Flash News
Archives

Troll

mm-mani-trolls-on-congress-s-wall-poster-without-candidate-name

'കട്ട വെയിറ്റിങ്', ചിഹ്നം മാത്രമുള്ള യുഡിഎഫ് ചുവരെഴുത്തിനെ ട്രോളി മന്ത്രി മണി

Published:13 March 2019

സ്ഥാനാർഥികളെ പ്രഖ്യാപിച്ച് ഇടതു മുന്നണി തെരഞ്ഞെടുപ്പ് പ്രചാരണം തുടങ്ങിയിട്ടും സംസ്ഥാനത്തെ മുഖ്യ എതിരാളികളായ യുഡിഎഫ് സ്ഥാനാര്‍ഥികളെ പ്രഖ്യാപിക്കാതെ ചർച്ച തുടരുന്നതിനെയാണ് അദ്ദേഹം ട്രോളിയത്.

തൊടുപുഴ: നിർണായകമായ ലോക്സഭാ തെരഞ്ഞെടുപ്പിന്‍റെ ഔദ്യോഗിക പ്രഖ്യാപനം വന്നിട്ട് ദിവസങ്ങള്‍ പിന്നിട്ടിട്ടും സ്ഥാനാര്‍ഥി നിർണയം പൂർത്തിയാക്കാത്ത യുഡിഎഫിനെ പരിഹസിച്ച് മന്ത്രി എം.എം മണി. സ്ഥാനാർഥികളെ പ്രഖ്യാപിച്ച് ഇടതു മുന്നണി തെരഞ്ഞെടുപ്പ് പ്രചാരണം തുടങ്ങിയിട്ടും സംസ്ഥാനത്തെ മുഖ്യ എതിരാളികളായ യുഡിഎഫ് സ്ഥാനാര്‍ഥികളെ പ്രഖ്യാപിക്കാതെ ചർച്ച തുടരുന്നതിനെയാണ് അദ്ദേഹം ട്രോളിയത്.

സ്ഥാനാര്‍ഥി ആരാണെന്ന് പ്രഖ്യാപിക്കാതെയുള്ള യുഡിഎഫ് ചുവരെഴുത്തിന്‍റെ ചിത്രം ഫെയ്സ്ബുക്കിൽ പങ്കുവച്ച മണി കട്ട വെയിറ്റിങ് എന്ന ഹാഷ്ടാഗും നൽകിയിട്ടുണ്ട്. സംഘടനാ ചുമതല തിരക്കുള്ളതിനാല്‍ സ്ഥാനാര്‍ഥി എത്തിയിട്ടില്ലെന്ന പരിഹാസവും ചിത്രത്തിന്‍റെ തലക്കെട്ടായി നൽകിയിട്ടുണ്ട്.


വാർത്തകൾ

Sign up for Newsletter



top