Flash News
Archives

Updates

kannur-international-airport

ക​ണ്ണൂ​രി​ല്‍ വി​ക​സ​ന​ത്തി​നാ​യി ഭൂ​മി; ഒ​രു​ങ്ങു​ന്ന​ത് വ​ന്‍ സാ​ധ്യ​ത

Published:12 March 2019

കൊ​ച്ചി: ക​ണ്ണൂ​ര്‍ വി​മാ​ന​ത്താ​വ​ള​ത്തി​നോ​ട് അ​നു​ബ​ന്ധി​ച്ച് പു​തി​യ വി​ക​സ​ന ഹ​ബ്ബ് ഉ​ണ്ടാ​ക്കു​ന്ന​തി​നാ​യി സം​സ്ഥാ​ന സ​ര്‍ക്കാ​ര്‍ കൂ​ടു​ത​ല്‍ ഭൂ​മി ഏ​റ്റെ​ടു​ക്കു​ന്നു. ധ​ന​മ​ന്ത്രി തോ​മ​സ് ഐ​സ​ക്ക് ത​ന്‍റെ ഫേ​സ്ബു​ക്ക് അ​ക്കൗ​ണ്ട് വ​ഴി​യാ​ണ് പു​തി​യ വി​ക​സ​ന പ​ദ്ധ​തി​ക​ള്‍ക്കാ​യി സ്ഥ​ലം ഏ​റ്റെ​ടു​ക്കു​ന്ന കാ​ര്യം പു​റ​ത്തു​വി​ട്ട​ത്.

കി​യാ​ല്‍ നി​ര്‍മി​ക്കു​ന്ന 1.05 ല​ക്ഷം ച​തു​ര​ശ്ര​യ​ടി വി​സ്തീ​ർ​ണ​മു​ള്ള കാ​ര്‍ഗോ കോം​പ്ല​ക്സ് അ​തി​നോ​ട് അ​നു​ബ​ന്ധി​ച്ച് പു​തി​യ പ​ദ്ധ​തി​ക​ള്‍ എ​ത്തും. എ​യ​ര്‍പോ​ര്‍ട്ടി​നോ​ട് അ​നു​ബ​ന്ധ​മാ​യി ഹോ​ട്ട​ലു​ക​ളും റെ​സ്റ്റൊ​റ​ന്‍റു​ക​ളും മ​റ്റും രൂ​പ​പ്പെ​ടും. ബി​സി​ന​സ് മേ​ഖ​ല​യു​ടെ വ​ള​ര്‍ച്ച​യാ​ണ് ഇ​തി​ലൂ​ടെ ഉ​ണ്ടാ​കാ​ന്‍ പോ​കു​ന്ന​ത്.ഉ​ത്ത​ര മ​ല​ബാ​റി​ന്‍റെ പി​ന്നോ​ക്ക​വ​സ്ഥ പ​രി​ഹ​രി​ക്കാ​ന്‍ ര​ണ്ട് ത​ല​മു​റ മു​ന്നി​ല്‍ക്ക​ണ്ടാ​ണ് പ​ദ്ധ​തി​ക​ള്‍ക്ക് രൂ​പം ന​ല്‍കു​ന്ന​തെ​ന്ന് ധ​ന​മ​ന്ത്രി തോ​മ​സ് ഐ​സ​ക്. 

ക​ണ്ണൂ​ര്‍ വി​മാ​ന​ത്താ​വ​ള​ത്തി​നോ​ട​നു​ബ​ന്ധി​ച്ച് 6000 ഏ​ക്ക​ര്‍ ഭൂ​മി ഏ​റ്റെ​ടു​ക്കാ​നു​ള്ള 12,710 കോ​ടി​യു​ടെ പ​ദ്ധ​തി​യും 229.59 കോ​ടി​യു​ടെ കോ​ല​ത്തു​നാ​ട് ട്രാ​ന്‍സ്ഗ്രി​ഡ് 2.0 പ​ദ്ധ​തി​യും 100 കോ​ടി​യു​ടെ നോ​ര്‍ത്ത് മ​ല​ബാ​ര്‍ ട്രാ​ന്‍സ്ഗ്രി​ഡ് പ​ദ്ധ​തി​യും ഉ​ള്‍പ്പെ​ടെ ക​ണ്ണൂ​ര്‍ പാ​ര്‍ല​മെ​ന്‍റ് മ​ണ്ഡ​ല​ത്തി​ലെ കി​ഫ്ബി നി​ക്ഷേ​പം 14175.51 കോ​ടി രൂ​പ​യാ​ണെ​ന്നും അ​ദ്ദേ​ഹം വി​ശ​ദീ​ക​രി​ച്ചു. 

കി​യാ​ല്‍ മേ​ഖ​ല​യി​ല്‍ നി​ക്ഷേ​പം ന​ട​ത്താ​നു​ള്ള സൗ​ക​ര്യം സ്വ​കാ​ര്യ നി​ക്ഷേ​പ​ക​ര്‍ക്കാ​യി ഒ​രു​ക്കാ​നാ​ണ് തീ​രു​മാ​നം. സ്റ്റാ​ര്‍ ഹോ​ട്ട​ലു​ക​ളും ബ​ജ​റ്റ് ഹോ​ട്ട​ലു​ക​ളി​ലും മു​ത​ല്‍ മു​ട​ക്കാ​ന്‍ വ​ന്‍ ഗ്രൂ​പ്പു​ക​ള്‍ എ​ത്തി​ച്ചേ​രു​മെ​ന്നാ​ണ് ക​രു​തു​ന്ന​ത്. കൂ​ടാ​തെ ഒ​രു ക​ണ്‍വെ​ന്‍ഷ​ന്‍ സെ​ന്‍റ​ര്‍, ഒ​രു മ​ള്‍ട്ടി സ്പെ​ഷ്യാ​ലി​റ്റി ഹോ​സ്പി​റ്റ​ല്‍, ഒ​രു ആ​യു​ര്‍വേ​ദി​ക് വെ​ല്‍ന​സ് സെ​ന്‍റ​ര്‍ എ​ന്നി​വ​യൊ​ക്കെ തു​ട​ങ്ങാ​നും പ​ദ്ധ​തി​യി​ട്ടു​ണ്ട്.

ക​ണ്ണൂ​ര്‍ വി​മാ​ന​ത്താ​വ​ളം സ്ഥി​തി ചെ​യ്യു​ന്ന മൂ​ര്‍ഖ​ന്‍ പ​റ​മ്പും പ​രി​സ​ര​വും വി​മാ​ന​ത്താ​വ​ള ന​ഗ​ര​മാ​ക്കി വി​ക​സി​പ്പി​ക്കു​ക​യെ​ന്ന വെ​ല്ലു​വി​ളി​യാ​ണ് ഇ​നി ന​ട​പ്പാ​ക്കേ​ണ്ട​ത്. ഐ​ടി പാ​ര്‍ക്ക്, പ്ലാ​സ്റ്റി​ക് സം​സ്ക​ര​ണ യൂ​ണി​റ്റ് തു​ട​ങ്ങി​യ​വ ഇ​വി​ടെ ഉ​റ​പ്പാ​യി. ശ​സ്ത്ര​ക്രി​യാ ഉ​പ​ക​ര​ണ​ങ്ങ​ള്‍ നി​ര്‍മി​ക്കു​ന്ന ഫാ​ക്റ്റ​റി​ക്കാ​യി കി​ന്‍ഫ്ര 506 ഏ​ക്ക​ര്‍ ഏ​റ്റെ​ടു​ക്കു​ന്നു​ണ്ട്. സ​ര്‍ക്കാ​ര്‍ ത​ല​ത്തി​ല്‍ വി​മാ​ന​ത്താ​വ​ള​ത്തി​നു സ​മീ​പം രാ​ജ്യാ​ന്ത​ര ആ​യു​ര്‍വേ​ദ ഗ​വേ​ഷ​ണ കേ​ന്ദ്രം പ്രാ​രം​ഭ​ഘ​ട്ട​ത്തി​ലും സ്വ​കാ​ര്യ മേ​ഖ​ല​യി​ല്‍ വി​മാ​ന​ത്താ​വ​ള​ത്തി​ന്‍റെ 30 കി​ലോ​മീ​റ്റ​ര്‍ പ​രി​ധി​യി​ല്‍ മൂ​ന്നു മ​ള്‍ട്ടി സ്പെ​ഷ​ല്‍റ്റി ആ​ശു​പ​ത്രി​ക​ള്‍ എ​ന്നി​വ സ​ജീ​വ​മാ​കു​ന്നു. 

ഡ്യൂ​ട്ടി ഫ്രീ ​ഷോ​പ് ന​ട​ത്തി പ്ര​തി​വ​ര്‍ഷം ശ​രാ​ശ​രി 250 കോ​ടി രൂ​പ​യാ​ണു കൊ​ച്ചി രാ​ജ്യാ​ന്ത​ര വി​മാ​ന​ത്താ​വ​ളം ( സി​യാ​ല്‍) നേ​ടു​ന്ന​ത്. അ​നു​ബ​ന്ധ ക​മ്പ​നി രൂ​പീ​ക​രി​ച്ച് സ​ര്‍ക്കാ​രി​ന്‍റെ ഹൈ​ഡ്രോ ഇ​ല​ക്ട്രി​ക് പ​ദ്ധ​തി​ക​ള്‍ ഏ​റ്റെ​ടു​ത്തു വ​രു​മാ​ന​മു​ണ്ടാ​ക്കു​ന്ന സി​യാ​ല്‍ മാ​തൃ​ക​യും ക​ണ്ണൂ​ര്‍ വി​മാ​ന​ത്താ​വ​ള​ത്തി​നു( കി​യാ​ല്‍) അ​നു​ക​രി​ക്കാം.


വാർത്തകൾ

Sign up for Newslettertop