Flash News
Archives

Mollywood

kumbalangi-nights.jpg

വെള്ള ഷർട്ടിട്ട് കുമ്പളങ്ങി സഹോദരൻമാർ; വൈറലായി ഡിലീറ്റഡ് സീൻ

Published:12 March 2019

അമ്മയെ കാണാൻ എന്ന ക്യാപ്ഷനോടുകൂടിയാണ് അണിയറ പ്രവർത്തകർ വിഡിയോ പങ്കുവച്ചിരിക്കുന്നത്. ഒരു ടെക്സ്റ്റൈൽസിന്‍റെ പശ്ചാത്തലത്തിലുള്ള സീനിൽ ഡ്രസ് എടുക്കുന്ന കുമ്പളങ്ങി സഹോദരൻമാരാണ് വിഡിയോയിൽ ഉള്ളത്.

എത്ര കണ്ടാലും മതിവരാത്ത ചിത്രങ്ങളിലൊന്നാണ് കുമ്പളങ്ങി നൈറ്റ്സ്. കുമ്പളങ്ങിയിലെ സഹോദരൻമാരെ എവിടെ കണ്ടാലും ഒന്നു നോക്കാതെ ആരും പോവുകയുമില്ല. പ്രേക്ഷകരുടെ ഇഷ്ടം പിടിച്ചുപറ്റി തിയെറ്ററുകളിൽ വിജയകരമായി പ്രദർശനം തുടരുകയാണ് കുമ്പളങ്ങി നൈറ്റ്സ്. ഇപ്പോൾ ചിത്രത്തിലെ ഡിലീറ്റഡ് സീൻ അണിയറപ്രവർത്തകർ പുറത്തുവിട്ടിരിക്കുകയാണ്.

അമ്മയെ കാണാൻ എന്ന ക്യാപ്ഷനോടുകൂടിയാണ് അണിയറ പ്രവർത്തകർ വിഡിയോ പങ്കുവച്ചിരിക്കുന്നത്. ഒരു ടെക്സ്റ്റൈൽസിന്‍റെ പശ്ചാത്തലത്തിലുള്ള സീനിൽ ഡ്രസ് എടുക്കുന്ന കുമ്പളങ്ങി സഹോദരൻമാരാണ് വിഡിയോയിൽ ഉള്ളത്.

സജിയും ബോണിയും ട്രയൽ റൂമിൽ പുതിയ ഡ്രസ് ട്രൈ ചെയ്യുമ്പോൾ ക്യാഷ് കൗണ്ടറിന് അരികിൽ നിൽക്കുകയാണ് ബോബിയും ഫ്രാങ്കിയും. ഈ വെള്ള ഷർട്ടിട്ട് ചെന്നാലൊന്നും അമ്മ വരുമെന്ന് എനിക്ക് തോന്നുന്നില്ലാട്ടേ എന്ന് ബോബി പറയുമ്പോൾ, ഏയ് ഇല്ല.. നമ്മുക്ക് സജിയെക്കൊണ്ട് സിൻസിയർ ആയി ഒരു സോറി പറയിക്കാം.

നമ്മൾക്കും വിളിക്കാം. അമ്മ വന്നാലേ ചീത്തപ്പേര് പോവുള്ളു എന്ന് ഫ്രാങ്കി ബോബിയ്ക്ക് പ്രതീക്ഷ നൽകുന്നുണ്ട്. എന്നാൽ ഇത്രയും മനോഹരമായ സീൻ ഡിലീറ്റ് ചെയ്തത് എന്തിനാണെന്നാണ് ആരാധകർ ചോദിക്കുന്നത്. എന്തായാലും സിനിമ പോലെ തന്നെ സിനിമയിലെ ഡിലീറ്റഡ് സീനും ആളുകൾ ഇരുകൈയും നീട്ടി സ്വീകരിച്ചു കഴിഞ്ഞു.


വാർത്തകൾ

Sign up for Newsletter



top