Flash News
Archives

india-weapons

ആ​​യു​​ധ ഇ​​റ​​ക്കു​​മ​​തി ഇ​​നി​​യും കു​​റ​​യ്ക്ക​​ണം

Published:13 March 2019

ആ​​യു​​ധ ഇ​​റ​​ക്കു​​മ​​തി​​യി​​ൽ ലോ​​ക​​ത്ത് ര​​ണ്ടാം​​സ്ഥാ​​ന​​ത്താ​​ണ് ഇ​​ന്ത്യ​​യെ​​ന്നും ഈ ​​ക​​ണ​​ക്കി​​ൽ രേ​​ഖ​​പ്പെ​​ടു​​ത്തു​​ന്നു. ലോ​​ക​​ത്ത് മൊ​​ത്തം ഇ​​റ​​ക്കു​​മ​​തി ചെ​​യ്യു​​ന്ന ആ​​യു​​ധ​​ങ്ങ​​ളു​​ടെ 9.5 ശ​​ത​​മാ​​ന​​മാ​​ണ് ഇ​​ന്ത്യ വാ​​ങ്ങു​​ന്ന​​ത്. 12 ശ​​ത​​മാ​​നം ഇ​​റ​​ക്കു​​മ​​തി ന​​ട​​ത്തു​​ന്ന സൗ​​ദി അ​​റേ​​ബ്യ മാ​​ത്ര​​മാ​​ണ് ആ​​യു​​ധ ഇ​​റ​​ക്കു​​മ​​തി​​യി​​ൽ ഇ​​ന്ത്യ​​ക്കു മു​​ന്നി​​ൽ

പു​​ൽ​​വാ​​മ സം​​ഭ​​വ​​ത്തി​​ന്‍റെ പ​​ശ്ചാ​​ത്ത​​ല​​ത്തി​​ൽ ന​​മ്മു​​ടെ ആ​​യു​​ധ​​പ്പു​​ര​​ക​​ൾ കൂ​​ടു​​ത​​ൽ ശ​​ക്ത​​മാ​​ക്കാ​​നു​​ള്ള നീ​​ക്ക​​ങ്ങ​​ളാ​​ണു പ്ര​​തി​​രോ​​ധ മ​​ന്ത്രാ​​ല​​യ​​വും സേ​​ന​​യും സ്വീ​​ക​​രി​​ച്ചു വ​​രു​​ന്ന​​ത്. അ​​തേ​​സ​​മ​​യം, 2014-18 കാ​​ല​​ത്ത് ആ​​യു​​ധ ഇ​​റ​​ക്കു​​മ​​തി​​യി​​ൽ 24 ശ​​ത​​മാ​​നം കു​​റ​​വു​​ണ്ടാ​​യെ​​ന്നാ​​ണ് സ്റ്റോ​​ക്ക്ഹോം ഇ​​ന്‍റ​​ർ​​നാ​​ഷ​​ണ​​ൽ പീ​​സ് റി​​സേ​​ർ​​ച്ച് ഇ​​ൻ​​സ്റ്റി​​റ്റ്യൂ​​ട്ട് അ​​വ​​സാ​​നം പു​​റ​​ത്തു​വി​​ട്ട ക​​ണ​​ക്കു​​ക​​ളി​​ൽ വ്യ​​ക്ത​​മാ​​ക്കു​​ന്ന​​ത്. ആ​​യു​​ധ ഇ​​റ​​ക്കു​​മ​​തി​​യി​​ൽ ലോ​​ക​​ത്ത് ര​​ണ്ടാം​​സ്ഥാ​​ന​​ത്താ​​ണ് ഇ​​ന്ത്യ​​യെ​​ന്നും ഈ ​​ക​​ണ​​ക്കി​​ൽ രേ​​ഖ​​പ്പെ​​ടു​​ത്തു​​ന്നു. ലോ​​ക​​ത്ത് മൊ​​ത്തം ഇ​​റ​​ക്കു​​മ​​തി ചെ​​യ്യു​​ന്ന ആ​​യു​​ധ​​ങ്ങ​​ളു​​ടെ 9.5 ശ​​ത​​മാ​​ന​​മാ​​ണ് ഇ​​ന്ത്യ വാ​​ങ്ങു​​ന്ന​​ത്. 12 ശ​​ത​​മാ​​നം ഇ​​റ​​ക്കു​​മ​​തി ന​​ട​​ത്തു​​ന്ന സൗ​​ദി അ​​റേ​​ബ്യ മാ​​ത്ര​​മാ​​ണ് ആ​​യു​​ധ ഇ​​റ​​ക്കു​​മ​​തി​​യി​​ൽ ഇ​​ന്ത്യ​​ക്കു മു​​ന്നി​​ൽ. 

2.95 ല​​ക്ഷം കോ​​ടി രൂ​​പ​​യു​​ടെ പ്ര​​തി​​രോ​​ധ ബ​​ജ​​റ്റു​​ള്ള ഇ​​ന്ത്യ, ആ​​യു​​ധ​​ക്ക​​ച്ച​​വ​​ട​​ക്കാ​​രു​​ടെ വി​​ള​​നി​​ല​​മാ​​കു​​ന്ന​​തി​​ൽ തെ​​റ്റു​​പ​​റ​​യാ​​നി​​ല്ല. അ​​തേ​സ​​മ​​യം, പ്ര​​തി​​രോ​​ധ ഉ​​ത്പ​​ന്ന​​ങ്ങ​​ളു​​ടെ നി​​ർ​​മാ​​ണം ആ​​ഭ്യ​​ന്ത​​ര ത​​ല​​ത്തി​​ൽ കൂ​​ടു​​ത​​ൽ പ്രോ​​ത്സാ​​ഹി​​പ്പി​​ക്ക​​പ്പെ​​ടും എ​​ന്നു മു​​ൻ യു​​പി​​എ സ​​ർ​​ക്കാ​​രും ഇ​​പ്പോ​​ഴ​​ത്തെ എ​​ൻ​​ഡി​​എ സ​​ർ​​ക്കാ​​രും ആ​​വ​​ർ​​ത്തി​​ക്കു​​ന്ന​​ത​​ല്ലാ​​തെ കാ​​ര്യ​​മാ​​യ പു​​രോ​​ഗ​​തി ഉ​​ണ്ടാ​​കു​​ന്നു​​മി​​ല്ല. 

  റ​​ഷ്യ, യു​​എ​​സ്, ഇ​​സ്ര​​യേ​​ൽ, ഫ്രാ​​ൻ​​സ്, യു​​കെ, ഉ​​ക്രൈ​​ൻ എ​​ന്നീ രാ​​ജ്യ​​ങ്ങ​​ളാ​​ണ് ഇ​​ന്ത്യ​​യു​​ടെ ആ​​യു​​ധ ദാ​​താ​​ക്ക​​ൾ. യു​​എ​​സ്, റ​​ഷ്യ, ചൈ​​ന, സൗ​​ദി അ​​റേ​​ബ്യ എ​​ന്നി​​വ​​യ്ക്കു പി​​ന്നി​​ൽ‌ പ്ര​​തി​​രോ​​ധ​​ച്ചെ​​ല​​വി​​ൽ ലോ​​ക​​ത്ത് അ​​ഞ്ചാം സ്ഥാ​​ന​​ത്തു​​ണ്ട് ഇ​​ന്ത്യ. അ​​തി​​ർ​​ത്തി​​യി​​ലു​​ണ്ടാ​​കു​​ന്ന സം​​ഘ​​ർ​​ഷ​​ങ്ങ​​ളും ശ​​ത്രു​​ക്ക​​ളു​​ടെ ഭീ​​ഷ​​ണി​​യും കൂ​​ടു​​ത​​ൽ ആ​​യു​​ധ​​ങ്ങ​​ൾ ശേ​​ഖ​​രി​​ക്കു​​ന്ന​​തി​​നും ഉ​​ള്ള​​വ ന​​വീ​​ക​​രി​​ക്കു​​ന്ന​​തി​​നും ന​​മ്മെ നി​​ർ​​ബ​​ന്ധി​​ത​​രാ​​ക്കു​​ന്നു​​ണ്ട്. വ​​ലി​​യ തോ​​തി​​ലു​​ള്ള ആ​​യു​​ധ​​ക്ക​​ച്ച​​വ​​ട​​ങ്ങ​​ൾ ന​​ട​​ക്കു​​മ്പോ​​ഴും ക​​രാ​​ർ ചെ​​യ്യ​​പ്പെ​​ടു​​ന്ന​​വ സ​​മ‍യ​​ത്തു ല​​ഭി​​ക്കു​​ന്നി​​ല്ലെ​​ന്ന വി​​മ​​ർ​​ശ​​നം ബാ​​ക്കി​​യാ​​ണ്. സു​​ഖോ​​യ് അ​​ട​​ക്ക​​മു​​ള്ള വി​​മാ​​ന​​ങ്ങ​​ൾ ത​​ക​​ർ​​ന്നു വീ​​ഴു​​ന്ന അ​​വ​​സ്ഥ​​യും മ​​റ​​ക്ക​​രു​​ത്. 

 ബൊ​ഫോ​​ഴ്സ് മു​​ത​​ൽ റ​​ഫാ​​ൽ വ​​രെ​​യു​​ള്ള പ്ര​​തി​​രോ​​ധ ഇ​​ട​​പാ​​ടു​​ക​​ളു​​ണ്ടാ​​ക്കു​​ന്ന രാ​​ഷ്‌​​ട്രീ​​യ വി​​വാ​​ദ​​ങ്ങ​​ളും അ​​തി​​ന്‍റെ പി​​ന്നി​​ലു​​ള്ള കോ​​ടി​​ക​​ളു​​ടെ ഇ​​ട​​നി​​ല​​ക്ക​​ച്ച​​വ​​ട​​വും കാ​​ണാ​​തി​​രി​​ക്കാ​​ൻ ക​​ഴി​​യി​​ല്ല. ക​​ഴി​​ഞ്ഞ പ​​തി​​ന​​ഞ്ചു വ​​ർ​​ഷ​​ങ്ങ​​ൾ​​ക്കു​​ള്ളി​​ൽ 7500 കോ​​ടി ഡോ​​ള​​റി​​ന്‍റെ (5,25,000 കോ​​ടി രൂ​​പ) ആ​​യു​​ധ വ്യാ​​പാ​​രം ഇ​​വി​​ടെ ന​​ട​​ന്നി​​ട്ടു​​ണ്ട്. അ​​തി​​നു പി​​ന്നി​​ലെ അ​​ഴി​​മ​​തി​​യു​​ടെ പൂ​​ർ​​ണ​​മാ​​യ ക​​ണ​​ക്ക് ല​​ഭ്യ​​മ​​ല്ലെ​​ങ്കി​​ലും ശ​​വ​​പ്പെ​​ട്ടി മു​​ത​​ൽ പ​​ഞ്ഞി വ​​രെ വാ​​ങ്ങു​​ന്ന​​തി​​ൽ അ​​ഴി​​മ​​തി​​യു​​ടെ സാ​​ധ്യ​​ത പ​​രീ​​ക്ഷി​​ച്ചി​​ട്ടു​​ണ്ട്, ന​​മ്മു​​ടെ നേ​​താ​​ക്ക​​ന്മാ​​രും ഉ​​ദ്യോ​​ഗ​​സ്ഥ​​രും. 

മൂ​​ന്നു സേ​​ന​​ക​​ൾ​​ക്കും വേ​​ണ്ട ആ​​യു​​ധ​​ങ്ങ​​ളു​​ടെ​​യും ഇ​​ത​​ര ഉ​​പ​​ക​​ര​​ണ​​ങ്ങ​​ളു​​ടെ​​യും 65 ശ​​ത​​മാ​​ന​​വും ഇ​​റ​​ക്കു​​മ​​തി ചെ‍യ്യു​​ക​​യാ​​ണ്. അ​​വ​​ശേ​​ഷി​​ക്കു​​ന്ന 35 ശ​​ത​​മാ​​നം പൊ​​തു​​മേ​​ഖ​​ല​​യി​​ൽ പ്ര​​വ​ർ​​ത്തി​​ക്കു​​ന്ന അ​​ഞ്ചു പ്ര​​തി​​രോ​​ധ യൂ​​ണി​​റ്റു​​ക​​ൾ, നാ​​ലു ഷി​​പ്‌​​യാ​​ർ​​ഡു​​ക​​ൾ, 41 പ്ര​​തി​​രോ​​ധ ഫാ​​ക്റ്റ​​റി​​ക​​ൾ എ​​ന്നി​​വി​​ട​​ങ്ങ​​ളി​​ൽ നി​​ർ​​മി​​ക്കു​​ന്നു. റി​​ല​​യ​​ൻ​​സ് ഏ​​വി​​യേ​​ഷ​​ൻ‌ അ​​ട​​ക്ക​​മു​​ള്ള സ്വ​​കാ​​ര്യ സ്ഥാ​​പ​​ന​​ങ്ങ​​ളെ​​യും ആ​​ശ്ര​​യി​​ക്കേ​​ണ്ടി വ​​രു​​ന്നു. 

ബം​​ഗ​​ളൂ​​രു​​വി​​ലെ ഹി​​ന്ദു​​സ്ഥാ​​ൻ എ​​യ്റോ​​നോ​​ട്ടി​​ക്സ് ലി​​മി​​റ്റ​​ഡ്, തി​​രു​​വ​​ന​​ന്ത​​പു​​രം ബ്ര​​ഹ്മോ​​സ് തു​​ട​​ങ്ങി​​യ പൊ​​തു​മേ​​ഖ​​ലാ​ സ്ഥാ​​പ​​ന​​ങ്ങ​​ളു​​ടെ ശേ​​ഷി ഉ​​യ​​ർ​​ത്തി യു​​ദ്ധ​​വി​​മാ​​ന​​ങ്ങ​​ള​​ട​​ക്കം ആ​​ഭ്യ​​ന്ത​​ര ത​​ല​​ത്തി​​ൽ നി​​ർ​​മി​​ക്കാ​​ൻ വ​​ർ​​ഷ​​ങ്ങ​​ളാ​​യി ആ​​ലോ​​ച​​ന​​ക​​ളും നി​​ർ​​ദേ​​ശ​​ങ്ങ​​ളു​​മു​​ണ്ട്. എ​​ന്നാ​​ൽ, പ്രാ​​യോ​​ഗി​​ക ത​​ല​​ത്തി​​ൽ വി​​ജ​​യി​​ക്കു​​ന്നി​​ല്ല. യു​​ദ്ധ​​വി​​മാ​​ന വാ​​ഹി​​നി​​ക്ക​​പ്പ​​ലു​​ക​​ൾ നി​​ർ​​മി​​ക്കു​​ന്ന​​തി​​നു​​ള്ള ക​​രാ​​ർ നേ​​ടി​​യ കൊ​​ച്ചി​​ൻ‌ ഷി​​പ്‌​​യാ​​ർ​​ഡ് ദൗ​​ത്യം വി​​ജ​​യ​​ക​​ര​​മാ​​യി പൂ​​ർ​​ത്തി​​യാ​​ക്കി. ര​​ണ്ടാ​​മ​​ത്തെ വി​​മാ​​ന​​വാ​​ഹി​​നി​​യു​​ടെ ക​​രാ​​റും നേ​​ടി കൊ​​ച്ചി ച​​രി​​ത്ര​​ത്തി​​ലി​​ടം നേ​​ടി. ദീ​​ർ​​ഘ​​കാ​​ല ആ​​യു​​ധ ഉ​​ട​​മ്പ​​ടി​​ക​​ൾ​​ക്കൊ​​പ്പം സാ​​ങ്കേ​​തി​​ക സൗ​​ക​​ര്യ​​ങ്ങ​​ൾ കൂ​​ടി ഇ​​റ​​ക്കു​​മ​​തി ചെ​​യ്യു​​മെ​​ന്ന തെ​​ര​​ഞ്ഞെ​​ടു​​പ്പു വാ​​ഗ്ദാ​​ന​​ങ്ങ​​ളും പാ​​ലി​​ക്ക​​പ്പെ​​ടു​​ന്നി​​ല്ല.  ഫ്രാ​​ൻ​​സി​​ൽ നി​​ന്നു​​ള്ള റ​​ഫാ​​ൽ‌ വി​​മാ​​ന ഇ​​ട​​പാ​​ടി​​ലെ ആ​​ദ്യ വ്യ​​വ​​സ്ഥ 36 വി​​മാ​​ന​​ങ്ങ​​ൾ​​ക്കു ശേ​​ഷം അ​​തി​​ന്‍റെ നി​​ർ​​മാ​​ണ​​ത്തി​​ലെ സാ​​ങ്കേ​​തി​​ക വി​​ദ്യ കൂ​​ടി കൈ​​മാ​​റും എ​​ന്നാ​​യി​​രു​​ന്നു. എ​​ന്നാ​​ൽ‌, പു​​തു​​ക്കി​​യ ക​​രാ​​റി​​ൽ ഈ ​​വ്യ​​വ​​സ്ഥ ഒ​​ഴി​​വാ​​ക്ക​​പ്പെ​​ട്ടു.

വ​​ലി​​യ പ്ര​​തി​​രോ​​ധ ബ​​ജ​​റ്റു​​ക​​ളു​​ള്ള ഒ​​രു രാ​​ജ്യ​​ത്തി​​ന് സ്വ​​ന്ത​​മാ​​യ ആ​​യു​​ധ നി​​ർ​​മാ​​ണം അ​​നി​​വാ​​ര്യ​​മാ​​ണ്. അ​​തി​​ല്ലാ​​ത്ത​​തു കൊ​​ണ്ട് ക​​ര​​സേ​​ന​​യു​​ടെ പ​​ക്ക​​ൽ അ​​ത്യാ​​ധു​​നി​​ക വെ​​ടി​​ക്കോ​​പ്പു​​ക​​ളും യു​​ദ്ധ​​വി​​മാ​​ന​​ങ്ങ​​ളും നൈ​​റ്റ് ഫൈ​​റ്റ​​റു​​ക​​ളും വി​​വി​​ധ ത​​രം ഹെ​​ലി​​കോ​​പ്റ്റ​​റു​​ക​​ളും എ​​ത്താ​​ൻ കാ​​ല​​താ​​മ​​സം നേ​​രി​​ടു​​ന്നു. വ്യോ​​മ​​സേ​​ന‍യി​​ൽ പൈ​​ല​​റ്റി​​ല്ലാ വി​​മാ​​ന​​ങ്ങ​​ൾ, അ​​വാ​​ക്സ്, ഡ്രോ​​ണു​​ക​​ൾ തു​​ട​​ങ്ങി​​യ​​വ​​യ്ക്കാ​​ണു ക്ഷാ​​മം. മൈ​​ൻ​​സ്വീ​​പ്പേ​​ഴ്സ്, മ​​ൾ‌​​ട്ടി പ​​ർ​​പ്പ​​സ് ഹെ​​ലി​​കോ​​പ്റ്റ​​ർ, സ​​ബ്മ​​റൈ​​ൻ എ​​ന്നി​​വ​​യു​​ടെ കു​​റ​​വാ​​ണ് നാ​​വി​​ക സേ​​ന​​യു​​ടെ പ​​രി​​മി​​തി​​ക​​ൾ. 

രാ​​ജ്യ​​സു​​ര​​ക്ഷ​​യി​​ൽ ക​​ണി​​ക പോ​​ലും വി​​ട്ടു​​വീ​​ഴ്ച പാ​​ടി​​ല്ലാ​​ത്ത സ്ഥി​​തി​​ക്ക് ന​​മ്മു​​ടെ ആ​​യു​​ധ ശേ​​ഖ​​ര​​ത്തി​​ൽ കു​​റ​​വു​​ണ്ടാ​​കാ​​ൻ പാ​​ടി​​ല്ല. അ​​തേ​സ​​മ​​യം ഇ​​വ​​യു​​ടെ ഇ​​റ​​ക്കു​​മ​​തി വീ​​ണ്ടും കു​​റ​​ച്ച് ആ​​ഭ്യ​​ന്ത​​ര ത​​ല​​ത്തി​​ൽ ഉ​​ത്പാ​​ദ​​നം കൂ​​ട്ട​​ണം. സാ​​ങ്കേ​​തി​​ക വി​​ദ്യ​​യി​​ലും മി​​സൈ​​ൽ, ആ​​ണ​​വ ശേ​​ഷി​​യി​​ലും മ​​നു​​ഷ്യ ശേ​​ഷി​​യി​​ലു​​മൊ​​ക്കെ മു​​ന്നി​​ട്ടു നി​​ൽ​​ക്കു​​ന്ന ഇ​​ന്ത്യ​​ക്ക് കൂ​​ടു​​ത​​ൽ ആ‍യു​​ധ നി​​ർ​​മാ​​ണ ശാ​​ല​​ക​​ൾ അ​​നി​​വാ​​ര്യ​​മാ​​ണ്. ല​​ക്ഷ​​ക്ക​​ണ​​ക്കി​​നു ചെ​​റു​​പ്പ​​ക്കാ​​ർ തൊ​​ഴി​​ലി​​ല്ലാ​​തെ ക​​ഷ്ട​​പ്പെ​​ടു​​ക​​യും രാ​​ജ്യം ക​​ടു​​ത്ത ഉ​​ത്പാ​​ദ​​ന മാ​​ന്ദ്യം നേ​​രി​​ടു​​ക​​യും ചെ​​യ്യു​​മ്പോ​​ൾ പ്ര​​തി​​വ​​ർ​​ഷം 75,000 കോ​​ടി​​യി​​ല​​ധി​​കം രൂ​​പ ആ‍യു​​ധം വാ​​ങ്ങാ​​ൻ പു​​റ​​ത്തേ​​ക്കു പോ​​കു​​ന്ന​​ത് ഒ​​ഴി​​വാ​​ക്ക​​പ്പെ​​ടു​​ക ത​​ന്നെ വേ​​ണം.


വാർത്തകൾ

Sign up for Newsletter



top