Flash News
Archives

Football

champions-league-match-review-of-juventus-vs-atletico

ചാം​പ്യ​ൻ​സ് ലീ​ഗി​ൽ അ​ത്‌​ല​റ്റി​ക്കോ​യെ തു​ര​ത്തി യു​വ​ന്‍റ​സ് ക്വാ​ർ​ട്ട​റി​ൽ

Published:13 March 2019

ചാം​പ്യ​ൻ​സ് ലീ​ഗ് ഫു​ട്ബോ​ളി​ലെ പി​ന്നി​ട്ട രാ​ത്രി​ക​ളി​ലൊ​ന്നി​നെ പോ​ർ​ച്ചു​ഗീ​സ് ജീ​നി​യ​സ് ക്രി​സ്റ്റ്യാ​നോ റൊ​ണാ​ൾ​ഡോ​യും ഇ​റ്റാ​ലി​യ​ൻ ക്ല​ബ് യു​വ​ന്‍റ​സും ക​വ​ർ​ന്നെ​ടു​ത്തു

ടൂ​റി​ൻ: ചാം​പ്യ​ൻ​സ് ലീ​ഗ് ഫു​ട്ബോ​ളി​ലെ പി​ന്നി​ട്ട രാ​ത്രി​ക​ളി​ലൊ​ന്നി​നെ പോ​ർ​ച്ചു​ഗീ​സ് ജീ​നി​യ​സ് ക്രി​സ്റ്റ്യാ​നോ റൊ​ണാ​ൾ​ഡോ​യും ഇ​റ്റാ​ലി​യ​ൻ ക്ല​ബ് യു​വ​ന്‍റ​സും ക​വ​ർ​ന്നെ​ടു​ത്തു. വീ​മ്പു പ​റ​ഞ്ഞ അ​ത്‌​ല‌​റ്റി​ക്കോ മാ​ഡ്രി​ഡ് പ്ര​തി​രോ​ധ​ത്തെ പി​ച്ചു​ചീ​ന്തി​യും ക​ളി​യാ​ക്കി​യ എ​തി​ർ കോ​ച്ച് ഡീ​ഗോ സി​മി​യോ​ണി​ക്ക് അ​തേ നാ​ണ​യ​ത്തി​ൽ ചു​ട്ട മ​റു​പ​ടി ന​ൽ​കി​യും സി​ആ​ർ7  താ​ണ്ഡ​വ​മാ​ടി​യ​പ്പോ​ൾ ര​ണ്ടാം പാ​ദ​ത്തി​ലെ ത്ര​സി​പ്പി​ക്കു​ന്ന ജ​യ​ത്തോ​ടെ  യു​വ​ന്‍റ​സ് ക്വാ​ർ​ട്ട​റി​ലേ​ക്ക് കു​തി​ച്ചു. ഒ​ന്നാം പാ​ദ​ത്തി​ൽ ര​ണ്ടു ഗോ​ളി​ന് ത​ല​കു​നി​ച്ച യു​വ​ന്‍റ​സ് ര​ണ്ടാം പോ​രി​ൽ അ​ത്‌​ല​റ്റി​ക്കോ​യു​ടെ വ​ല​യി​ൽ വ​ർ​ഷി​ച്ച​ത് മൂ​ന്നെ​ണ്ണം. അ​വ മൂ​ന്നും സ്വ​ന്തം പേ​രി​ലെ​ഴു​തി സി​ആ​ർ 7 നെ​ഞ്ചു​വി​രി​ച്ചു​നി​ന്നു. 27, 49, 86 മി​നി​റ്റു​ക​ളി​ൽ ക്രി​സ്റ്റ്യാ​നോ വി​ശ്വ​രൂ​പം കാ​ട്ടി. 3-2 എ​ന്ന അ​ഗ്ര​ഗേ​റ്റ് സ്കോ​റും ഓ​ൾ​ഡ് ലേ​ഡി​ക്ക് സ്വ​ന്തം. സി​മി​യോ​ണി​ക്കും കു​ട്ടി​ക​ൾ​ക്കും ഇ​നി മാ​ഡ്രി​ഡി​ലെ തെ​രു​വി​ൽ ത​ണ്ണി​മ​ത്ത​ൻ വി​ൽ​ക്കാം.

മ​റ്റൊ​രു ര​ണ്ടാം പാ​ദ പ്രീ ​ക്വാ​ർ​ട്ട​റി​ൽ ജ​ർ​മ​ൻ ടാ​ങ്കു​ക​ളാ​യ ഷാ​ൽ​ക്കെ​യെ മ​റു​പ​ടി​യി​ല്ലാ​ത്ത ഏ​ഴു ഗോ​ളു​ക​ൾ​ക്ക് നാ​ണം​കെ​ടു​ത്തി ഇം​ഗ്ലി​ഷ് ക്ല​ബ് മാ​ഞ്ച​സ്റ്റ​ർ സി​റ്റി​യും ക്വാ​ർ​ട്ട​ർ പ്ര​വേ​ശം രാ​ജ​കീ​യ​മാ​ക്കി. ആ​ദ്യ പാ​ദ​ത്തി​ൽ 3-2ന് ​ജ​യി​ച്ച സി​റ്റി​യു​ടെ ക​ടു​ത്ത ആ​രാ​ധ​ക​ർ​പോ​ലും ഇ​ത്ര​യും വ​ലി​യ ഗോ​ൾ​മ​ഴ പ്ര​തീ​ക്ഷി​ച്ചി​രു​ന്നി​ല്ല. വ​മ്പ​ൻ ജ​യ​ത്തോ​ടെ 10-2 എ​ന്ന അ​ഗ്ര​ഗേ​റ്റ് സ്കോ​റും സി​റ്റി​ക്ക് വ​ന്നു​ചേ​ർ​ന്നു. 
 
സ്വ​ന്തം മ​ണ്ണി​ലെ അ​ല​യ​ൻ​സ് സ്റ്റേ​ഡി​യ​ത്തി​ൽ ജ​യി​ക്കാ​ൻ ഉ​റ​പ്പി​ച്ചു ത​ന്നെ​യാ​ണ് റോ​ണോ​യും യു​വ​ന്‍റ​സും ബൂ​ട്ടു​കെ​ട്ടി​യ​ത്. ക്രി​സ്റ്റ്യാ​നോ​യു​ടെ മാ​സ്മ​രി​ക​വും മാ​ന്ത്രി​ക​വു​മാ​യ കേ​ളി​വൈ​ഭ​വ​ത്തി​ന്  മു​ന്നി​ൽ അ​ത്‌​ല​റ്റി​ക്കോ​യ്ക്ക് ഒ​ന്നും ചെ​യ്യാ​നു​ണ്ടാ​യി​രു​ന്നി​ല്ല.  തോ​റ്റു കൊ​ടു​ക്കാ​ൻ മ​ന​സു​കാ​ട്ടാ​ത്ത സി​ആ​ർ7​ന്‍റെ ത​ല​പ്പൊ​ക്കം ഗ്യാ​ല​റി​യു​ടെ ക​ണ്ണി​ന് വി​രു​ന്നൊ​രു​ക്കി. ഫെ​ഡ​റി​ക്കോ ബെ​ർ​ണാ​ർ​ഡ്ഷി​യു​ടെ മി​ന്നും പ്ര​ക​ട​ന​വും യു​വ​ന്‍റ​സി​ന്‍റെ വി​ജ​യ​ത്തി​ലെ ആ​ണി​ക്ക​ല്ലാ​യി​ത്തീ​ർ​ന്നു. 
 
ക​ളി​യു​ടെ ഭൂ​രി​ഭാ​ഗം സ​മ​യ​ങ്ങ​ളി​ലും അ​ത്‌​ല​റ്റി​ക്കോ പി​ൻ​വ​ലി​ഞ്ഞു. ആ​രം​ഭം മു​ത​ൽ ക്രി​സ്റ്റ്യാ​നോ​യും സം​ഘ​വും അ​ത്‌​ല​റ്റി​ക്കോ പ്ര​തി​രോ​ധ​ത്തെ വി​റ​പ്പി​ച്ചു​നി​ർ​ത്തി. മൂ​ന്നാം മി​നി​റ്റി​ൽ യു​വ​ന്‍റ​സ് മു​ന്നി​ലെ​ത്തേ​ണ്ട​താ​യി​രു​ന്നു. ജോ​ർ​ജി​യോ ചെ​ല്ലി​നി സ്കോ​ർ ചെ​യ്തെ​ങ്കി​ലും അ​ത്‌​ല​റ്റി​ക്കോ ഗോ​ളി ജാ​ൻ ഒ​ബ്ലാ​ക്കി​നെ റൊ​ണാ​ൾ​ഡോ ഫൗ​ൾ ചെ​യ്തെ​ന്ന് വാ​റി​ൽ തെ​ളി​ഞ്ഞ​തോ​ടെ ഗോ​ൾ നി​ഷേ​ധി​ക്ക​പ്പെ​ട്ടു. എ​ന്നാ​ൽ അ​ര മ​ണി​ക്കൂ​ർ തി​ക​യും മു​ൻ​പേ യു​വ​ന്‍റ​സി​നു​വേ​ണ്ടി ക്രി​സ്റ്റ്യാ​നോ ഗോ​ള​ടി തു​ട​ങ്ങി. ഇ​ട​തു വി​ങ്ങി​ൽ നി​ന്ന് ബെ​ർ​ണാ​ർ​ഡ്ഷി​യു​ടെ ക്രോ​സ് ക്രി​സ്റ്റ്യാ​നോ ഉ​യ​ർ​ന്നു ചാ​ടി അ​ത്‌​ല​റ്റി​ക്കോ വ​ല​യി​ലേ​ക്ക് ത​ല​കൊ​ണ്ട് ചെ​ത്തി​യി​ട്ടു (1-0). പി​ന്നെ ബെ​ർ​ണാ​ർ​ഡ്ഷി​യു​ടെ ഓ​വ​ർ ഹെ​ഡ് കി​ക്ക് നേ​രി​യ വ്യ​ത്യാ​സ​ത്തി​ൽ പു​റ​ത്തേ​ക്കു​പോ​യി. ഒ​ന്നാം പ​കു​തി​യു​ടെ അ​ന്ത്യ നി​മി​ഷ​ങ്ങ​ളി​ൽ ക്രി​സ്റ്റ്യാ​നോ​യു​ടെ മ​റ്റൊ​രു ഹെ​ഡ​ർ പാ​ളു​ന്ന​തും ക​ണ്ടു. 
 
ഇ​ട​വേ​ള​യ്ക്കു​ശേ​ഷം മൂ​ന്നു മി​നി​റ്റ് പി​ന്നി​ട്ട​പ്പോ​ൾ വ​ല​തു വ​ശ​ത്തു നി​ന്ന് ജാ​വോ കാ​ൻ​സെ​ലോ​യു​ടെ ക്രോ​സി​ലും ക്രി​സ്റ്റ്യാ​നോ ത​ല​വ​ച്ചു, സ്കോ​ർ 2-0. അ​തോ​ടെ വി​ജ​യ ഗോ​ളി​നാ​യി യു​വ​ന്‍റ​സ് ആ​ഞ്ഞ​ടി​ച്ചു. അ​തി​ന്‍റെ ഫ​ല​മെ​ന്നോ​ണം ബെ​ർ​ണാ​ർ​ഡ്ഷി​യെ എ​തി​ർ താ​രം ബോ​ക്സി​ൽ വീ​ഴ്ത്തി. പെ​ന​ൽ​റ്റി വി​ധി​ക്ക​പ്പെ​ട്ടു. കി​ക്കെ​ടു​ത്ത ക്രി​സ്റ്റ്യാ​നോ​യ്ക്ക് പി​ഴ​ച്ചി​ല്ല (3-0). ടൂ​റി​നി​ലെ ഗ്യാ​ല​റി ആ​ഹ്ലാ​ദ​ത്തി​മി​ർ​പ്പി​ൽ പൊ​ട്ടി​ത്തെ​റി​ക്കെ, ക്രി​സ്റ്റ്യാ​നോ വീ​ര​നാ​യ​ക​നാ​യി പ്ര​ഭ​തൂ​കി നി​ന്നു.

മാ​ഡ്രി​ഡി​ലെ ജ​യ​ത്തി​ൽ മ​തി​മ​റ​ന്ന് വ​ഷ​ള​ൻ രീ​തി​യി​ൽ ആ​ഘോ​ഷം ന​ട​ത്തി​യ സി​മി​യോ​ണി​യെ ക​ളി​യാ​ക്കു​ന്ന ത​ര​ത്തി​ലെ ആ​ഹ്ലാ​ദ പ്ര​ക​ട​ന​ത്തി​നും റോ​ണോ മ​ടി​ച്ചി​ല്ല.  അ​നി​വാ​ര്യ​മാ​യ പ​ത​ന​ത്തി​ന്‍റെ ആ​ഘാ​ത​ത്തി​ൽ ത​ല​കു​നി​ച്ച് അ​ത്‌​ല​റ്റി​ക്കോ തി​രി​ച്ചു​ക​യ​റി. 


വാർത്തകൾ

Sign up for Newsletter



top