Flash News
Archives

lok-sabha-election-2019-chhatisgarh

കോ​ൺ​ഗ്ര​സി​ലേ​ക്ക് ചാ​ഞ്ഞ് ഛത്തി​സ്ഗ​ഡ്

Published:13 March 2019

# നീ​തു ച​ന്ദ്ര​ൻ 

നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ലേ​റ്റ ക​ന​ത്ത പ​രാ​ജ​യ​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ ചെ​റു​ത​ല്ലാ​ത്ത ഭീ​തി​യോ​ടെ​യാ​ണ് ബി​ജെ​പി ഛത്തി​സ്ഗ​ഡി​ൽ ‌ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​നെ അ​ഭി​മു​ഖീ​ക​രി​ക്കു​ന്ന​ത്. കോ​ൺ​ഗ്ര​സി​നെ​ക്കാ​ൾ പ​ത്തു​ശ​ത​മാ​നം വോ​ട്ടി​ന്‍റെ കു​റ​വാ​ണ് ക​ഴി​ഞ്ഞ നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ബി​ജെ​പി​ക്ക് ഉ​ണ്ടാ​യി​രു​ന്ന​ത്.

മാ​വോ​യി​സ്റ്റ് സാ​ന്നി​ധ്യം കൊ​ണ്ട് എ​ക്കാ​ല​ത്തും ആ​ശ​ങ്ക​യു​ടെ ഭൂ​മി​ക​യാ​യി മാ​റി​യ ഛത്തി​സ്ഗ​ഡ്... ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​നൊ​രു​ങ്ങു​ന്ന ബി​ജെ​പി​ക്കും ഛത്തി​സ്ഗ​ഡ് ആ​ശ​ങ്ക​യു​ടെ നി​ല​മാ​ണ്. പ​തി​ന​ഞ്ചു വ​ർ​ഷ​ത്തോ​ള​മാ​യി തു​ട​രു​ന്ന ബി​ജെ​പി ആ​ധി​പ​ത്യ​കാ​ലം ഇ​ത്ത​വ​ണ ഇ​വി​ടെ ത​ക​ർ​ന്നു​ട​ഞ്ഞേ​ക്കാം. ഹി​ന്ദി ഹൃ​ദ​യ​ഭൂ​മി​യി​ൽ ഉ​യി​ർ​ത്തെ​ഴു​ന്നേ​റ്റ കോ​ൺ​ഗ്ര​സി​ന്‍റെ ആ​ത്മ​വി​ശ്വാ​സം അ​ത്ര​യേ​റെ ബി​ജെ​പി​യെ ഭ​യ​പ്പെ​ടു​ത്തു​ന്നു​ണ്ട്.

നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ലേ​റ്റ ക​ന​ത്ത പ​രാ​ജ​യ​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ ചെ​റു​ത​ല്ലാ​ത്ത ഭീ​തി​യോ​ടെ​യാ​ണ് ബി​ജെ​പി ഛത്തി​സ്ഗ​ഡി​ൽ ‌ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​നെ അ​ഭി​മു​ഖീ​ക​രി​ക്കു​ന്ന​ത്. കോ​ൺ​ഗ്ര​സി​നെ​ക്കാ​ൾ പ​ത്തു​ശ​ത​മാ​നം വോ​ട്ടി​ന്‍റെ കു​റ​വാ​ണ് ക​ഴി​ഞ്ഞ നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ബി​ജെ​പി​ക്ക് ഉ​ണ്ടാ​യി​രു​ന്ന​ത്. ആ​കെ​യു​ള്ള 11 ലോ​ക്സ​ഭാ സീ​റ്റു​ക​ളി​ൽ  പ​ത്തു സീ​റ്റു​ക​ളി​ലും തു​ട​ർ​ച്ച​യാ​യി മൂ​ന്നു ത​വ​ണ​യും വി​ജ​യി​ച്ച​ത് ബി​ജെ​പി​യാ​യി​രു​ന്നു. പ​ക്ഷേ, കോ​ൺ​ഗ്ര​സി​ന്‍റെ ഉ​യി​ർ​ത്തെ​ഴു​ന്നേ​ൽ​പ്പും അ​ജി​ത് ജോ​ഗി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ അ​വ​ഗ​ണി​ക്കാ​നാ​കാ​ത്ത മൂ​ന്നാം മു​ന്ന​ണി​യും രം​ഗ​ത്തെ​ത്തി​യ​തോ​ടെ ഇ​ത്ത​വ​ണ ബി​ജെ​പി​ക്കു പ്ര​തീ​ക്ഷ​ക​ൾ അ​ധി​ക​മി​ല്ല.

വി​ജ​യ​താ​ളം കാ​ക്കാ​ൻ‌ കോ​ൺ​ഗ്ര​സ്

നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ന്‍റെ വി​ജ​യ​താ​ളം ലോ​ക്സ​ഭ​യി​ലും നി​ല നി​ർ​ത്തു​ന്ന​തി​നു​ള്ള ശ്ര​മ​ത്തി​ലാ​ണു കോ​ൺ​ഗ്ര​സ്. നി​യ​മ​സ​ഭ​യി​ലെ 90 സീ​റ്റു​ക​ളി​ൽ 68 സീ​റ്റു​ക​ളി​ലും കോ​ൺ​ഗ്ര​സ് വി​ജ​യി​ച്ചി​രു​ന്നു. ‌ കോ​ൺ​ഗ്ര​സി​ന് ഈ ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ പ​ര​മാ​വ​ധി സീ​റ്റു​ക​ളി​ൽ വി​ജ​യി​ക്കേ​ണ്ട​ത് അ​ത്യാ​വ​ശ്യ​മാ​ണ്. അ​ധി​കാ​ര​ത്തി​ലേ​റി​യ​തി​നു ശേ​ഷം കോ​ൺ​ഗ്ര​സ് നേ​രി​ടു​ന്ന ആ​ദ്യ തെ​ര​ഞ്ഞെ​ടു​പ്പാ​ണി​ത്. രാ​ഹു​ൽ ഗാ​ന്ധി​യു​ടെ നേ​തൃ​ത്വം ത​ന്നെ​യാ​ണ് സം​സ്ഥാ​ന​ത്ത് കോ​ൺ​ഗ്ര​സി​ന്‍റെ വി​ജ​യ​ത്തെ നി​ർ​ണ​യി​ക്കു​ന്ന​ത്. 

ബി​ജെ​പി​ക്ക് 15 സീ​റ്റു​ക​ളും ജ​ന​താ കോ​ൺ​ഗ്ര​സ് ഛത്തി​സ്ഗ​ഡി​ന് അ​ഞ്ചു സീ​റ്റും ബി​എ​സ്പി​ക്ക് ര​ണ്ടു സീ​റ്റു​മാ​ണ് ക​ഴി​ഞ്ഞ നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ല​ഭി​ച്ച​ത്. മു​ഖ്യ​മ​ന്ത്രി ഭൂ​പേ​ഷ് ബ​ഘേ​ൽ, ആ​ഭ്യ​ന്ത​ര മ​ന്ത്രി താ​മ്ര​ധ്വ​ജ് സാ​ഹു എ​ന്നി​വ​രാ​ണ് കോ​ൺ​ഗ്ര​സി​ന്‍റെ ത​ല​പ്പ​ത്ത്.പു​തി​യ സ​ർ​ക്കാ​രി​ന്‍റെ ന​യ​ങ്ങ​ളാ​യി​രി​ക്കും ഇ​ത്ത​വ​ണ​ത്തെ തെ​ര​ഞ്ഞെ​ടു​പ്പി​ൽ കോ​ൺ​ഗ്ര​സ് പ്ര​ചാ​ര​ണ വി​ഷ​യ​മാ​ക്കു​ക. ക​ർ​ഷ​ക​ർ​ക്കും പ​ട്ടി​ക വി​ഭാ​ഗ​ങ്ങ​ൾ​ക്കു​മാ​യു​ള്ള ക്ഷേ​മ​പ​ദ്ധ​തി​ക​ൾ ഇ​ക്കൂ​ട്ട​ത്തി​ൽ പെ​ടും. 

നെ​ല്ലി​ന്‍റെ താ​ങ്ങു​വി​ല ക്വി​ന്‍റ​ലി​ന് 2,500 രൂ​പ​യാ​യി ഉ​യ​ർ​ത്താ​നു​ള്ള ഉ​ത്ത​ര​വും പ്ര​ചാ​ര​ണ​ത്തി​ൽ ഇ​ടം​പി​ടി​ക്കും. 36 ല​ക്ഷം ക​ർ​ഷ​ക​രാ​ണു സം​സ്ഥാ​ന​ത്തു​ള്ള​ത്. ടാ​റ്റ​യി​ൽ നി​ന്നും സ്ഥ​ലം തി​രി​ച്ചു പി​ടി​ച്ച് പ​ട്ടി​ക​വി​ഭാ​ഗ​ങ്ങ​ൾ​ക്കു കൈ​മാ​റി​യ​തും കോ​ൺ​ഗ്ര​സി​ന് അ​നു​കൂ​ല​മാ​യി മാ​റും. തെ​ര​ഞ്ഞെ​ടു​പ്പി​നാ​യി കോ​ൺ​ഗ്ര​സ് ത​യാ​റാ​യി​ക്ക​ഴി​ഞ്ഞു. ബി​ജെ​പി സ​ർ​ക്കാ​രി​ന്‍റെ അ​ഴി​മ​തി​ക​ളും വാ​ഗ്ദാ​ന ലം​ഘ​ന​ങ്ങ​ളും പു​റ​ത്തു കൊ​ണ്ടു​വ​രു​മെ​ന്നാ​ണ്  കോ​ൺ​ഗ്ര​സ് അ​ധ്യ​ക്ഷ​ൻ കൂ​ടി​യാ​യ ഭൂ​പേ​ഷ് ബ​ഘേ​ൽ പ​റ​യു​ന്ന​ത്. ന​ക്സ​ൽ ബാ​ധി​ത​മേ​ഖ​ല​യാ​യ ബ​സ്ത​ർ ജി​ല്ല​യി​ലും ജ​ഗ​ദ​ൽ​പു​രി​ലും പാ​ർ​ട്ടി ക​ൺ​വെ​ൻ​ഷ​നു​ക​ൾ സ​ജീ​വ​മാ​ക്കി​യി​ട്ടു​ണ്ട്. 

പ​ര​സ്പ​രം പ​ഴി​ചാ​രി ബി​ജെ​പി

നി​യ​മ​സ​ഭ​യി​ൽ കൈ​വി​ട്ട​വ​ർ ലോ​ക്സ​ഭ​യി​ൽ സ​ഹാ​യി​ക്കു​മെ​ന്ന പ്ര​തീ​ക്ഷ ബി​ജെ​പി​ക്കി​ല്ല. കാ​ര​ണം പാ​ർ​ട്ടി​യു​ടെ അ​വ​സ്ഥ ഓ​രോ ദി​വ​സം ക​ഴി​യു​ന്തോ​റും കൂ​ടു​ത​ൽ മോ​ശ​മാ​യി വ​രു​ക​യാ​ണ്. കൂ​ടി വ​ന്നാ​ൽ മൂ​ന്നു സീ​റ്റു​ക​ളാ​ണ് ഇ​ത്ത​വ​ണ ഛത്തി​സ്ഗ​ഡി​ൽ ബി​ജെ​പി പ്ര​തീ​ക്ഷി​ക്കു​ന്ന​ത്. നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ലെ പ​രാ​ജ​യ​ത്തി​ന്‍റെ ആ​ഘാ​ത​ത്തി​ൽ നി​ന്ന് ബി​ജെ​പി ഇ​നി​യും ക​ര​ക​യ​റി​യി​ട്ടി​ല്ല. പ​ര​സ്പ​രം പ​ഴി ചാ​രു​ന്ന നേ​താ​ക്ക​ൾ ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​നു വേ​ണ്ടി ത​യാ​റാ​യി​ട്ടു പോ​ലു​മി​ല്ലെ​ന്നും പാ​ർ​ട്ടി​വൃ​ത്ത​ങ്ങ​ൾ പ​റ​യു​ന്നു. 

തു​ട​ർ​ച്ച​യാ​യി 15 വ​ർ​ഷം മു​ഖ്യ​മ​ന്ത്രി​യാ​യി​രു​ന്ന ര​മ​ൺ സി​ങ് ബി​ജെ​പി​യു​ടെ പ​രാ​ജ​യ​ത്തി​ന്‍റെ ഉ​ത്ത​ര​വാ​ദി​ത്ത​മേ​റ്റെ​ടു​ത്തി​രു​ന്നു. ബ്രി​ജ് മോ​ഹ​ൻ അ​ഗ​ർ​വാ​ളി​നെ​പ്പോ​ലു​ള്ള​വ​ർ പാ​ർ​ട്ടി നേ​തൃ​ത്വ​ത്തി​നെ​തി​രേ പ​ര​സ്യ​മാ​യി രം​ഗ​ത്തെ​ത്തി​യ​തോ​ടെ പാ​ർ​ട്ടി​യി​ൽ ഉ​ൾ​പ്പോ​രു ശ​ക്ത​മാ​യി. പു​തി​യ സം​സ്ഥാ​ന അ​ധ്യ​ക്ഷ​ൻ വി​ക്രം ഉ​സേ​ണ്ടി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ പാ​ർ​ട്ടി അ​ദ്ഭു​ത​ങ്ങ​ൾ കാ​ണി​ക്കു​മെ​ന്നാ​ണ് ബി​ജെ​പി​യു​ടെ പ്ര​തീ​ക്ഷ. ക​ഴി​ഞ്ഞ വെ​ള്ളി​യാ​ഴ്ച​യാ​ണ് ഉ​സേ​ണ്ടി​യെ നി​യോ​ഗി​ച്ച​ത്. ധ​ർ​മ​ലാ​ൽ കൗ​ശി​ക്കി​നെ മാ​റ്റി​യാ​ണു നി​യ​മ​നം. ഗോ​ത്ര​വി​ഭാ​ഗ​ത്തി​ൽ നി​ന്നു​ള്ള ഉ​സേ​ണ്ടി​യു​ടെ നി​യ​മ​ന​ത്തി​നു പി​ന്നി​ൽ ഗോ​ത്ര​വി​ഭാ​ഗ​ങ്ങ​ളി​ൽ നി​ന്നു​ള്ള വോ​ട്ടു​റ​പ്പാ​ക്കു​ക എ​ന്ന​തു ത​ന്നെ​യാ​ണു ല​ക്ഷ്യം.

 സം​സ്ഥാ​ന​ത്തെ ജ​ന​സം​ഖ്യ​യു​ടെ 32 ‍ശ​ത​മാ​ന​വും ഗോ​ത്ര​വി​ഭാ​ഗ​മാ​ണ്. പ​ഹാ​ടി കോ​ർ​വ, ബി​ർ​ഹോ​ർ, അ​ബു​ജ്മാ​ഡി​യ എ​ന്നി​വ​യാ​ണ് പ്ര​ധാ​ന​പ്പെ​ട്ട ഗോ​ത്ര​വി​ഭാ​ഗ​ങ്ങ​ൾ. ഏ​പ്രി​ൽ 11,18, 23 എ​ന്നീ ദി​വ​സ​ങ്ങ​ളി​ൽ മൂ​ന്നു ഘ​ട്ട​ങ്ങ​ളി​ലാ​യാ​ണ് ഛത്തി​സ്ഗ​ഡി​ൽ തെ​ര​ഞ്ഞെ​ടു​പ്പ്. 11 സീ​റ്റു​ക​ളി​ൽ നാ​ലെ​ണ്ണം പ​ട്ടി​ക​വ​ർ​ഗ മ​ണ്ഡ​ല​വു​മാ​ണ്. മാ​വോ​യി​സ്റ്റ് ബാ​ധി​ത പ്ര​ദേ​ശ​മാ​യ ബ​സ്ത​റി​ൽ ഏ​പ്രി​ൽ 11നും ​കാ​ങ്ക​ർ രാ​ജ്ന​ന്ദ്ഗാ​വ്, മ​ഹാ​സാ​മു​ണ്ട് എ​ന്നി​വി​ട​ങ്ങ​ളി​ൽ ഏ​പ്രി​ൽ  18നും ​ബാ​ക്കി​യു​ള്ള സു​ർ​ഗു​ജ, റാ​യ്ഗ​ഡ് ജാ​ഞ്ച്ഗ​ഡ്- ച​മ്പ, റാ​യ്പു​ർ, ദു​ർ​ഗ്, കോ​ർ​ബ, ബി​ലാ​സ്പു​ർ എ​ന്നി​വി​ട​ങ്ങ​ളി​ൽ 23നു​മാ​ണ് വോ​ട്ടെ​ടു​പ്പ്.

മു​ള​യി​ലേ ക​രി​ഞ്ഞ് ജ​ന​ത കോ​ൺ​ഗ്ര​സ്

നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ കാ​ര്യ​മാ​യ സ്വാ​ധീ​ന​മൊ​ന്നും ചെ​ലു​ത്താ​ൻ സാ​ധി​ക്കാ​ഞ്ഞ​തി​നാ​ൽ അ​ജി​ത് ജോ​ഗി​യു​ടെ ജ​ന​ത കോ​ൺ​ഗ്ര​സ് ഛത്തി​സ്ഗ​ഡി​ൽ നി​ന്നും പ​ല നേ​താ​ക്ക​ളും കൊ​ഴി​ഞ്ഞു പോ​യി. ഇ​നി​യും നി​ര​വ​ധി പേ​ർ മ​റ്റു പാ​ർ​ട്ടി​ക​ളി​ലേ​ക്കു ചേ​ക്കേ​റാ​നാ​യി കാ​ത്തു നി​ൽ​ക്കു​ന്നു​ണ്ടെ​ന്നാ​ണു സൂ​ച​ന. 

2016ൽ ​ജോ​ഗി ജെ​സി​സി-​ജെ ആ​രം​ഭി​ച്ച​പ്പോ​ൾ നി​ര​വ​ധി കോ​ൺ​ഗ്ര​സ് നേ​താ​ക്ക​ൾ പാ​ർ​ട്ടി​യി​ലെ​ത്തി​യി​രു​ന്നു. പാ​ർ​ട്ടി​ക്ക​ക​ത്ത് ജ​നാ​ധി​പ​ത്യം ഇ​ല്ലെ​ന്നും ആ​രോ​പ​ണ​മു​ണ്ട്. ജോ​ഗി​യു​ടെ കു​ടും​ബാ​ധി​പ​ത്യ​മാ​ണു പാ​ർ​ട്ടി​യി​ൽ. ജോ​ഗി​യു​ടെ മ​ക​ൻ അ​മി​ത് പാ​ർ​ട്ടി നേ​തൃ​ത്വം ഏ​റ്റെ​ടു​ത്ത​തോ​ടെ​യാ​ണു പാ​ർ​ട്ടി​യി​ൽ നി​ന്നു കൊ​ഴി​ഞ്ഞ് പോ​ക്ക് ശ​ക്ത​മാ​യ​ത്. എ​ന്നാ​ൽ ഇ​വ​ർ​ക്കാ​ർ​ക്കും കോ​ൺ​ഗ്ര​സി​ലേ​ക്കു​ള്ള തി​രി​ച്ചു​പോ​ക്ക് അ​ത്ര എ​ളു​പ്പ​മാ​കി​ല്ല. 


വാർത്തകൾ

Sign up for Newsletter



top