Flash News
Archives

National

bengal-cpim-mla-joins-bjp

ബംഗാളിൽ സിപിഎമ്മിലും കൊഴിഞ്ഞു പോക്ക്, എംഎല്‍എ ബിജെപിയില്‍ ചേര്‍ന്നു

Published:13 March 2019

തൃണമൂല്‍ എംപി അനുപം ഹസ്രയ്ക്കു പിന്നാലെയാണ് ആദിവാസി മേഖലയിൽ നിന്നുള്ള സിപിഎം നേതാവ് കൂടിയായ മര്‍മുവും ബിജെപിയിലെത്തിയിരിക്കുന്നത്. 

കൊല്‍ക്കത്ത: ലോക്സഭാ തെരഞ്ഞടുപ്പിന് ദിവസങ്ങൾ മാത്രം ശേഷിക്കെ‌ ബംഗാളില്‍ സിപിഎം എംഎല്‍എ ബിജെപിയില്‍ ചേര്‍ന്നു. സംസ്ഥാനത്തെ പ്രമുഖ സിപിഎം നേതാവും എംഎല്‍എയുമായ ഖഗേന്‍ മര്‍മുവാണ് ഏറ്റവുമൊടുവിലായി ബിജെപിയില്‍ ചേർന്നത്. തൃണമൂല്‍ എംപി അനുപം ഹസ്രയ്ക്കു പിന്നാലെയാണ് ആദിവാസി മേഖലയിൽ നിന്നുള്ള സിപിഎം നേതാവ് കൂടിയായ മര്‍മുവും ബിജെപിയിൽ എത്തിയിരിക്കുന്നത്. 

ബിര്‍ഭം ജില്ലയിലെ ബോല്‍പ്പൂര്‍ മണ്ഡലത്തില്‍ നിന്നുള്ള എംപിയാണ് ഹസ്ര.  വിശ്വഭാരതി യൂണിവേഴ്സിറ്റയിലെ അധ്യാപകനായ ഹസ്ര 2014ലാണ് ലോക്സഭയിലേക്ക് തെരഞ്ഞടുക്കപ്പെടുന്നത്. സമീപകാലത്ത് തൃണമൂൽ നേതൃത്വവുമായി തെറ്റിയത്. ഹസ്രയുടെ ബിജെപി പ്രവേശനത്തിന് പിന്നാലെ തൃണമൂലിന്‍റെ രണ്ടു എംഎൽഎമാർ കൂടി ബിജെപിയിൽ ചേരുമെന്നും സൂചനയുണ്ട്.


വാർത്തകൾ

Sign up for Newsletter



top