട്ട് പെ​രു​മാ​റു​ന്നി​ല്ല. ഇ​തു​കൊ​ണ്ടാ​ണ് ധോ​ണി​യെ ക്യാ​പ്റ്റ​ൻ കൂ​ൾ എ​ന്ന് വി​ശേ​ഷി​പ്പി​ക്കു​ന്ന​ത്. 

ടീം ​വി​ക്ക​റ്റ് നേ​ടു​മ്പോ​ൾ മാ​ത്ര​മാ​ണ് ധോ​ണി​യു​ടെ മു​ഖ​ഭാ​വ​ത്തി​ൽ അ​ൽ​പ​മെ​ങ്കി​ലും മാ​റ്റം വ​രു​ന്ന​ത്. പ​ക്ഷേ, അ​തും അ​തി​രു​വി​ടാ​റി​ല്ല. മൈ​താ​ന​ത്ത് സ​ഹാ​താ​ര​ങ്ങ​ൾ തെ​റ്റു​വ​രു​ത്തു​ന്ന​ത് സ്വാ​ഭാ​വി​കം. കൃ​ത്യ​ത​യി​ല്ലാ​ത്ത ത്രോ​ക​ൾ​ക്ക് മു​ന്നി​ൽ, ഫീ​ൽ​ഡ​ർ​മാ​ർ ക്യാ​ച്ച് പാ​ഴാ​ക്കു​മ്പോ​ൾ, ബൗ​ള​ർ​മാ​ർ ബൗ​ണ്ട​റി സ​മ്മാ​നി​ക്കു​മ്പോ​ഴെ​ല്ലാം നാ​യ​ക​ൻ ധോ​ണി​യു​ടെ മു​ഖം ബി​ഗ് സ്ക്രീ​നി​ൽ കാ​ണി​ക്കു​ന്നി​ത് പ​തി​വാ​ണ്, ഈ ​അ​വ​സ​ര​ങ്ങ​ളി​ലൊ​ന്നും ധോ​ണി​യു​ടെ മു​ഖ​ത്ത് ഭാ​വ​വ്യ​ത്യാ​സം ക​ണ്ട് പി​ടി​ക്കാ​ൻ പ്ര​യാ​സ​മാ​ണ്. ധോ​ണി​യു​ടെ ഈ ​സ്വാ​ഭാ​വം ത​ന്നെ​യാ​ണ് അ​വ​സാ​ന നി​മി​ഷം പൊ​രു​താ​ൻ താ​ര​ങ്ങ​ളെ പ്രേ​രി​പ്പി​ക്കു​ന്ന​ത്. മൈ​താ​ന​ത്ത് വ​രു​ത്തി​യ തെ​റ്റു​ക​ൾ ഡ്രെ​സി​ങ്ങ് റൂ​മി​ന്‍റെ സ്വ​കാ​ര്യ​ത​യി​ൽ നാ​യ​ക​നോ​ട് ഏ​റ്റു​പ​റ​യാ​ൻ താ​ര​ങ്ങ​ൾ എ​ത്തി​യാ​ലും ധോ​ണി അ​തി​ന് ചെ​വി​കൊ​ടു​ക്കാ​റി​ല്ല. കാ​ര​ണം ധോ​ണി​ക്ക​റി​യാം അ​വ​ൻ ഇ​നി ആ ​തെ​റ്റ് ആ​വ​ർ​ത്തി​ക്കി​ല്ലെ​ന്ന്. 

ഇ​തി​ന് നേ​രേ വി​പ​രീ​ത​മാ​ണ് വി​രാ​ട് കോ​ഹ്‌​ലി​യു​ടെ സ്വ​ഭാ​വം. കോ​ഹ്‌​ലി​യു​ടെ കീ​ഴി​ൽ മൈ​താ​ന​ത്ത് ഇ​റ​ങ്ങു​ന്ന താ​രം മേ​ൽ​പ​റ​ഞ്ഞ തെ​റ്റു​ക​ൾ വ​രു​ത്തി​യാ​ൽ അ​ദ്ദേ​ഹ​ത്തി​ന്‍റെ മു​ഖ​ത്ത് നി​രാ​ശ നി​ഴ​ലി​ക്കും. പ​ല​പ്പോ​ഴും മൈ​താ​ന​ത്തെ വ​ലി​യ സ്ക്രീ​നി​ൽ ഇ​ത് എ​ടു​ത്ത് കാ​ണി​ക്കാ​റു​ണ്ട്. വി​ക്ക​റ്റ് വീ​ഴ്ച്ച​യി​ൽ അ​മി​ത​മാ​യി ആ​ഹ്ലാ​ദി​ക്കാ​റു​ള്ള കോ​ഹ്‌​ലി, ക്യാ​ച്ച് ന​ഷ്ട​പ്പെ​ടു​ത്തു​മ്പോ​ഴോ ഫീ​ൽ​ഡി​ങ്ങി​ൽ പി​ഴ​വു വ​രു​ത്തു​മ്പോ​ഴോ സ​ഹ​താ​ര​ങ്ങ​ളെ ശ​കാ​രി​ക്കു​ന്ന​ത് പ​തി​വാ​ണ്. നാ​യ​ക സ്ഥാ​ന​ത്തേ​ക്ക് കോ​ഹ്‌​ലി എ​ത്തി​യ​പ്പോ​ഴും വി​കാ​ര​ങ്ങ​ളെ നി​യ​ന്ത്രി​ക്കു​ന്നു​ണ്ടെ​ങ്കി​ലും മു​ഖ​ത്തെ നി​രാ​ശ ഒ​ഴി​വാ​ക്കാ​ൻ താ​ര​ത്തി​ന് സാ​ധി​ക്കു​ന്നി​ല്ല. 

റോ​യ​ൽ ച​ല​ഞ്ചേ​ഴ്സ് ബാം​ഗ്ലൂ​ർ വി​ജ​യ​വ​ഴി​യി​ൽ തി​രി​ച്ചെ​ത്തി​യി​രി​ക്കു​ക​യാ​ണ്. എ.​ബി. ഡി​വി​ല്ല്യേ​ഴ്സ് എ​ന്ന താ​ര​ത്തോ​ടാ​ണ് ഇ​തി​ന് ന​ന്ദി പ​റ​യേ​ണ്ട​ത്. ഈ ​വി​ജ​യം തു​ർ​ന്നു പോ​കു​മെ​ന്ന പ്ര​തീ​ക്ഷ​യി​ലാ​ണ് ബാം​ഗ്ലൂ​ർ ആ​രാ​ധ​ക​ർ. കൂ​ടാ​തെ അ​വ​രു​ടെ നാ​ക​നും ഫോ​മി​ലാ​കു​മെ​ന്നും അ​വ​ർ ക​രു​തു​ന്നു. കോ​ഹ്‌​ലി​യും ഡി​വി​ല്ല്യേ​ഴ്സും ഫോ​മാ​യാ​ൽ ഏ​ത് പി​ച്ചി​ലും വ​ൻ​സ്കോ​റു​ക​ൾ സൃ​ഷ്ടി​ക്കാ​ൻ ബാം​ഗ്ലൂ​രി​ന് സാ​ധി​ക്കും. 

മ​ത്സ​ര​ത്തി​ന്‍റെ അ​വ​സാ​ന ഓ​വ​ർ വ​രെ സ​മ്മ​ർ​ദം നീ​ട്ടി​ക്കൊ​ണ്ട് പോ​കു​ന്നു​ണ്ടെ​ങ്കി​ലും ചെ​ന്നൈ ജ​യി​ച്ചു ക​യ​റു​ന്നു​ണ്ട്. ധോ​ണി​യെ​ന്ന നാ​യ​ക​ൻ ത​ന്നെ​യാ​ണ് ഇ​തി​ന് കാ​ര​ണം. ര​ണ്ട് വ​ർ​ഷ​ത്തെ വി​ല​ക്കി​ന് ശേ​ഷം ഒ​രു ടീം ​തി​രി​ച്ചെ​ത്തി​യ​പ്പോ​ൾ വ​ലി​യൊ​രു ആ​രാ​ധ​ക വൃ​ന്ദം ആ ​ടീ​മി​നൊ​പ്പം നി​ൽ​ക്കു​ന്നു​ണ്ടെ​ങ്കി​ൽ അ​തി​നൊ​രു കാ​ര​ണ​മേ​യു​ള്ളൂ, ആ ​കാ​ര​ണ​മാ​ണ് എം​എ​സ്ഡി. 

Professional Management Group / ESP


വാർത്തകൾ

Sign up for Newsletter



top