Flash News
Archives

kerala-election-news-2019

ക​ളം നി​റ​ഞ്ഞ് മു​ന്ന​ണി​ക​ൾ, ത​ല​സ്ഥാ​നം ത്രി​കോ​ണ​ച്ചൂ​ടി​ലേ​ക്ക്

Published:12 March 2019

# പി.​ബി. ബി​ച്ചു

ഗ​വ​ർ​ണ​ർ പ​ദ​വി രാ​ജി​വെ​ച്ച വാ​ർ​ത്ത പു​റ​ത്തു​വ​ന്ന​തി​നു പി​ന്നാ​ലെ കു​മ്മ​നം രാ​ജ​ശേ​ഖ​ര​നു വേ​ണ്ടി ചു​വ​രെ​ഴു​ത്തു​ക​ൾ തു​ട​ങ്ങി​യി​രു​ന്നു. ഔ​ദ്യോ​ഗി​ക​മാ​യി സ്ഥാ​നാ​ർ​ഥി​ക​ളെ പ്ര​ഖാ​പി​ക്കു​ന്ന​തി​നു മു​മ്പേ പ്ര​വ​ർ​ത്ത​ക​ർ കു​മ്മ​ന​ത്തെ സ്ഥാ​നാ​ർ​ഥി​യാ​യി ഏ​റ്റെ​ടു​ത്ത​തി​നാ​ൽ ദേ​ശീ​യ നേ​തൃ​ത്വ​വും മാ​റി ചി​ന്തി​ക്കാ​ൻ വ​ഴി​യി​ല്ല. 

തി​രു​വ​ന​ന്ത​പു​രം: ത്രി​കോ​ണ​പ്പോ​രി​നൊ​രു​ങ്ങി മൂ​ന്നു മു​ന്ന​ണി​ക​ളും ക​ളം നി​റ​ഞ്ഞ​തോ​ടെ തെ​ര​ഞ്ഞെ​ടു​പ്പി​ന്‍റെ ആ​വേ​ശം അ​ണ​പൊ​ട്ടി​യൊ​ഴു​കു​ക​യാ​ണ് ത​ല​സ്ഥാ​ന​ത്ത്. രാ​ഷ്‌​ട്രീ​യ വി​ശ്വാ​സ​ത്തി​നു​പ​രി​യാ​യി വ്യ​ക്തി​പ്ര​ഭാ​വ​ത്തി​ന് ഏ​റെ പ്രാ​ധാ​ന്യ​മു​ള്ള തി​രു​വ​ന​ന്ത​പു​രം മ​ണ്ഡ​ല​ത്തി​ൽ ശ​ക്ത​രാ​യ സ്ഥാ​നാ​ര്‍ഥി​ക​ളെ ത​ന്നെ​യാ​ണ് മു​ന്ന​ണി​ക​ൾ തീ​രു​മാ​നി​ച്ചി​രി​ക്കു​ന്ന​തും. 

ഇ​ട​തു സ്ഥാ​നാ​ർ​ഥി പ്ര​ഖ്യാ​പ​ന​ത്തി​നു തൊ​ട്ടു പി​ന്നാ​ലെ പ്ര​ചാ​ര​ണം ആ​രം​ഭി​ച്ച സി​പി​ഐ എം​എ​ൽ​എ സി. ​ദി​വാ​ക​ര​ൻ ആ​ദ്യ ഘ​ട്ടം പൂ​ർ​ത്തി​യാ​ക്കി. സ്ഥാ​നാ​ർ​ഥി​യാ​യി യു​ഡി​എ​ഫ് പ്ര​ഥ​മ പ​രി​ഗ​ണ​ന ന​ൽ​കു​ന്ന സി​റ്റി​ങ് എം​പി ശ​ശി ത​രൂ​രും രം​ഗ​ത്തി​റ​ങ്ങി. ഇ​തി​നി​ടെ, മി​സോ​റാം ഗ​വ​ര്‍ണ​ര്‍ സ്ഥാ​നം രാ​ജി​വ​ച്ച് ഇ​ന്ന​ലെ തി​രു​വ​ന​ന്ത​പു​ര​ത്തെ​ത്തി​യ കു​മ്മ​നം രാ​ജ​ശേ​ഖ​ര​ന് വി​മാ​ന​ത്താ​വ​ള​ത്തി​ൽ നി​ന്നു ന​ഗ​രം ചു​റ്റി വ​ൻ വ​ര​വേ​ൽ​പു ന​ൽ​കി ബി​ജെ​പി​യും ശ​ക്തി പ്ര​ക​ടി​പ്പി​ച്ചു.

കു​മ്മ​നം എ​ൻ​ഡി​എ നേ​താ​ക്ക​ളു​മാ​യി ഇ​ന്ന​ലെ ച​ർ​ച്ച ന​ട​ത്തി. കു​മ്മ​നം ത​ന്നെ​യാ​വും മ​ണ്ഡ​ല​ത്തി​ൽ സ്ഥാ​നാ​ർ​ഥി​യാ​വു​ക എ​ന്നാ​ണ് ബി​ജെ​പി കേ​ന്ദ്ര​ങ്ങ​ളി​ൽ നി​ന്നും ല​ഭി​ക്കു​ന്ന സൂ​ച​ന. അ​ദ്ദേ​ഹ​ത്തി​ന്‍റെ വ​ര​വു പ്ര​തീ​ക്ഷി​ച്ച് ആ​യി​ര​ക്ക​ണ​ക്കി​ന് പ്ര​വ​ര്‍ത്ത​ക​രാ​ണു രാ​വി​ലെ വി​മാ​ന​ത്താ​വ​ള​ത്തി​ലെ​ത്തി​യ​ത്. ചെ​ണ്ട​മേ​ള​ങ്ങ​ളു​ടെ അ​ക​മ്പ​ടി​യോ​ടെ രാ​ജ​കീ​യ ത​ല​പ്പാ​വ് അ​ണി​യി​ച്ചാ​യി​രു​ന്നു സ്വീ​ക​ര​ണം. തു​ട​ർ​ന്നു ബൈ​ക്കു റാ​ലി​യു​ടെ അ​ക​മ്പ​ടി​യോ​ടെ ബി​ജെ​പി സം​സ്ഥാ​ന ക​മ്മി​റ്റി ഓ​ഫി​സി​ലേ​ക്ക്. 

ഗ​വ​ർ​ണ​ർ പ​ദ​വി രാ​ജി​വെ​ച്ച വാ​ർ​ത്ത പു​റ​ത്തു​വ​ന്ന​തി​നു പി​ന്നാ​ലെ കു​മ്മ​നം രാ​ജ​ശേ​ഖ​ര​നു വേ​ണ്ടി ചു​വ​രെ​ഴു​ത്തു​ക​ൾ തു​ട​ങ്ങി​യി​രു​ന്നു. ഔ​ദ്യോ​ഗി​ക​മാ​യി സ്ഥാ​നാ​ർ​ഥി​ക​ളെ പ്ര​ഖാ​പി​ക്കു​ന്ന​തി​നു മു​മ്പേ പ്ര​വ​ർ​ത്ത​ക​ർ കു​മ്മ​ന​ത്തെ സ്ഥാ​നാ​ർ​ഥി​യാ​യി ഏ​റ്റെ​ടു​ത്ത​തി​നാ​ൽ ദേ​ശീ​യ നേ​തൃ​ത്വ​വും മാ​റി ചി​ന്തി​ക്കാ​ൻ വ​ഴി​യി​ല്ല. 

എ​തി​രാ​ളി​ക​ളാ​രൊ​ക്കെ​യെ​ന്ന് ഔ​ദ്യോ​ഗി​ക​മാ​യി പ്ര​ഖ്യാ​പ​ന​മെ​ത്തും മു​മ്പേ പ്ര​ചാ​ര​ണ​ത്തി​ൽ ഒ​രു​പ​ടി മു​ന്നി​ലെ​ത്തി​യ​തി​ന്‍റെ ആ​ത്മ​വി​ശ്വാ​സ​ത്തി​ലാ​ണ് എ​ൽ​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി സി. ​ദി​വാ​ക​ര​ൻ. പ​ര​മാ​വ​ധി വോ​ട്ട​ർ​മാ​രെ നേ​രി​ൽ​ക​ണ്ട് വോ​ട്ട​ഭ്യ​ർ​ഥ​ന ന​ട​ത്തി​യാ​ണ് അ​ദ്ദേ​ഹ​ത്തി​ന്‍റെ പ്ര​ചാ​ര​ണം. ജി​ല്ല​യു​ടെ അ​തി​ർ​ത്തി മേ​ഖ​ല​യി​ലെ നി​യ​മ​സ​ഭ മ​ണ്ഡ​ല​ങ്ങ​ളാ​യ പാ​റ​ശാ​ല, നെ​യ്യാ​റ്റി​ൻ​ക​ര തു​ട​ങ്ങി​യ പ്ര​ദേ​ശ​ങ്ങ​ളി​ലെ​ത്തി​യ സി. ​ദി​വാ​ക​ര​ൻ എം​എ​ൽ​എ​മാ​രു​മാ​യും ഇ​ന്ന​ലെ കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി. എ​ൽ​ഡി​എ​ഫ‌ി​ന്‍റെ തെ​ര​ഞ്ഞെ​ടു​പ്പ് ക​ൺ​വ​ൻ​ഷ​ൻ ഇ​ന്ന‌ു വൈ​കി​ട്ട് പു​ത്ത​രി​ക്ക​ണ്ട​ത്ത് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്യും. 

ശ​ശി ത​രൂ​ർ ന​ഗ​ര​ത്തി​ലെ വോ​ട്ട​ർ​മാ​രെ കാ​ണു​ന്ന തി​ര​ക്കി​ലാ​ണ്. സ്ഥാ​നാ​ർ​ഥി പ്ര​ഖ്യാ​പ​ന​മെ​ത്തും മു​മ്പേ കൊ​ഞ്ചി​റ​വി​ള ദേ​വീ ക്ഷേ​ത്ര​ത്തി​ലെ​ത്തി​യ അ​ദ്ദേ​ഹ‌ം ഭ​ക്ത​ർ​ക്കി​ട​യി​ലി​റ​ങ്ങി വോ​ട്ട​ഭ്യ​ർ​ഥ​ന ന​ട​ത്തു​ന്ന ചി​ത്ര​ങ്ങ​ൾ സാ​മൂ​ഹ്യ​മാ​ധ്യ​മ​ങ്ങ​ളി​ൽ വൈ​റ​ലാ​യി​രു​ന്നു. ത​രൂ​ർ ത​ന്നെ എ​ന്നു​റ​പ്പി​ച്ച് ഇ​ല​ക്ഷ​ൻ മീ​ഡി​യ ക​മ്മി​റ്റി ഓ​ഫി​സും പ്ര​വ​ർ​ത്ത​ന​മാ​രം​ഭി​ച്ചു.


വാർത്തകൾ

Sign up for Newsletter



top