Flash News
Archives

World

cockroach

ഓൺലൈനിൽ വാങ്ങിയ ഭക്ഷണത്തിൽ നിന്ന് ലഭിച്ചത് 40 ചത്ത പാറ്റകൾ; വൈറലായി വിഡിയോ

Published:13 March 2019

ഓര്‍ഡര്‍ ചെയ്ത ഭക്ഷണം എത്തിയപ്പോള്‍ സുഹൃത്തുക്കളിലൊരാളാണ് പാറ്റ ചത്തു കിടക്കുന്നതായി കണ്ടത്. ഇതോടെ ഭക്ഷണം മാറ്റിവച്ചു. എന്നാല്‍ ഓര്‍ഡര്‍ നല്‍കിയ സ്ത്രീയുടെ സുഹൃത്തുക്കള്‍ ഭക്ഷണം ഒന്നുകൂടൊന്ന് പരിശോധിക്കാന്‍ തീരുമാനിച്ചു.

ഓണ്‍ലൈനായി ഭക്ഷണം ഓര്‍ഡര്‍ ചെയ്ത് വാങ്ങിയ സുഹൃത്തുക്കള്‍ക്ക് കിട്ടിയ പണിയുടെ പുറകെയാണിപ്പോൾ സോഷ്യൽ മീഡിയ. ചൈനയിലെ ഷാന്‍റോയിലാണ് സംഭവം. ഭക്ഷണത്തില്‍ നിന്നും കണ്ടെത്തിയത് ഒന്നും രണ്ടുമല്ല 40 ചത്ത പാറ്റകളെയായിരുന്നു. ഇതിന്‍റെ വിഡിയോ ആണിപ്പോൾ സോഷ്യല്‍ മീഡിയയില്‍ വൈറലായിക്കൊണ്ടിരിക്കുന്നത്.

ഓര്‍ഡര്‍ ചെയ്ത ഭക്ഷണം എത്തിയപ്പോള്‍ സുഹൃത്തുക്കളിലൊരാളാണ് പാറ്റ ചത്തു കിടക്കുന്നതായി കണ്ടത്. ഇതോടെ ഭക്ഷണം മാറ്റിവച്ചു. എന്നാല്‍ ഓര്‍ഡര്‍ നല്‍കിയ സ്ത്രീയുടെ സുഹൃത്തുക്കള്‍ ഭക്ഷണം ഒന്നുകൂടൊന്ന് പരിശോധിക്കാന്‍ തീരുമാനിച്ചു. ഇതോടെയാണ് 40 ചത്ത പാറ്റകള്‍ ഭക്ഷണത്തിലുണ്ടെന്ന് കണ്ടെത്തിയത്. സംഭവത്തെ കുറിച്ച് പൊലീസിന് പരാതി നല്‍കിയതായും അവര്‍ വ്യക്തമാക്കി.

പൊലീസും ഭക്ഷ്യ വകുപ്പും കേസ് അന്വേഷിച്ചു വരികയാണ്. സംഭവത്തില്‍ ഹോട്ടല്‍ മാപ്പ് ചോദിച്ചതായി മാധ്യമങ്ങൾ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്.


വാർത്തകൾ

Sign up for Newsletter



top