Flash News
Archives

National

sexual-harrassment-protest-pollachi

ലൈംഗിക പീഡനത്തിനും സാമ്പത്തികതട്ടിപ്പിനും ഇരകളായത് അമ്പതോളം സ്ത്രീക‌ൾ ; പൊ​ള്ളാ​ച്ചി​യി​ൽ പ്ര​ക്ഷോ​ഭം

Published:12 March 2019

 വ്യാ​ജ അ​ക്കൗ​ണ്ടു​ക​ളി​ലൂ​ടെ​യാ​ണ് സ്കൂ​ള്‍ വി​ദ്യാ​ര്‍ത്ഥി​ക​ൾ മു​ത​ൽ അ​ധ്യാ​പി​ക​മാ​ർ വ​രെ​യു​ള്ള​വ​രെ​യാ​ണ്  പ്ര​തി​ക​ള്‍ വ​ല​യി​ലാ​ക്കി​യ​ത്. കേ​സി​ൽ നാ​ല് പേ​രെ അ​റ​സ്റ്റ് ചെ​യ്തി​ട്ടു​ണ്ട്. തി​രു​ന്നാ​വ​ക്ക​ര​ശ​ന്‍, ശ​ബ​രി​രാ​ജ​ന്‍, സ​തീ​ഷ്, വ​സ​ന്ത​കു​മാ​ര്‍ എ​ന്നി​വ​രാ​ണ് അ​റ​സ്റ്റി​ലാ​യി​രി​ക്കു​ന്ന​ത്.

ചെ​ന്നൈ: അ​മ്പ​തി​ല​ധി​കം യു​വ​തി​ക​ളെ ലൈം​ഗി​ക പീ​ഡ​ന​ത്തി​നും സാ​മ്പ​ത്തി​ക ചൂ​ഷ​ണ​ത്തി​നും ഇ​ര​യാ​ക്കി​യ​വ​ർ​ക്കെ​തി​രേ ന​ട​പ​ടി ആ​വ​ശ്യ​പ്പെ​ട്ട് പൊ​ള്ളാ​ച്ചി​യി​ൽ പ്ര​ക്ഷോ​ഭം. വ്യാ​ജ അ​ക്കൗ​ണ്ടു​ക​ളി​ലൂ​ടെ​യാ​ണ് സ്കൂ​ള്‍ വി​ദ്യാ​ര്‍ത്ഥി​ക​ൾ മു​ത​ൽ അ​ധ്യാ​പി​ക​മാ​ർ വ​രെ​യു​ള്ള​വ​രെ​യാ​ണ്  പ്ര​തി​ക​ള്‍ വ​ല​യി​ലാ​ക്കി​യ​ത്. കേ​സി​ൽ നാ​ല് പേ​രെ അ​റ​സ്റ്റ് ചെ​യ്തി​ട്ടു​ണ്ട്. തി​രു​ന്നാ​വ​ക്ക​ര​ശ​ന്‍, ശ​ബ​രി​രാ​ജ​ന്‍, സ​തീ​ഷ്, വ​സ​ന്ത​കു​മാ​ര്‍ എ​ന്നി​വ​രാ​ണ് അ​റ​സ്റ്റി​ലാ​യി​രി​ക്കു​ന്ന​ത്. എ​ന്നാ​ൽ പ്ര​തി​ക​ള്‍ക്ക് രാ​ഷ്ട്രീ​യ പി​ന്തു​ണ ല​ഭി​ക്കു​ന്നു​വെ​ന്ന് ആ​രോ​പി​ച്ച് ത​മി​ഴ്നാ​ട്ടി​ല്‍ പ്ര​തി​ഷേ​ധം തു​ട​രു​ക​യാ​ണ്.​ഇ​തേ​ത്തു​ട​ർ​ന്ന് കേ​സ് ക്രൈം​ബ്രാ​ഞ്ച് സി​ഐ​ഡി​ക്ക് വി​ട്ടു. പ്ര​തി​ക​ൾ​ക്കെ​തി​രേ ഗൂ​ണ്ടാ നി​യ​മ​വും ചു​മ​ത്തി​യി​ട്ടു​ണ്ട്.

പൊ​ള്ളാ​ച്ചി സ്വ​ദേ​ശി​യാ​യ കോ​ളേ​ജ് വി​ദ്യാ​ര്‍ത്ഥി​നി​യു​ടെ വെ​ളി​പ്പെ​ടു​ത്ത​ലോ​ടെ​യാ​ണ് പീ​ഡ​ന​വും സാ​മ്പ​ത്തി​ക​ത​ട്ടി​പ്പും പു​റ​ത്തു വ​ന്ന​ത്. സ്ത്രീ​ക​ളു​ടെ ത​ന്നെ പേ​രി​ല്‍ വ്യാ​ജ പ്രൊ​ഫൈ​ലു​ണ്ടാ​ക്കി​യാ​ണ് പ്ര​തി​ക​ള്‍ ഫെ​യ്സ്ബു​ക്കി​ലൂ​ടെ പെ​ണ്‍കു​ട്ടി​ക​ളെ പ​രി​ച​യ​പ്പെ​ട്ട​ത്. സൗ​ഹൃ​ദം സ്ഥാ​പി​ച്ച ശേ​ഷം  പ്ര​ണ​യം ന​ടി​ച്ച്  കൂ​ടി​ക്കാ​ഴ്ച്ച​യ്ക്ക് ക്ഷ​ണി​ക്കും. 

പൊ​ലീ​സ് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ല്‍ പ്ര​തി​ക​ള്‍ സ​മാ​ന​മാ​യ രീ​തി​യി​ല്‍ അ​മ്പ​തി​ല​ധി​കം സ്ത്രീ​ക​ളെ പീ​ഡി​പ്പി​ച്ചെ​ന്ന് ക​ണ്ടെ​ത്തി. ഇ​വ​രു​ടെ പ​ക്ക​ല്‍ നി​ന്നും പി​ടി​കൂ​ടി​യ മൊ​ബൈ​ല്‍ഫോ​ണി​ല്‍ നി​ന്ന് നി​ര​വ​ധി സ്ത്രീ​ക​ളു​ടെ ചി​ത്ര​ങ്ങ​ളും ദൃ​ശ്യ​ങ്ങ​ളും ഉ​ണ്ടാ​യി​രു​ന്നു. ക​ഴി​ഞ്ഞ ഏ​ഴ് വ​ര്‍ഷ​ത്തി​നി​ടെ പ്ര​തി​ക​ള്‍ സൃ​ഷ്ടി​ച്ച വ്യാ​ജ​പ്രൊ​ഫൈ​ല്‍ കെ​ണി​യി​ല്‍ വീ​ണ​വ​രി​ല്‍ സ്‌​കൂ​ള്‍-​കോ​ളേ​ജ് വി​ദ്യാ​ര്‍ത്ഥി​നി​ക​ളും, അ​ധ്യാ​പി​ക​മാ​ര്‍ മു​ത​ല്‍ യു​വ ഡോ​ക്റ്റ​ര്‍മാ​ര്‍ വ​രെ​യാ​ണ്. 

പ്ര​തി​ക​ള്‍ക്ക് പി​ന്നി​ല്‍ രാ​ഷ്ട്രീ​യ പി​ന്തു​ണ​യു​ള്ള പെ​ണ്‍വാ​ണി​ഭ​സം​ഘം പ്ര​വ​ര്‍ത്തി​ക്കു​ന്നു​ണ്ടോ എ​ന്ന സം​ശ​യ​വും പൊ​ലീ​സി​നു​ണ്ട്.  അ​ണ്ണാ​ഡി​എം​കെ എം​എ​ല്‍എ എ​ന്‍ ജ​യ​രാ​മ​ന്‍,മ​ന്ത്രി എ​സ്പി വേ​ലു​മ​ണി എ​ന്നി​വ​രു​ടെ മ​ക്ക​ള്‍ക്ക് സം​ഘ​വു​മാ​യി ബ​ന്ധ​മു​ണ്ടെ​ന്ന ആ​രോ​ണ​പ​വു​മാ​യി പ്ര​തി​പ​ക്ഷ ക​ക്ഷി​യാ​യ ഡി​എം​കെ രം​ഗ​ത്ത് എ​ത്തി​യി​ട്ടു​ണ്ട്.

സം​ഭ​വ​ത്തി​ല്‍ അ​ണ്ണാ ഡി​എം​കെ സ​ര്‍ക്കാ​രി​ന്‍റെ പ​ങ്ക് അ​ന്വേ​ഷി​ക്ക​ണ​മെ​ന്നും കേ​സ് സി​ബി​ഐ ഏ​റ്റെ​ടു​ക്ക​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ട് പൊ​ള്ളാ​ച്ചി​യി​ല്‍ ഉ​ള്‍പ്പ​ടെ ഡി​എം​കെ പ്ര​വ​ര്‍ത്ത​ക​ര്‍ തെ​രു​വി​ലി​റ​ങ്ങി. പൊ​ള്ളാ​ച്ചി കോ​യ​മ്പ​ത്തൂ​ര്‍ എ​ന്നി​വ​ട​ങ്ങ​ള്‍ കേ​ന്ദ്രീ​ക​രി​ച്ചാ​ണ് നി​ല​വി​ല്‍ പൊ​ലീ​സ് അ​ന്വേ​ഷ​ണം തു​ട​രു​ന്ന​ത്.​സി​നി​മാ​താ​ര​ങ്ങ​ൾ ഉ​ൾ​പ്പെ​ടെ ത​മി​ഴ് നാ​ട്ടി​ലെ സാ​മൂ​ഹി​ക സാം​സ്കാ​രി​ക രം​​ഗ​ത്തെ പ്ര​മു​ഖ​ർ വി​ഷ​യ​ത്തി​ൽ ന​വ​മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ പ്ര​തി​ക​ര​ണ​വു​മാ​യി രം​​ഗ​ത്ത് എ​ത്തി​യി​ട്ടു​ണ്ട്. 


വാർത്തകൾ

Sign up for Newsletter



top