Subpage Banner
Subpage Banner
22
August 2018 - 6:33 am IST
Flash News
Archives

Analysis

സം​തൃ​പ്തി ന​ൽ​കു​ന്ന ഐ​പി​എ​ൽ

Published:25 April 2018

# വി​വി​യ​ൻ റി​ച്ചാ​ർ​ഡ്സ് 

വെ​റും ര​ണ്ടാ​ഴ്ച​യേ ആ​യി​ട്ടു​ള്ളൂ, ഐ​പി​എ​ൽ പ​തി​നൊ​ന്നാം സീ​സ​ൺ തു​ട​ങ്ങി​യി​ട്ട്.  ‌അ​തു​ത​ന്നെ ധാ​രാ​ളം! എ​ല്ലാ ടീ​മു​ക​ളും ചേ​ർ​ന്നു മി​ന്നു​ന്ന ചി​ല ക്രി​ക്ക​റ്റ് കാ​ഴ്ച​ക​ൾ സ​മ്മാ​നി​ച്ചു. 

ഇ​തു​വ​രെ​യു​ള്ള പ്ര​ക​ട​ന​ങ്ങ​ളെ അ​ടി​സ്ഥാ​ന​മാ​ക്കി​യാ​ൽ കി​ങ്സ് ഇ​ല​വ​ൻ പ​ഞ്ചാ​ബും ചെ​ന്നൈ സൂ​പ്പ​ർ കി​ങ്സു​മാ​ണു  കൂ​ടു​ത​ൽ ക​രു​ത്തു​റ്റ ടീ​മു​ക​ളെ​ന്നു തോ​ന്നും.

വെ​റും ര​ണ്ടാ​ഴ്ച​യേ ആ​യി​ട്ടു​ള്ളൂ, ഐ​പി​എ​ൽ പ​തി​നൊ​ന്നാം സീ​സ​ൺ തു​ട​ങ്ങി​യി​ട്ട്.  ‌അ​തു​ത​ന്നെ ധാ​രാ​ളം! എ​ല്ലാ ടീ​മു​ക​ളും ചേ​ർ​ന്നു മി​ന്നു​ന്ന ചി​ല ക്രി​ക്ക​റ്റ് കാ​ഴ്ച​ക​ൾ സ​മ്മാ​നി​ച്ചു.  ഇ​തു​വ​രെ​യു​ള്ള പ്ര​ക​ട​ന​ങ്ങ​ളെ അ​ടി​സ്ഥാ​ന​മാ​ക്കി​യാ​ൽ കി​ങ്സ് ഇ​ല​വ​ൻ പ​ഞ്ചാ​ബും ചെ​ന്നൈ സൂ​പ്പ​ർ കി​ങ്സു​മാ​ണു  കൂ​ടു​ത​ൽ ക​രു​ത്തു​റ്റ ടീ​മു​ക​ളെ​ന്നു തോ​ന്നും. എ​ന്നാ​ൽ, ടീ​മി​ന്‍റെ സ​മ​ഗ്ര സം​ഭാ​വ​ന​യെ​ന്ന മാ​ന​ദ​ണ്ഡ​മെ​ടു​ത്താ​ൽ, ഇ​രു ടീ​മു​ക​ളും കു​റ​ച്ചു​കൂ​ടി ശ്ര​ദ്ധി​ക്ക​ണ​മെ​ന്നു പ​റ​യേ​ണ്ടി​വ​രും. ടീ​മി​ന്‍റെ ഒ​ത്തൊ​രു​മി​ച്ചു​ള്ള പ്ര​ക​ട​ന​മ​ല്ല, ചി​ല അ​സാ​ധാ​ര​ണ വ്യ​ക്തി​ഗ​ത പ്ര​ക​ട​ന​ങ്ങ​ളാ​ണ് ഇ​രു ടീ​മു​ക​ൾ​ക്കും വി​ജ​യം സ​മ്മാ​നി​ച്ച​ത്. 

ക്രി​സ് ഗെ​യ്‌​ലി​ന്‍റെ ബാ​റ്റി​ങ്...​എ​ന്തൊ​രു കാ​ഴ്ച​യാ​ണ​ത്! ന​ല്ല​കാ​ല​മെ​ല്ലാം ക​ഴി​ഞ്ഞെ​ന്ന് ‌പ​റ​ഞ്ഞ് പ​ല​രും എ​ഴു​തി​ത്ത​ള്ളി​യ​താ​ണു ഗെ​യ്‌​ലി​നെ. ലേ​ലം അ​വ​സാ​നി​ക്കാ​റാ​യ​പ്പോ​ഴാ​ണു ഗെ​യ്‌​ലി​നെ ഒ​രു ടീം ​വാ​ങ്ങാ​ൻ ത​യാ​റാ​യ​ത്. ഡ്വെ​യ്‌​ൻ ബ്രാ​വോ​യു​ടെ​യും ആ​ന്ദ്രെ റ​സ​ലി​ന്‍റെ​യും അ​വ​സ്ഥ​യും സ​മാ​ന​മാ​യി​രു​ന്നു. ക​രീ​ബി​യ​ൻ ക്രി​ക്ക​റ്റി​ന്‍റെ ഭാ​വി ശോ​ഭ​ന​മെ​ന്നു ക​രു​താ​ൻ ഈ ​കാ​ഴ്ച​ക​ൾ എ​നി​ക്കു പ്രേ​ര​ണ ന​ൽ​കു​ന്നു. 

ഇ​വ​രെ​പ്പോ​ലു​ള്ള ക്രി​ക്ക​റ്റ​ർ​മാ​ർ​ക്ക് പ​രി​ച​യ​സ​മ്പ​ത്തും സാ​ഹ​ച​ര്യ​ങ്ങ​ളോ​ട് അ​തി​വേ​ഗം ഇ​ണ​ങ്ങാ​നു​ള്ള ക​ഴി​വു​മു​ണ്ട്. ഇ​ത്ത​വ​ണ ഐ​പി​എ​ല്ലി​ൽ വൈ​വി​ധ്യ​ങ്ങ​ളു​ടെ മ​ത്സ​ര​മാ​ണു കാ​ണു​ന്ന​ത്. ഇ​തി​നു ബാ​റ്റ്സ്മാ​ന്മാ​ർ​ക്കും ബൗ​ള​ർ​മാ​ർ​ക്കും മാ​ർ​ക്ക് ന​ൽ​ക​ണം.  പ​വ​ർ​പ്ലേ​യു​ടെ ആ​നു​കൂ​ല്യം പ​ര​മാ​വ​ധി മു​ത​ലാ​ക്കാ​നും അ​തി​വേ​ഗം സ്കോ​ർ ചെ​യ്യാ​നും‌​മാ​ണു മു​ൻ​നി​ര ബാ​റ്റ്സ്മാ​ന്മാ​രു​ടെ ശ്ര​മം. ചി​ല പ്ര​ക​ട​ന​ങ്ങ​ൾ ഒ​ഴി​ച്ചു​നി​ർ​ത്തി​യാ​ൽ എ​ല്ലാ ടീ​മു​ക​ളു​ടെ​യും അ​വ​സാ​ന ഓ​വ​റു​ക​ളി​ലെ ബൗ​ളി​ങ്ങി​ലും മി​ക​വു​ക​ൾ പ്ര​ക​ടം. അ​തു​കൊ​ണ്ടു​ത​ന്നെ ചി​ല മ​ത്സ​ര​ങ്ങ​ൾ അ​വ​സാ​ന​ഓ​വ​റു​ക​ളി​ൽ വാ​ശി​യേ​റി​യ​താ​യി. 

പ്രൊ​ഫ​ഷ​ന​ലു​ക​ളും ലോ​ക നി​ല​വാ​ര​ത്തി​ലു​ള്ള​വ​രു​മാ​യ താ​ര​ങ്ങ​ൾ​ക്കും പ​രി​ശീ​ല​ക​ർ​ക്കു​മൊ​പ്പ​മു​ള്ള സ​ഹ​വാ​സം പു​തി​യ താ​ര​ങ്ങ​ൾ​ക്ക് വ​ലി​യ തോ​തി​ലു​ള്ള അ​നു​ഭ​വ​പ​രി​ച​യ​മാ​ണു ന​ൽ​കു​ന്ന​ത്. സ്വ​ന്തം ക​ളി മെ​ച്ച​പ്പെ​ടു​ത്താ​നും കൂ​ടു​ത​ൽ അ​റി​വ് സ​മ്പാ​ദി​ക്കാ​നു​മു​ള്ള അ​വ​സ​ര​മാ​ണ് ഐ​പി​എ​ല്ലി​ന്‍റെ ര​ണ്ടു മാ​സം‌. 

ക്രി​ക്ക​റ്റ് അ​തി​വേ​ഗം വി​ക​സി​ക്കു​ക​യാ​ണ്. പ​ത്തു വ​ർ​ഷ​ത്തി​നി​ടെ ക്രി​ക്ക​റ്റി​ന്‍റെ വ​ള​ർ​ച്ച​യ്ക്ക് ഏ​റ്റ​വും ഗ​തി​വേ​ഗം ന​ൽ​കി​യ​ത് ഐ​പി​എ​ല്ലാ​ണ്. പു​തി​യ ക്രി​ക്ക​റ്റ് ഷോ​ട്ടു​ക​ളും  നി​ഗൂ​ഢ​ത​യൊ​ളി​പ്പി​ച്ച പു​തി​യ ബൗ​ളി​ങ് ത​ന്ത്ര​ങ്ങ​ളു​മാ​യി യു​വ​താ​ര​ങ്ങ​ളും മു​തി​ർ​ന്ന താ​ര​ങ്ങ​ളും ഒ​രു​പോ​ലെ ക്രി​ക്ക​റ്റി​നെ ന​വീ​ക​രി​ക്കു​ക​യും പു​തു രൂ​പം ന​ൽ​കു​ക​യു​മാ​ണ്.  

‍യു​വാ​ക്ക​ളെ​യും മു​തി​ർ​ന്ന​വ​രെ​യും പ്രൊ​ഫ​ഷ​ന​ലു​ക​ളെ​യും അ​മ​ച്വ​ർ താ​ര​ങ്ങ​ളെ​യും ഒ​രു​മി​പ്പി​ക്കു​ന്ന ഇ​ത്ത​രം ടൂ​ർ​ണ​മെ​ന്‍റു​ക​ളി​ലൂ​ടെ ക്രി​ക്ക​റ്റ് വി​ക​സി​ക്കു​ക​യാ​ണെ​ന്ന​ത് സം​തൃ​പ്തി ന​ൽ​കു​ന്നു. ഒ​രു​പാ​ട് ആ​ശ​യ​ങ്ങ​ൾ പ​ങ്കു​വ​യ്ക്ക​പ്പെ​ടു​ന്നു. അ​റി​വു​ക​ൾ പ​ക​ർ​ന്നു കൊ​ടു​ക്ക​പ്പെ​ടു​ന്നു. കി​ങ്സ് ഇ​ല​വ​ൻ പ​ഞ്ചാ​ബി​നാ​ണ് ഇ​പ്പോ​ൾ നേ​രി​യ മു​ൻ​തൂ​ക്കം. പ​ക്ഷേ, ഇ​നി​യും ഒ​രു​പാ​ടു ക​ളി​ക​ൾ ശേ​ഷി​ക്കു​ന്നു​ണ്ട്. ഓ​രോ ടീ​മി​നും ഒ​റ്റ യൂ​ണി​റ്റാ​യി മാ​റേ​ണ്ട​തു​ണ്ട്. ലീ​ഗ് മ​ത്സ​ര​ങ്ങ​ൾ ഏ​തു സ​മ​യ​വും മാ​റി മ​റി​യാം. അ​തു​കൊ​ണ്ടു​ത​ന്നെ ഓ​രോ മ​ത്സ​ര​വും നി​ർ​ണാ​യ​കം. 

Professional Management Group 


വാർത്തകൾ

ലിങ്ക്സ്

Sign up for Newsletter



top