Flash News
Archives

Football

goa-fc-vs-banglore-fc-final

ഗോവ ഫൈനലിൽ

Published:12 March 2019

സെ​മി ഫൈ​ന​ലി​ന്‍റെ ര​ണ്ടാം പാ​ദ​ത്തി​ൽ മും​ബൈ സി​റ്റി​യോ​ട് ഏ​ക​പ​ക്ഷീ​യ​മാ​യ ഒ​രു ഗോ​ളി​ന് തോ​റ്റെ​ങ്കി​ലും ഗോ​വ​യു​ടെ മു​ന്നോ​ട്ട‌ു​പോ​ക്കി​നെ അ​തു ബാ​ധി​ച്ചി​ല്ല. ആ​ദ്യ പാ​ദ​ത്തി​ലെ 5-1ന്‍റെ ജ​യം ഗോ​വ​യ്ക്ക് ഫൈ​ന​ൽ ഉ​റ​പ്പി​ച്ചു​കൊ​ടു​ത്തു

പ​നാ​ജി: ഐ​എ​സ്എ​ൽ ഫു​ട്ബോ​ൾ അ​ഞ്ചാം സീ​സ​ണി​ന്‍റെ ഫൈ​ന​ലി​ൽ എ​ഫ്സി ഗോ​വ​യും ബെം​ഗ​ളൂ​രു എ​ഫ്സി​യും ഏ​റ്റു​മു​ട്ടും. സെ​മി ഫൈ​ന​ലി​ന്‍റെ ര​ണ്ടാം പാ​ദ​ത്തി​ൽ മും​ബൈ സി​റ്റി​യോ​ട് ഏ​ക​പ​ക്ഷീ​യ​മാ​യ ഒ​രു ഗോ​ളി​ന് തോ​റ്റെ​ങ്കി​ലും ഗോ​വ​യു​ടെ മു​ന്നോ​ട്ട‌ു​പോ​ക്കി​നെ അ​തു ബാ​ധി​ച്ചി​ല്ല. ആ​ദ്യ പാ​ദ​ത്തി​ലെ 5-1ന്‍റെ ജ​യം ഗോ​വ​യ്ക്ക് ഫൈ​ന​ൽ ഉ​റ​പ്പി​ച്ചു​കൊ​ടു​ത്തു. ര​ണ്ടാം മു​ഖാ​മു​ഖ​ത്തി​ലെ ജ​യ​ത്തോ​ടെ അ​ഗ്ര​ഗേ​റ്റ് സ്കോ​ർ 5-2 എ​ന്ന നി​ല​യി​ലെ​ത്തി​ച്ച് മും​ബൈ ടീം ​ആ​ശ്വാ​സം നേ​ടി​യെ​ന്നു മാ​ത്രം. മാ​ർ​ച്ച് പ​തി​നേ​ഴി​നാ​ണ് ഗോ​വ-​ബെം​ഗ​ളൂ​രു ക​ലാ​ശ​ക്ക​ളി.

വ​മ്പ​ൻ ജ​യം അ​നി​വാ​ര്യ​മാ​യ മ​ത്സ​ര​ത്തി​ൽ ആ​ദ്യാ​വ​സാ​നം പ​രി​ശ്ര​മി​ച്ച​ശേ​ഷ​മാ​ണ് എ​തി​രാ​ളി​യു​ടെ ത​ട്ട​ക​ത്തി​ൽ നി​ന്ന് മും​ബൈ സി​റ്റി മ​ട​ങ്ങി​യ​ത്. പ​ന്തി​ന്മേ​ൽ ആ​ധി​പ​ത്യം സ്ഥാ​പി​ച്ച് പാ​സി​ങ് ഗെ​യിം പു​റ​ത്തെ​ടു​ത്ത ഗോ​വ​യ്ക്ക് അ​തു ഗോ​ളാ​ക്കി​മാ​റ്റാ​ൻ സാ​ധി​ച്ചി​ല്ല. ഗോ​ളി​ലേ​ക്ക് ഏ​റ്റ​വും കൂ​ടു​ത​ൽ ഷോ​ട്ടു​ക​ൾ തൊ​ടു​ത്ത​ത് മും​ബൈ​യാ​ണ്. ഇ​സോ​ക്കോ ഒ​രു​ക്കി​യ അ​വ​സ​രം മു​ത​ലെ​ടു​ത്ത് ആ​റാം മി​നി​റ്റി​ൽ റാ​ഫേ​ൽ ബ​സ്റ്റോ​സി​ലൂ​ടെ മു​ന്നി​ൽ​ക്ക‍യ​റി​യ മും​ബൈ പി​ന്നീ​ട് ഗോ​വ​ൻ ഗോ​ൾ​മു​ഖ​ത്ത് പ​ല​കു​റി ഭീ​ഷ​ണി​യു​യ​ർ​ത്തി. എ​ന്നാ​ൽ വ​ല​യ്ക്കു കീ​ഴി​ൽ ഗോ​ളി ന​വീ​ന്‍റെ നെ​ഞ്ചു​റ​പ്പ് ഗോ​വ​യെ കൂ​ടു​ത​ൽ ഗോ​ൾ വ​ഴ​ങ്ങാ​തെ കാ​ത്തു ര​ക്ഷി​ക്കു​ക​യാ​യി​രു​ന്നു. 


വാർത്തകൾ

Sign up for Newsletter



top