Flash News
Archives

amit-shah-2019

​അ​മി​ത് ഷാ​യു​ടെ "എ​ക്സ്ട്രാ മൈ​ൽ'

Published:13 March 2019

# ഇ.ആർ. വാരിയർ

ഒ​റ്റ​യ്ക്കു ഭൂ​രി​പ​ക്ഷം എ​ളു​പ്പ​മ​ല്ലെ​ന്ന
തി​രി​ച്ച​റി​വി​ൽ സ​ഖ്യ​ങ്ങ​ളു​ടെ ഭ​ദ്ര​ത​യ്ക്ക് അ​തി​വേ​ഗം മു​ന്നി​ട്ടി​റ​ങ്ങി ബി​ജെ​പി. എ​ന്നാ​ൽ, എ​ത്ര​യോ മു​ൻ​പ് വി​ശാ​ല സ​ഖ്യ​ത്തെ​ക്കു​റി​ച്ചു പ​റ​ഞ്ഞു​തു​ട​ങ്ങി​യ
പ്ര​തി​പ​ക്ഷ ക​ക്ഷി​ക​ൾ ഇ​പ്പോ​ഴും പ​ല​യി​ട​ത്തും ഇ​രു​ട്ടി​ൽ​ത​പ്പു​ന്നു!

മ​ഹാ​ത്മാ​ഗാ​ന്ധി​യു​ടെ​യും സ​ർ​ദാ​ർ വ​ല്ല​ഭ് ഭാ​യ് പ​ട്ടേ​ലി​ന്‍റെ​യും നാ​ട്ടി​ൽ, ന​രേ​ന്ദ്ര മോ​ദി​യു​ടെ ത​ട്ട​ക​ത്തി​ൽ, അ​ര നൂ​റ്റാ​ണ്ടി​നു ശേ​ഷം ഇ​താ​ദ്യ​മാ​യി പ്ര​വ​ർ​ത്ത​ക സ​മി​തി യോ​ഗം ചേ​ർ​ന്ന് ത​ങ്ങ​ൾ തി​ക​ഞ്ഞ ആ​ത്മ​വി​ശ്വാ​സ​ത്തി​ലാ​ണെ​ന്ന സ​ന്ദേ​ശം രാ​ജ്യ​ത്തി​നു ന​ൽ​കാ​ൻ ശ്ര​മി​ക്കു​ക​യാ​യി​രു​ന്നു ഇ​ന്ന​ലെ കോ​ൺ​ഗ്ര​സ്. അ​ടു​ത്തി​ടെ ജ​ന​റ​ൽ സെ​ക്ര​ട്ട​റി​യാ​യ പ്രി​യ​ങ്ക ഗാ​ന്ധി​യു​ടെ ആ​ദ്യ പ്ര​വ​ർ​ത്ത​ക സ​മി​തി യോ​ഗ​വും ഇ​താ​യി​രു​ന്നു. അ​തി​നു​ശേ​ഷം ഗാ​ന്ധി​ന​ഗ​റി​ൽ ന​ട​ന്ന പൊ​തു​സ​മ്മേ​ള​ന​ത്തി​ൽ പ്രി​യ​ങ്ക​യു​ടെ പ്ര​സം​ഗ​വും സ​വി​ശേ​ഷ​മാ​യി പാ​ർ​ട്ടി നേ​താ​ക്ക​ൾ എ​ടു​ത്തു​കാ​ട്ടു​ന്നു. പ​ട്ടേ​ൽ സ​മ​ര​നാ​യ​ക​ൻ ഹാ​ർ​ദി​ക് പ​ട്ടേ​ൽ രാ​ഹു​ൽ ഗാ​ന്ധി​യു​ടെ സാ​ന്നി​ധ്യ​ത്തി​ൽ കോ​ൺ​ഗ്ര​സി​ൽ ചേ​ർ​ന്ന​തും ഇ​ന്ന​ലെ. 

ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ മോ​ദി​ക്കെ​തി​രേ ഗു​ജ​റാ​ത്തി​ൽ നി​ന്നു പ​ട ന​യി​ക്കു​ന്നു എ​ന്ന സ​ന്ദേ​ശം പാ​ർ​ട്ടി പ്ര​വ​ർ​ത്ത​ക​രി​ൽ ച‌​ല​ന​ങ്ങ​ളു​ണ്ടാ​ക്കു​മെ​ന്നാ​വാം രാ​ഹു​ൽ ഗാ​ന്ധി​യും കൂ​ട്ട​രും ക​രു​തു​ന്ന​ത്. എ​ന്നാ​ൽ, ഗു​ജ​റാ​ത്തി​ല​ട​ക്കം എ​ന്തു​മാ​ത്രം സ്വാ​ധീ​നം ചെ​ലു​ത്തും ഈ ​പ്ര​വ​ർ​ത്ത​ക സ​മി​തി യോ​ഗ​ത്തി​ന്‍റെ തീ​രു​മാ​ന​ങ്ങ​ൾ എ​ന്നു ക​ണ്ട​റി​യേ​ണ്ട​താ​ണ്. ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പു ത​ന്ത്ര​ങ്ങ​ൾ​ക്ക് അ​ന്തി​മ രൂ​പം ന​ൽ​കാ​നാ​ണ​ല്ലോ പ്ര​വ​ർ​ത്ത​ക സ​മി​തി ചേ​ർ​ന്ന​ത്.

ഗു​ജ​റാ​ത്തി​ൽ നി​ന്നു ത​ന്നെ തു​ട​ങ്ങാം. 2017ലെ ​നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ബി​ജെ​പി​യോ​ടു ന​ന്നാ​യി പോ​രാ​ടാ​ൻ ക​ഴി​ഞ്ഞ​താ​ണു കോ​ൺ​ഗ്ര​സി​ന്. രാ​ഹു​ൽ ശ​ക്ത​നാ​യ നേ​താ​വാ​കു​ന്നു എ​ന്ന സ​ന്ദേ​ശം രാ​ജ്യ​ത്തി​നു ന​ൽ​കി​യ തെ​ര​ഞ്ഞെ​ടു​പ്പാ​യി​രു​ന്നു അ​ത്. ജാ​തി രാ​ഷ്ട്രീ​യം ആ​ളി​ക്ക​ത്തി​യ ആ ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ ഹാ​ർ​ദി​ക് പ​ട്ടേ​ൽ, അ​ൽ​പേ​ഷ് ഠാ​ക്കൂ​ർ, ജി​ഗ്‌​നേ​ഷ് മേ​വാ​നി തു​ട​ങ്ങി​യ യു​വ​സാ​മു​ദാ​യി​ക നേ​താ​ക്ക​ളു​ടെ പി​ന്തു​ണ​യോ​ടെ കോ​ൺ​ഗ്ര​സ് ബി​ജെ​പി​ക്കെ​തി​രേ പ​ട ന​യി​ച്ചു. 182 അം​ഗ നി​യ​മ​സ​ഭ​യി​ൽ 81 സീ​റ്റ് പി​ടി​ച്ച് ബി​ജെ​പി​യെ വി​റ​പ്പി​ക്കു​ക​യും ചെ​യ്തു കോ​ൺ​ഗ്ര​സ് സ​ഖ്യം. 

പ​ക്ഷേ, അ​ന്ന​ത്തെ ആ​ത്മ​വി​ശ്വാ​സം ഇ​പ്പോ​ഴും ബാ​ക്കി​യു​ണ്ടോ സം​സ്ഥാ​ന​ത്തെ കോ​ൺ​ഗ്ര​സ് നേ​താ​ക്ക​ൾ​ക്ക് എ​ന്ന​തി​ലാ​ണു സം​ശ​യം. സം​സ്ഥാ​ന​ത്തെ 26 ലോ​ക്സ​ഭാ സീ​റ്റു​ക​ളി​ലും വി​ജ​യം ഉ​റ​പ്പി​ക്കാ​നു​ള്ള ത​ന്ത്ര​ങ്ങ​ൾ ബി​ജെ​പി ആ​വി​ഷ്ക​രി​ക്കു​മ്പോ​ൾ നി​യ​മ​സ​ഭാം​ഗ​ങ്ങ​ളു​ടെ കൊ​ഴി​ഞ്ഞു​പോ​ക്കാ​ണ് കോ​ൺ​ഗ്ര​സി​ൽ കാ​ണു​ന്ന​ത്. ഒ​രു മാ​സ​ത്തി​നി​ടെ നാ​ലു കോ​ൺ​ഗ്ര​സ് എം​എ​ൽ​എ​മാ​ർ പാ​ർ​ട്ടി വി​ട്ട് ബി​ജെ​പി​യി​ലെ​ത്തി​ക്ക​ഴി​ഞ്ഞു. മ​റ്റൊ​രാ​ൾ കൂ​ടി കൂ​റു​മാ​റാ​ൻ ത​യാ​റാ​യി നി​ൽ​പ്പാ​ണ​ത്രേ! മു​ൻ​പ് ക​ർ​ണാ​ട​ക​യി​ൽ ക​ണ്ട "ഓ​പ്പ​റേ​ഷ​ൻ താ​മ​ര' ഇ​പ്പോ​ൾ ഗു​ജ​റാ​ത്തി​ലാ​ണ്; മോ​ദി​യു​ടെ നാ​ട്ടി​ൽ താ​മ​ര​യ്ക്കു വാ​ട്ടം സം​ഭ​വി​ക്ക​രു​ത​ല്ലോ. അ​പ​ക​ടം മു​ൻ​കൂ​ട്ടി ക​ണ്ട് ബി​ജെ​പി പ​രി​ഹാ​ര​ത്തി​നു ശ്ര​മി​ക്കു​ന്നു​വെ​ന്നു സാ​രം. 

ഇ​ന്ന​ലെ മ​ഹാ​രാ​ഷ്ട്ര​യി​ലും വ​ലി​യൊ​രു തി​രി​ച്ച​ടി നേ​രി​ട്ടു കോ​ൺ​ഗ്ര​സ്. പ്ര​തി​പ​ക്ഷ നേ​താ​വ് രാ​ധാ​കൃ​ഷ്ണ വി​ഖെ പാ​ട്ടീ​ലി​ന്‍റെ മ​ക​ൻ സു​ജ​യ് ബി​ജെ​പി​യി​ൽ ചേ​ർ​ന്ന​ത് വ​ലി​യ പ്ര​ഹ​രം ത​ന്നെ​യാ​ണു കോ​ൺ​ഗ്ര​സി​ന്. വി​ഖെ പാ​ട്ടീ​ൽ കു​ടും​ബ​ത്തി​ന് അ​ത്യാ​വ​ശ്യം ന​ല്ല വോ​ട്ട് ബാ​ങ്കു​ണ്ട്. സു​ജ​യി​നു വേ​ണ്ടി അ​ഹ​മ്മ​ദ് ന​ഗ​ർ സീ​റ്റ് വി​ട്ടു​ന​ൽ​ക​ണ​മെ​ന്ന രാ​ധാ​കൃ​ഷ്ണ വി​ഖെ പാ​ട്ടീ​ലി​ന്‍റെ ആ​വ​ശ്യം എ​ൻ​സി​പി നി​ര​സി​ച്ച​താ​ണ് കു​ടും​ബ​ത്തെ പി​ണ​ക്കി​യി​രി​ക്കു​ന്ന​ത്. ഇ​ക്കാ​ര്യ​ത്തി​ൽ എ​ൻ​സി​പി​യെ അ​നു​ന​യി​പ്പി​ക്കാ​ൻ രാ​ഹു​ൽ ഗാ​ന്ധി​ക്കു​പോ​ലും ക​ഴി​ഞ്ഞി​ല്ല! 

ഇ​തു ത​ന്നെ​യാ​ണ് ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പു പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ ബി​ജെ​പി​യെ ഒ​രു​മു​ഴം മു​ൻ​പ് ഇ​പ്പോ​ൾ നി​ർ​ത്തു​ന്ന​തും. കാ​ര്യ​ങ്ങ​ൾ 2014ലേ​തു പോ​ലെ​യ​ല്ല എ​ന്നു ന​ന്നാ​യി തി​രി​ച്ച​റി​യു​ന്നു​ണ്ട് ബി​ജെ​പി അ​ധ്യ​ക്ഷ​ൻ അ​മി​ത് ഷാ. ​അ​തി​ന്‍റെ വ്യ​ക്ത​മാ​യ തെ​ളി​വാ​ണ് സ​ഖ്യ​ക​ക്ഷി​ക​ളോ​ട് അ​വ​ർ സ്വീ​ക​രി​ച്ച സ​മീ​പ​നം. മു​ഖം തി​രി​ച്ചും വി​ല​പേ​ശി​യും ബ​ലം പി​ടി​ച്ചും കോ​ൺ​ഗ്ര​സും മ​റ്റു പ്ര​തി​പ​ക്ഷ ക​ക്ഷി​ക​ളും സ​ഖ്യ​ങ്ങ​ളു​ടെ കാ​ര്യ​ത്തി​ൽ അ​നി​ശ്ചി​ത​ത്വം നീ​ട്ടി​ക്കൊ​ണ്ടു​പോ​കു​മ്പോ​ൾ വി​ട്ടു​വീ​ഴ്ച​ക​ളി​ലൂ​ടെ എ​ല്ലാം ഭ​ദ്ര​മാ​ക്കു​ന്നു ബി​ജെ​പി. ത​മി​ഴ്നാ​ട്ടി​ൽ അ​ണ്ണാ ഡി​എം​കെ​യു​മാ​യി, പ​ഞ്ചാ​ബി​ൽ അ​കാ​ലി​ദ​ളു​മാ​യി, മ​ഹാ​രാ​ഷ്ട്ര​യി​ൽ ശി​വ​സേ​ന​യു​മാ​യി, ബി​ഹാ​റി​ൽ ജെ​ഡി​യു​വു​മാ​യി... എ​ല്ലാ​യി​ട​ത്തും ഉ​ചി​ത​മാ​യ പ​രി​ഹാ​ര​ങ്ങ​ൾ ക​ണ്ടെ​ത്താ​നാ​യി ബി​ജെ​പി​ക്ക്. സ​ഖ്യ​ത്തി​നു വേ​ണ്ടി ‌സി​റ്റി​ങ് സീ​റ്റു​ക​ൾ പോ​ലും വി​ട്ടു​കൊ​ടു​ക്കാ​ൻ ത​യാ​റാ​യി. 

ച​രി​ത്ര​ത്തി​ലാ​ദ്യ​മാ​യി ഒ​റ്റ​യ്ക്കു ഭൂ​രി​പ​ക്ഷ​ത്തോ​ടെ ബി​ജെ​പി അ​ധി​കാ​ര​ത്തി​ലെ​ത്തി​യ തെ​ര​ഞ്ഞെ​ടു​പ്പാ​യി​രു​ന്നു 2014ലേ​ത്. സ​ഖ്യ​ക​ക്ഷി​ക​ൾ​ക്കും മോ​ദി സ​ർ​ക്കാ​രി​ൽ പ്രാ​തി​നി​ധ്യം ന​ൽ​കി​യെ​ങ്കി​ലും അ​വ​ർ​ക്കു വേ​ണ്ട​ത്ര പ​രി​ഗ​ണ​ന ന​ൽ​കു​ന്നി​ല്ലെ​ന്ന പ​രാ​തി ഉ​യ​ർ​ന്നി​രു​ന്നു. നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പു​ക​ളി​ൽ തു​ട​ർ​ച്ച​യാ​യി ബി​ജെ​പി വി​ജ​യ​ങ്ങ​ൾ നേ​ടി​ക്കൊ​ണ്ടി​രി​ക്കെ സ​ഖ്യ​ക​ക്ഷി​ക​ളെ അ​വ​ഗ​ണി​ക്കു​ന്നു എ​ന്ന പ്ര​തീ​തി​യും ഉ​ണ്ടാ​യി. "കോ​ൺ​ഗ്ര​സ് മു​ക്ത' ഭാ​ര​ത​ത്തി​ൽ ബി​ജെ​പി​ക്ക് മ​റ്റാ​രു​ടെ​യും കൂ​ട്ടു​വേ​ണ്ട എ​ന്ന അ​മി​ത വി​ശ്വാ​സം മോ​ദി​ക്കും അ​മി​ത് ഷാ​യ്ക്കു​മു​ണ്ടാ​യി എ​ന്നു​വ​രെ പ​ല​രും പ​റ​ഞ്ഞു. 

 മോ​ദി​ക്കും കേ​ന്ദ്ര ഭ​ര​ണ​ത്തി​നു​മെ​തി​രേ ശി​വ​സേ​ന നി​ര​ന്ത​രം ക​ടു​ത്ത വി​മ​ർ​ശ​ന​മു​യ​ർ​ത്തി. ഇ​പ്പോ​ഴും മോ​ദി​യു​ടെ ശ​ക്ത​രാ​യ വി​മ​ർ​ശ​ക​രാ​ണ​വ​ർ. മ​ഹാ​രാ​ഷ്ട്ര മു​ഖ്യ​മ​ന്ത്രി ദേ​വ‌​ന്ദ്ര ഫ​ഡ്നാ​വി​സി​നെ​യും ഭ​ര​ണ​സ​ഖ്യ​ത്തി​ലി​രു​ന്നു​കൊ​ണ്ട് വി​മ​ർ​ശി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്നു. രാ​മ​ക്ഷേ​ത്രം, ക​ശ്മീ​ർ തു​ട​ങ്ങി​യ വി​ഷ‍യ​ങ്ങ​ളി​ൽ ജ​ന​ങ്ങ​ളോ​ടു മ​റു​പ​ടി പ​റ​യേ​ണ്ടി​വ​രു​മെ​ന്ന് ക​ഴി​ഞ്ഞ​ദി​വ​സ​വും "സാ​മ്ന' മു​ഖ​പ്ര​സം​ഗം മോ​ദി​യെ ഓ​ർ​മി​പ്പി​ച്ചു. അ​പ്പോ​ഴും അ​വ​രു​മാ​യി സ​ഖ്യം ഉ​റ​പ്പി​ക്കാ​നാ​യി അ​മി​ത് ഷാ​യ്ക്ക്. 23 സീ​റ്റി​ൽ ശി​വ​സേ​ന, 25ൽ ​ബി​ജെ​പി. നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ഇ​രു ക​ക്ഷി​ക​ൾ​ക്കും പാ​തി സീ​റ്റ് വീ​തം. 

പ​ഞ്ചാ​ബി​ൽ അ​കാ​ലി​ദ​ളു​മാ​യു​ള്ള കൂ​ട്ടു​കെ​ട്ടും അ​ത്ര സു​ഖ​ക​ര​മാ​യി​രു​ന്നി​ല്ല സ​മീ​പ​കാ​ല​ത്ത്. കേ​ന്ദ്ര ബ​ജ​റ്റി​നു മു​ൻ​പു​ള്ള എ​ൻ​ഡി​എ യോ​ഗം അ​വ​ർ ബ​ഹി​ഷ്ക​രി​ച്ചി​രു​ന്നു. കാ​ർ​ഷി​ക മേ​ഖ​ല​യി​ല​ട​ക്ക​മു​ള്ള ന​യ​പ​രി​പാ​ടി​ക​ളി​ൽ ത​ങ്ങ​ളു​ടെ അ​ഭി​പ്രാ​യം ആ​രാ​യു​ന്നി​ല്ലെ​ന്ന പ​രാ​തി​യും അ​വ​ർ​ക്കു​ണ്ടാ​യി​രു​ന്നു. ത​ങ്ങ​ളെ ചെ​റു​താ​ക്കി പ​ഞ്ചാ​ബി​ൽ വേ​രു വ്യാ​പി​പ്പി​ക്കാ​നാ​ണു ബി​ജെ​പി ശ്ര​മി​ക്കു​ന്ന​തെ​ന്ന ചി​ന്ത വ​ള​രു​ക​യാ​യി​രു​ന്നു അ​കാ​ലി​ദ​ളി​ൽ. ക​ഴി​ഞ്ഞ ത​വ​ണ​ത്തേ​തു​പോ​ലെ 13ൽ ​പ​ത്തു സീ​റ്റു​ക​ളും അ​കാ​ലി​ദ​ളി​നു വി​ട്ടു​കൊ​ടു​ത്ത് സ​ഖ്യം ഉ​റ​പ്പി​ച്ചു​നി​ർ​ത്തി അ​മി​ത് ഷാ.

 ​ബി​ഹാ​റി​ൽ മു​ഖ്യ​മ​ന്ത്രി നി​തീ​ഷ് കു​മാ​റി​ന്‍റെ ജെ​ഡി​യു​വി​നെ ഒ​പ്പം നി​ർ​ത്താ​ൻ വ​ലി​യ വി​ട്ടു​വീ​ഴ്ച​ക​ൾ വേ​ണ്ടി​വ​ന്നു. ബി​ജെ​പി​യും ജെ​ഡി​യു​വും 17 സീ​റ്റി​ൽ വീ​തം, രാം ​വി​ലാ​സ് പാ​സ്വാ​ന്‍റെ എ​ൽ​ജെ​പി​ക്ക് ആ​റ്. 2014ൽ 31 ​സീ​റ്റി​ൽ മ​ത്സ​രി​ച്ച് 22ൽ ​വി​ജ​യി​ച്ച​താ​ണു ബി​ജെ​പി. നി​തീ​ഷ്കു​മാ​റി​നെ ഒ​പ്പം നി​ർ​ത്താ​ൻ സി​റ്റി​ങ് സീ​റ്റു​ക​ൾ പോ​ലും വി​ട്ടു​കൊ​ടു​ത്തു. കോ​ൺ​ഗ്ര​സും ലാ​ലു യാ​ദ​വി​ന്‍റെ ആ​ർ​ജെ​ഡി​യും അ​ട​ങ്ങു​ന്ന പ്ര​തി​പ​ക്ഷ സ​ഖ്യം ഇ​പ്പോ​ഴും ത​ർ​ക്ക​ങ്ങ​ളി​ൽ കു​ടു​ങ്ങി​ക്കി​ട​ക്കു​ക​യു​മാ​ണ്! ഝാ​ർ​ഖ​ണ്ഡി​ൽ എ​ജെ​എ​സ്‌​യു​വു​മാ​യു​ള്ള സ​ഖ്യ​വും ബി​ജെ​പി ഉ​റ​പ്പി​ച്ചു. 

 ത​മി​ഴ്നാ​ട്ടി​ൽ അ​ഞ്ചു സീ​റ്റ് മാ​ത്രം മ​ത്സ​രി​ക്കാ​ൻ വാ​ങ്ങി​യാ​ണ് അ​ണ്ണാ ഡി​എം​കെ, പി​എം​കെ, ഡി​എം​ഡി​കെ തു​ട​ങ്ങി​യ ക​ക്ഷി​ക​ളു​ടെ സ​ഖ്യ​ത്തി​ൽ ബി​ജെ​പി ക​യ​റു​ന്ന​ത്. ഇ​ങ്ങ​നെ​യൊ​രു വി​ശാ​ല സ​ഖ്യം ഉ​റ​പ്പി​ക്കാ​ൻ ബു​ദ്ധി​പൂ​ർ​വം ക​രു​ക്ക​ൾ നീ​ക്കി​യ​തും ബി​ജെ​പി ദേ​ശീ​യ നേ​തൃ​ത്വ​മാ​ണ്. 

 ഒ​റ്റ​യ്ക്കു ഭൂ​രി​പ​ക്ഷം എ​ളു​പ്പ​മ​ല്ലെ​ന്ന തി​രി​ച്ച​റി​വി​ൽ സ​ഖ്യ​ങ്ങ​ളു​ടെ ഭ​ദ്ര​ത​യ്ക്ക് അ​തി​വേ​ഗം മു​ന്നി​ട്ടി​റ​ങ്ങി ബി​ജെ​പി. എ​ന്നാ​ൽ, എ​ത്ര​യോ മു​ൻ​പ് വി​ശാ​ല സ​ഖ്യ​ത്തെ​ക്കു​റി​ച്ചു പ​റ​ഞ്ഞു​തു​ട​ങ്ങി​യ പ്ര​തി​പ​ക്ഷ ക​ക്ഷി​ക​ൾ ഇ​പ്പോ​ഴും പ​ല​യി​ട​ത്തും ഇ​രു​ട്ടി​ൽ​ത​പ്പു​ന്നു! ക​ർ​ണാ​ട​ക​യി​ൽ, ബി​ഹാ​റി​ൽ, മ​ഹാ​രാ​ഷ്ട്ര​യി​ൽ, അ​സ​മി​ൽ... ഒ​ന്നും കോ​ൺ​ഗ്ര​സി​ന്‍റെ സ​ഖ്യ​ങ്ങ​ൾ ഉ​റ​ച്ചി​ട്ടി​ല്ല. മ​ഹാ​രാ​ഷ്ട്ര​യി​ൽ കോ​ൺ​ഗ്ര​സു​മാ​യു​ള്ള ച​ർ​ച്ച​ക​ൾ പ​രാ​ജ​യ​പ്പെ​ട്ട​താ​യി ദ​ളി​ത് നേ​താ​വ് പ്ര​കാ​ശ് അം​ബേ​ദ്ക​ർ പ്ര​ഖ്യാ​പി​ച്ച​ത് ഇ​ന്ന​ലെ​യാ​ണ്. ഡ​ൽ​ഹി​യി​ൽ ആം ​ആ​ദ്മി​യു​മാ​യി സ​ഖ്യ​ത്തി​നി​ല്ലെ​ന്ന ഷീ​ല ദീ​ക്ഷി​തി​ന്‍റെ പി​ടി​വാ​ശി​ക്കു വ​ഴ​ങ്ങേ​ണ്ടി​വ​രു​ന്നു. യു​പി​യി​ൽ എ​സ്പി-​ബി​എ​സ്പി സ​ഖ്യം കോ​ൺ​ഗ്ര​സി​നെ ത​ഴ​ഞ്ഞി​രി​ക്കു​ന്നു. 

ഇ​ക്കാ​ല​ത്തെ തെ​ര​ഞ്ഞെ​ടു​പ്പു സ്ട്രാ​റ്റ​ജി​യി​ൽ സ​ഖ്യ​ങ്ങ​ൾ​ക്കു വ​ലി​യ പ​ങ്കു​ണ്ട്. അ​തി​ൽ ഒ​രു മു​ഴം മു​ൻ​പേ ന​ട​ക്കു​ന്ന​ത് അ​മി​ത് ഷാ ​ത​ന്നെ​യാ​ണ്. കേ​ര​ള​ത്തി​ൽ തു​ഷാ​ർ വെ​ള്ളാ​പ്പ​ള്ളി മ​ത്സ​രി​ക്ക​ണ​മെ​ന്ന് ഷാ ​നി​ർ​ബ​ന്ധി​ക്കു​ന്നു​വെ​ന്ന റി​പ്പോ​ർ​ട്ടു​ക​ളെ ഇ​തു​മാ​യി കൂ​ട്ടി വാ​യി​ക്കാം. 


വാർത്തകൾ

Sign up for Newsletter



top