Flash News
Archives

Crime

murder

തട്ടിക്കൊണ്ടുപോയി കൊല: രണ്ടുപേർ അറസ്റ്റിൽ

Published:13 March 2019

ബാലു, റോഷന്‍ എന്നിവരാണ് പിടിയിലായത്.

തിരുവനന്തപുരം: കരമന തളിയില്‍ നിന്നും തട്ടികൊണ്ടുപോയി അനന്തു ഗിരീഷിനെ കൊലപ്പെടുത്തിയ കേസിൽ രണ്ടുപേര്‍ അറസ്റ്റില്‍. ബാലു, റോഷന്‍ എന്നിവരാണ് പിടിയിലായത്. ഇന്നലെ വൈകുന്നേരം മുതല്‍ പൊലീസ് തട്ടികൊണ്ടുപോയ യുവാവിന് വേണ്ടി അന്വേഷണം തുടങ്ങിയിരുന്നുവെങ്കിലും കണ്ടെത്താനായിരുന്നില്ല.

കരമന തളിയില്‍ വച്ച്‌ ബൈക്കില്‍ സഞ്ചരിച്ചിരുന്ന അനന്തു ഗിരീഷിനെ മറ്റ് രണ്ട് ബൈക്കുകളില്‍ എത്തിയ യുവാക്കളാണ് തട്ടികൊണ്ടു പോയത്. കൊഞ്ചിറവിള ക്ഷേത്ര ഉത്സവത്തിനിടെ ഇരുവിഭാഗങ്ങള്‍ തമ്മിലുണ്ടായ സംഘര്‍ഷമാണ് കൊലപാതകത്തിലെത്തിയത്. അനന്തുവിനെ കരമന ദേശീയപാതക്ക് സമീപമുള്ള കുറ്റിക്കാട്ടില്‍ കൊണ്ടുവന്ന് മൃഗീയമായി മര്‍ദ്ദിച്ചാണ് കൊലപ്പെടുത്തിയത്. ഏഴു പേര്‍ ചേര്‍ന്ന് മര്‍ദ്ദിച്ചുവെന്നാണ് പൊലീസിന്‍റെ കണ്ടെത്തല്‍. മദ്യത്തിനും മയക്കുമരുന്നിനും അടിമകളാണ് യുവാക്കളാണ് ക്രൂരമായ കൊലപാതകം ചെയ്തതെന്നാണ് അന്വേഷണത്തില്‍ പൊലീസ് കണ്ടെത്തിയിരിക്കുന്നത്.

മൃതദേഹം കണ്ടെത്തിയ കുറ്റിക്കാട്ടില്‍ യുവാക്കള്‍ കഞ്ചാവ് ഉപയോഗിക്കുന്നുവെന്ന് നാട്ടുകാര്‍ കരമന പൊലീസിന് പരാതി നല്‍കിയിരുന്നു.


വാർത്തകൾ

Sign up for Newsletter



top